താൾ:Mangalodhayam book 3 1910.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൯ നിശ്ചയമായും എന്നു പറഞ്ഞു ശിവറാം ഒരു മന്ദഹാസം ചെയ്തു.രാമൻപിള്ള പേഷ്കാർക്കു സരസ്വതിയെക്കൂടി അതിശയിപ്പിക്കത്തക്ക പഠിപ്പുള്ള സുന്ദരി എന്നു പേരായ ഒരു മകളുണ്ട്.ഡാക്ടർ അവളുടെ മോഹനവലയിൽ പെട്ടിരിയ്ക്കുന്നു എന്ന ഗൂഢവർത്തമാനം പത്രാധിപർക്കല്ല പലർക്കും അറിയാം.'എന്ത് കഷ്ടം.നാലു മണിവരെ നമ്മൾ കാത്തിരിയ്ക്കണോ?അതിനുമുമ്പ് പുറപ്പെടുന്ന വണ്ടി ഒന്നും ഇല്ല അല്ലെ?എന്നു പത്രാധിപർ ചോദിച്ചപ്പോൾ ഡാക്ടർ ശിവറാം നാടകത്തിലെ വേഷക്കാരനെപ്പോലെ ഒന്നു ദീർഘശ്വാസം വിട്ടുകൊണ്ട് 'ഇല്ല' എന്നു പറഞ്ഞു.പത്രാധിപർ ഒരിക്കലും ഒരു സ്ത്രീയെക്കണ്ടു മോഹിച്ചിട്ടില്ലെങ്കിലും ആ വിഷയത്തിൽ കുറച്ചു പരിചയമുള്ള ആളാണ്.നാളെപ്പോവാമെന്നു സ്നേഹിതനോടു പറയുന്നതു പുലിയോട് മാംസ ഭക്ഷണം നിർത്തണമെന്നു പറയുന്നതിനോടുതുല്ല്യമാണെന്നു മനസ്സിലാക്കിയിരുന്നതിനാൽ അന്നുതന്നെ പുറപ്പെടുവാൻ സമ്മതിച്ചു. തങ്ങൾക്കു വേണ്ടുന്ന സാമാനങ്ങളെല്ലാം വേഗത്തിൽ ഒരുക്കി നാലുമണി വണ്ടിയ്ക്കു പുറപ്പെടുകയും ചെയ്തു.പിറ്റന്നാൾ കാലത്ത് എട്ടു മണിയ്ക്കുക്കു വണ്ടി ആനന്ദപുരം സ്റ്റേഷനിലെത്തിയപ്പോൾ പേഷ്കാരവർകൾ ഭാര്യയോടും മകളോടും കൂടി പ്ലാറ്റ്ഫാറത്തിൽ നിൽക്കുന്നുണ്ടായിരുന്നു.മലയാളസ്ത്രീകൾ സ്റ്റാക്കിംസും ബൂട്ട്സും ധരിച്ച് ഇങ്ങിനെ കൂസൽകൂടാതെ പുരുഷൻമാരെപ്പോലെ നിൽക്കിന്നതുകണ്ടപ്പോൾ - വിശേഷിച്ചും സ്നേഹിതന്റെ ഭാര്യയും ഭാര്യയുടെ അമ്മയും ആകാൻ പോകുന്നവരെ ഈ മാതിരി കണ്ടപ്പോൾ പത്രാധിപർക്ക് അദ്ദേഹം വിചാരിക്കാത്തതായ ഒരു വ്യസനമുണ്ടായി.സ്ത്രീവിദ്യാഭ്യാസവിഷയത്തിൽ അദ്ദേഹം വളരെ അനുകൂലിയായിരുന്നുവെങ്കിലും സ്ത്രീകളുടെ ചട്ടവട്ടങ്ങളെ ഉപേക്ഷിച്ച് ഇങ്ങിനെ നടക്കുന്നത് അദ്ദെഹത്തിന്ന് ഒട്ടും സമ്മതമല്ല.ഈ വിഷയത്തെപ്പറ്റി കുറച്ചു ദിവസം മുമ്പേ 'കോലാഹല'ത്തിൽ ഒരു ഉപന്യാസം തന്നെ അദ്ദേഹം പ്രസിദ്ധപ്പെടുത്തീട്ടുണ്ടായിരുന്നു.ഇനിയും അതേ വിഷയത്തെപ്പറ്റി എഴുതണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് മേൽപ്പറഞ്ഞ കാഴ്ച കണ്ടത്.വണ്ടിയിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഡോക്ടർ ശിവറാം പത്രാധിപരെ തന്റെ സ്നേഹിതൻ മാരുടെ അടുക്കൽ കൊണ്ടുപോയി പരിചയമാക്കി .അങ്ങനെയുള്ള സ്ത്രീകളോടു അദ്ദേഹം ഇതുവരെ സംസാരിച്ച് പരിചയിക്കാത്തതുകൊണ്ട് ആ നിലയിൽ ഇന്ന വിധമാണു വേണ്ടതെന്നറിയാത്തതിനാൽ മേശയുടെ അടുക്കൽ ഉണ്ടായിരുന്ന ചില ചെടികളുടെ കൂട്ടത്തിൽ പത്രാധിപർ ഒരു പാവപോലെ നിന്നതേയുള്ളു സുന്ദരി അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പുഞ്ചിരിയോടുകൂടി 'നാരായനപ്പണിക്കരെ നിങ്ങളുടെ മാസിക ഞാൻ ശരിയായി വായിക്കാറുണ്ട് 'എന്നു പറഞ്ഞു.പിന്നെ എന്തോ പറയാൻ ഭാവിക്കുന്നതുപോലെ തോന്നി.അപ്പോഴേക്കും സുന്ദരിയുടെ അമ്മ 'കേരളകോലാഹല'ത്തിന്റെ ധനുവിലെ ലക്കം എപ്പോൾ പുറത്താവും എന്നു ചോദിച്ചു. പത്രാധിപൻ-ഇന്നലെ പുറത്തായി .കല്യാണിയമ്മ-സുന്ദരീ നിനക്ക് മാസിക കിട്ടിയോ? സുന്ദരി-ഇനിയും വന്നിട്ടില്ല.

പത്രാധിപൻ-പുറത്തായത് ഇന്നലെയാണല്ലൊ.നിങ്ങൾക്ക് കിട്ടാറായില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/89&oldid=165737" എന്ന താളിൽനിന്ന് ശേഖരിച്ചത്