മഴമേഘത്തിൻ മുകൾഭാഗത്തു വെള്ളിച്ചിറ-
കഴകിൽപ്പരത്തുന്ന ഹംസത്തിൻ തൂമിന്നലായ്
വഴിയും കൃപയോടും കാണുവിൻ ശ്രീകേരള-
മൊഴിമാതാവിൻ ദിവ്യസാന്നിദ്ധ്യം മാന്യന്മാരേ.
സ്വച്‌ഛമാം സുരലോകസീമയിൽ ശ്രീമെത്തും ത-
ന്നുച്ചമാം സ്ഥാനം വെടിഞ്ഞുഴറിപ്പോന്നാൾ ദേവി
നിശ്‌ചയം നിജഭക്തർ കേണീടും ദിക്കിലെത്തും
സ്വച്‌ഛന്ദം സ്നേഹപരാധീനകൾ ദേവതകൾ.
ശങ്ക വേണ്ടതുമല്ല നിങ്ങൾക്കായ് ദേവി മുഖ-
പങ്കജം വിടർന്നോലും മാധ്വിയാമനുഗ്രഹം
മാങ്കോമ്പിൽ മറഞ്ഞിരുന്നിമ്പമായ് പാടീടുമീ
പൂങ്കുയിലിന്റെ നീണ്ട രാഗത്തിൽ കലർത്തുന്നു.
കേൾക്കുവിൻ കൌതൂഹലം കൈക്കൊണ്ടു മൃദുവാമാ
വാക്കുകൾ ഹിതമിതാക്ഷരങ്ങൾ വരിഷ്ഠങ്ങൾ.
ഉൾക്കാമ്പുല്ലസിപ്പിക്കുമതുകളാധിച്ചൂടാൽ
ശുഷ്കമാം ശ്രോതസിരതന്നെയും തണുപ്പിക്കും
"മംഗലം വത്സന്മാരേ, വഞ്ചിലക്ഷ്മിയാൾ വാഴും
തുംഗമാം മണിസൌധം താങ്ങീടും സ്തംഭങ്ങളേ.
ഗുരുനാഥന്മാർ നിങ്ങളെന്നിഷ്ടകുമാരന്മാ-
രരുതു ഖേദിക്കുവതീവിധമൊന്നുകൊണ്ടും.
താൾ:Manimala.djvu/14
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
