താൾ:Mangalodhayam book 3 1910.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൯൦ എല്ലാം ഒന്നിച്ച് ഒരുദിവസം അയപ്പാൻ സാധിക്കുന്നതല്ലല്ലോ. സുന്ദരി-എനിക്കുള്ള മാസിക മാനനെല്ലൂർപോയി മടങ്ങിവരണം.നിങ്ങളുടെ പക്കൽ ഒരു പ്രതിയും ഇല്ലെ?സുന്ദരിക്കു കോലാഹലത്തിലുള്ള ശ്രദ്ധ കണ്ടപ്പോൾ പണിക്കരുടെ പത്രാധിപമനസ്സിനുണ്ടായ സന്തോഷം ഇന്നവിധമെന്നില്ല.അദ്ദേഹം ഉടനെ 'എന്റെ പക്കൽ പ്രതികൾ ഉണ്ട് .നാളെ നിങ്ങൾക്ക് അയച്ചുതരാം.' സുന്ദരി-അതിനുവേണ്ടി നിങ്ങൾ ബുദ്ധിമുട്ടണ്ട.സൌകര്യം പോലെ അയച്ചാൽ മതി.

കല്യാണിഅമ്മ-നാരായണപ്പണിക്കരെ നിങ്ങൾ ദയവ്ചെയ്ത് വൈകുന്നേരം ഞങ്ങൾ ഒന്നിച്ചു കാപ്പികുടിപ്പാൻ വരണം.മറക്കാതെ വരില്ലേ?എന്നു പറഞ്ഞു.അവർ പരിഷ്കാരസമ്പ്രദായത്തിൽ പത്രാധിപരോടു യാത്ര പറഞ്ഞുപോവുകയും ചെയ്തു.പഠിപ്പുതന്നെയാണ് വലുത്.അതുകൊണ്ടല്ലേ നമ്മുടെ സ്ത്രീകൾ കൂസൽകൂടാതെ പരപുരുഷൻമാരോട് സംസാരിക്കുന്നത്.എന്നു വിചാരിച്ചുകൊണ്ട് പണിക്കർ തനിക്കു താമസികപ്പാൻ ഏർപ്പെടുത്തിയിരുന്ന മഠത്തിലേക്കു പോയി.സ്നാനഭോജനാദികൾ കഴിച്ചു വഴിയാത്രകൊണ്ടുണ്ടായിരുന്ന ക്ഷീണം നിമിത്തം കുറച്ചൊന്നു കിടന്നു.പിന്നെ ജനസമുദായാചാരവിഷയമായി പലവിധം ആലോചന തുടങ്ങി.ഈ യൂറോപ്യ ഭ്രമം കൊണ്ട് ഒടുവിൽ എന്തു ഭലമാണുണ്ടാവാൻ പോവുന്നത് ആവോ.എന്നാണ് തുടങ്ങിയത് എങ്കിലും അധിം ആലോചിക്കുന്നതിനുമുമ്പേ കുംഭകർണനു കടശ്ശീട്ടെഴുതുകയാണുണ്ടായത്.കുറെ കഴിഞ്ഞ് ​എഴുന്നേറ്റിരുന്നു കാലത്തു നടന്ന സംഗതിയെ തുടർന്ന് വീണ്ടും ആലോചനതുടങ്ങി.സ്ത്രീപുരുപഷൻമാർ വ്യത്യാസമില്ലാതെ പരിചരിക്കുന്നതുകൊണ്ട് പല ദോഷങ്ങളും ഉണ്ടാവാനിടയുണ്ടെന്നു പത്രാധിപർക്കു തോന്നി.കാപ്പിക്കു പോകേണ്ട കാര്യം തന്നെ സംശയത്തിലായി.ഇന്നു പോകാതിരിക്കുന്നതു ഭംഗിയല്ലെന്നും മേലിൽ ഈവക സംഗതികളിൽ പ്രത്യേകിച്ചും മനസ്സിരുത്തണമെന്നും തീർച്ചയാക്കി.അദ്ദേഹം ചെല്ലുന്ന ദിക്കിൽ നാഗരികത്വമുള്ള സ്ത്രീകളുള്ളതുകൊണ്ട് വസ്ത്രാലങ്കാരങ്ങളിൽ ചില വ്യത്യാസങ്ങൾ വരുത്തീട്ടാണ് പുറപ്പെട്ടത്.ആനന്ദപുരത്തു പലപ്പോഴും പോയി പരിചയമുള്ളതുകൊണ്ട് വഴികളെല്ലാം നല്ലതുപോലെ അറിയാമായിരുന്നു.നാലു മണിക്കു പത്തുമിനിട്ടുള്ളപ്പോൾ പേഷ്കാരുടെ വീട്ടിലെത്തി.ക്ഷണിച്ചിരുന്ന സമയം നാലു മണിക്കായിരുന്നു.ഇവർ ഇംഗ്ലീഷുമോടിക്കാരായകൊണ്ട് നിശ്ചിതസമയത്തിനുമുൻപ് ചെന്നാൽ താൻ പരിഷ്കാരമില്ലാത്ത നാട്ടുംപുറക്കാരനാണെന്നു വിചാരിക്കുമെന്നു സംശയിച്ചികൊണ്ട് കുറച്ചുനേരം പുറത്തുലാത്തി.നാലടിച്ചപ്പോൾ താൻ കലാപരിഷ്കാരപ്രകാരം തന്റെ പേർ അച്ചടിച്ച ഒരു കടലാസ്സുതുണ്ട് അകത്തേക്കു കൊടുതത്തയച്ചു.ഉടനെ എല്ലാവരും പണിക്കരെ സന്തോഷത്തോടുകൂടി അകത്തെക്ക് കൂട്ടികൊണ്ടുപോയി.അപ്പോൾ സുന്ദരിയെ സ്റ്റേഷനിൽ കണ്ടതിലധികം സുന്ദരിയായിട്ടാണ് പണിക്കർക്ക് തോന്നിയത്.പച്ചവില്ലീസുകൊണ്ടുണ്ടാക്കിയ സ്വദേശിസിൽവറും മധുരനാരങ്ങനിറത്തിലുള്ള പട്ടുധാവണിയും ഉഡ്രാണവും പ്ലാനൽകൊണ്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/90&oldid=165739" എന്ന താളിൽനിന്ന് ശേഖരിച്ചത്