താൾ:Mangalodhayam book 3 1910.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുന്ദരി ൯൧ ജാക്കറ്റും ആണ് അവൾ ധരിച്ചിരുന്നത്.കാതിൽ കമ്മലിട്ടു കറുത്ത തലമുടി വാർന്നുകെട്ടി പിച്ചകമാലയും ചൂടീട്ടുണ്ടായിരുന്നു.സുന്ദരി ലാവണ്ണ്യംകൊണ്ടു രതിദേവിയെക്കുടി തോൽപ്പിക്കുന്ന സുന്ദരി തന്നെ.ആദ്യം ആ കൂട്ടത്തിൽ സ്നേഹിതൻ ഡാക്ടറെ കണ്ടില്ല.അയാളെ തനിച്ചു കണ്ടാൽ അയാളുടെ കാമദേവതയെപ്പറ്റി നേരംപോക്കായി സംസാരിക്കാമായിരുന്നു എന്നു പണിക്കർ വിചാരിച്ചു.അപ്പോഴേക്കും അദ്ദേഹവും വന്നുചേർന്നു.കാപ്പികഴിച്ച് എല്ലാവരും കൂടി കുറച്ചു സംസാരിച്ചു കൊണ്ടിരുന്നതിനുശേഷം ലാത്താനുള്ള പുറപ്പാടായി പത്രാധിപർ അവരോട് യാത്രപറഞ്ഞു.അപ്പോൾ കല്യാണിയമ്മ 'നാളെയും നിങ്ങൾ കാപ്പിക്ക് ഇങ്ങോട്ടു വന്നാൽ നമുക്കൊന്നിച്ച് നടക്കാൻ പോകാം:എന്നു പറഞ്ഞു ഈ ക്ഷണം സ്വീകരിക്കാതിരിപ്പാൻഇതാണ് തരം എന്ന് പണിക്കർക്ക് തോന്നി.അതിനുള്ളകാരണം അവരോടുപറയണോ ?'നിങ്ങൾ വന്നാൽ'എന്നല്ലേ പറഞ്ഞുള്ളു.അതൊരു ക്ഷണമാകുമോ?ഇങ്ങിനെ മനസ്സിൽ തന്നതാൻ തർക്കിച്ചുകൊണ്ട് ഒരുത്തരവും പറയാതെ പണിക്കർ നിൽക്കുമ്പോൾ മറ്റുള്ളവർ മാത്രം 'പോയിവരട്ടെ' എന്നു വന്ദനം പറഞ്ഞു പോയി.പിറ്റന്നാൾ കാലത്തു പത്തുമണിക്കു ഡാക്ടർ ശിവറാം പത്രാധിപരുടെ മഠത്തിൽ ചെന്നു. പണ്ക്കർ-സുന്ദരിയെ വിട്ടു താൻ എങ്ങിനെയാണ് ഇങ്ങോട്ടു പോന്നത്.? ശിവറാം-നിങ്ങൾ അവൾക്കൊരു മാസിക കൊടുത്തില്ലേ?അതിന്റെ പേര് എന്താണ്.മലയാളബഹളമോ?അല്ല കേരളകോലാഹലമോ?എന്തോ?അവളതിൽ മുങ്ങിയിരിക്കുന്നു.എനിക്കതിലത്ര രസമില്ലാത്തതുകൊണ്ട് പോന്നതാണ്.ഇതു കേട്ടപ്പോൾ പത്രാധിപർക്ക് അതിയായ സന്തോഷമുണ്ടായി.സുന്ദരിക്ക് പഠിപ്പിൽ അത്ര ശ്രദ്ധയുണ്ടോ?അവൾ എന്തങ്കിലും എഴുതിയാൽ അതു തെറ്റുതീർത്ത് എന്റെ മാസികയിൽ പ്രസിദ്ധപ്പെടുത്തണം എന്നും ആലോചിച്ചു.ഈ അനു രാഗികൾ പണിക്കരുടെ മനസ്സിൽ വാണ്ടും ഒരു ഉണർച്ചയുണ്ടാക്കിത്തീർത്തു. ഡാക്ടർ-ഞാൻ പോണു കാപ്പിക്കു വരില്ലേ? പണിക്കർ-കാപ്പിയ്ക്കോ?ഇന്നില്ല.പേഷ്കരവർകളുടെ ഭാര്യ എന്നെ ക്ഷണിച്ചിട്ടില്ല. ഡാക്ടർ-അവർ തന്നെയാണ് ക്ഷണിച്ചത്.ഞാൻ അടുക്കെ ഉണ്ടായിരുന്നല്ലോ. പണിക്കർ-അതെങ്ങിനെയാണ്?നിങ്ങൾ വന്നാൽ എന്നല്ലെ പറഞ്ഞുള്ളു? ഡാക്ടർ-അതെ അതുതന്നേയാണ് മര്യാത.നിങ്ങളെ ക്ഷണിക്കണമെങ്കിൽ ശാസ്ത്രോത്തരപ്രകാരം അഷ്ടമംഗല്യവും കൊണ്ടു നിങ്ങൾ ഇരിക്കുന്ന സ്ഥലത്തെക്കു വരണോ?പഴയ കമ്പിളിതന്നെ. പണിക്കർ-താനങ്ങിനെയൊന്നും പറയേണ്ട.എനിക്ക് ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നടക്കാൻ വയ്യ.ഞാൻ ചെന്നില്ലെങ്കിൽ വലിയ മര്യാദക്കുറവാണെന്നുവിചാരിക്കുമോ?നിങ്ങളുടെ ഇംഗ്ലീഷു സംമ്പ്രദായങ്ങളൊന്നും എനിക്കറിഞ്ഞുകൂട.

ഡാക്ടർ-ചോദിപ്പാനുണ്ടോ?വളരെ മര്യാദക്കുറവു തന്നെ.ഇതു കേട്ടപ്പോൾ പണിക്കർക്ക് തന്റെ നേരെതന്നെ ഒരു നീരസം തോന്നി.ഞാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/91&oldid=165740" എന്ന താളിൽനിന്ന് ശേഖരിച്ചത്