മനുഷ്യാലയ ചന്ദ്രിക 43
മുള്ള വയസ്സുകളിൽ വച്ച് ആദ്യത്തേതായ ബാല്യവും , ഒടുവിലത്തേതായ വാർദക്യവും അധർമങ്ങളാകുന്നു . കൗമാരവും , യൗവ്വനവും ഉത്തമങ്ങളാകുന്നു . വിഷ്ടിയും , രിക്തിയും , യോഗം , മ്രതുയോഗം മുതലായവ ദുഷ്ടയോഗങ്ങളും വർജ്ജ്യങ്ങളാകുന്നു . ഈ വിധിഉപലക്ഷണമാ
കുന്നു . അതിനാൽ ഗണ്ഡാന്തം , ഉഷ്ണം , വിഷം , സ്ഥിരകരണം , ഏകാർഗ്ഗളം , യോഗിനി മുതലായവ ജ്്യോതിശ്ശാസ്ത്രങ്ങളായ മറ്റുള്ള ദോഷങ്ങളും വർജ്ജ്യങ്ങളാകുന്നു . അവ - ഇനി പതിനൊന്നു ശ്ലോകങ്ങളെ കൊണ്ടു മേൽ പറഞ്ഞ യോന്യാദികളെ കല്പിക്കുന്നതിൽ പൂർവ്വാ - ചാര്യൻമാരുടെ മതാന്തരങ്ങളെ സംവാദത്തിനായിക്കൊണ്ടു പക്ഷാന്തര രൂപേണ നിർദേശിക്കന്നു .
ദീർഗ്ഘ സ്വവിസ്കാരഹതേഷ്ടഭിശ്ച
ഭക്തേ തു യോനിഃ പരിശിഷ്യതേടത്ര
തഥാ പ്രകല്ല്യേത സുധീഭിരുച്ചൈ
വ്വിചാ യ്യ പൂർവ്വം ഗ്രഹതാരദീർഗ്ഘൌ .
൬൫
വ്യാ -ദീർഗ്ഘത്തെ വിസ്താരം കൊണ്ടു പെരുക്കി എട്ടിൽ ഹരിച്ചാൽ ശേഷിച്ചതു യോനിയാകുന്നു . ഏതൊരു പ്രകാരമായാൽ ഇഷ്ടയോനിയായിട്ടു വരുമോ അപ്രകാരം ഗ്രഹങ്ങക്ക് ദീർഗ്ഘ വിസ്താരങ്ങളെ മുൻകൂട്ടി ആലോചിച്ചു ബുദ്ധിമാൻമാർ കല്പിച്ചു കൊള്ളണം . <poem> വിദ്യാൽ ക്ഷത്ര ഫലം വിതാനനിഫതാ - യാമം , തഷ്ടോഹതേ നക്ഷത്രേണ ഹൃതേ ഫലം ത്വത്ഥ വയഃ, ശേഷാശ്ച താരാസ്സ് മൃതാഃ നക്ഷത്രേ പുനരഷ്ടഭിർവ്വിഭജിതേ ശിഷ്ടോ വ്യയാടത്ര വ്യയൈ - യ്യുക്തേ ക്ഷേത്ര ഫലേ നൃപൈർവ്വിഭജിതേ
ശിഷ്ടാധ്രുവാദ്യോഃ ക്രമാൽ ൬൬
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.