താൾ:Mangalodhayam book 2 1909.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പമണ്ണ വാസുദേവൻനംപൂതിരിപ്പാടവർകൾ) മെമ്പർമാരായി നിശ്ചയിച്ചു. സഭയിൽ ഹാജരുണ്ടായിരുന്ന അ‌‌ഞ്ചുപേരും മെമ്പർസ്ഥാനം സ്വീകരിക്കുകയും ചെയ്തു.

           തിരുവിതാകൂറിലെ ശ്രീമൂലംപ്രജാസഭക്ക് പ്രതിനിധികളെ തിരഞ്ഞെടുപ്പാൻ സഭക്ക് അധികാരം കിട്ടേണ്ടകാര്യത്തിലും, കൊച്ചിയിലെ ദേവസ്വം റഗുലേഷൻ കാര്യത്തിലും, ക്രിമിനൽ കേസ്സുകളിൽ പ്രതികൾക്ക് കുറ്റം തെളിയുന്നതിനുമുമ്പേ ജാത്യാചാരവിരുദ്ധങ്ങളായ കർമ്മങ്ങൾ കൂടാതെ കഴിപ്പാൻ ഗവർമ്മേണ്ടു ശ്രദ്ധവെക്കേണ്ടതാണെന്നുള്ള സംഗതിയിലും, മതവിരുദ്ധമാണെന്നു വിശ്വസിച്ചുവരുന്ന വസൂരികീറിവെയ്ക്കൽ നിർബന്ധമാക്കുന്നതുകൊണ്ടുള്ള സങ്കടത്തിന്റെ നിവൃത്തിവരുത്തുന്നതിലും വേണ്ടതു പ്രവർത്തിപ്പാൻ ഭരണസഭക്കാരെ അധികാരപ്പെടുത്തിയിരിക്കുന്നു.
               വിദ്യാഭ്യാസപരിഷ്കാരത്തിനായി മൂന്നുമെമ്പർമാരുള്ള ഒരു കമ്മിറ്റിയെ ഏർപ്പെടുത്തീട്ടുണ്ട്. വെടിപ്പായി നടത്തപ്പെടുന്ന നമ്പൂതിരിവിദ്യാലയങ്ങൾക്കു സഭയിൽനിന്നു  ഗ്രാണ്ടുകൊടുപ്പാനും നിശ്ചയിച്ചിട്ടുണ്ട്. ഏതുമാതിരിയിലുള്ള വിദ്യാഭ്യാസമാണ് ഉപയുക്തമായിത്തീരുക എന്നുള്ള കാര്യം ഇനിയും ആലോചിച്ചു തീർച്ചപ്പെടുത്താത്തതു കഷ്ടംതന്നെ. ഇംഗ്ലീഷുവിദ്യാഭ്യാസം ആവശ്യകവും നിർദ്ദോശവുമാണെന്നുള്ളതിനെക്കുറിച്ചുള്ള വേമഞ്ചരി ഭാസ്കരൻനമ്പൂതിരിപ്പാടവർകളുടെ ഉപന്യാസത്തെ വായിച്ചു റിക്കാർട്ടാക്കി. സഭ ഇക്കാര്യത്തിൽ മൗനം ദീക്ഷിച്ചിട്ടേ ഉള്ളു.
    മൂലധനാഭിവൃദ്ധിക്കായി കണ്ടുപിടിച്ചിട്ടുള്ള ഉപായം ഒന്നാന്തരംതന്നെ. ഒരുലക്ഷം ഉറുപ്പികക്കൊരു ഷോടതിപിരിക്കുക. പകുതി മൂലധനമായി എടുക്കുക. പകുതിക്കൊണ്ടു നറുക്കുകാർക്കു സമ്മാനവും കൊടുക്കുക. ഇങ്ങിനെയാണു നിശ്ചയിച്ചിരിക്കുന്നത്. ​​​അതിനുവേണ്ട ശ്രമങ്ങളും ചെയ്യുന്നുണ്ട്. കഴിഞ്ഞ മഹായോഗത്തിൽ തീർച്ചപ്പെടുത്തപ്പെട്ട ബാങ്ക് ഉടനെ തുടങ്ങുവാനിടയുള്ളതുകൊണ്ട് അതിലെ ആദായത്തിന്റെ പത്തിലൊരു ഭാഗവും മൂലധനത്തെ പുഷ്ടിപ്പെടുത്തുവാൻ സഹായിക്കുന്നതാണ്.

സഭവക കണക്കുകൾ പരിശോധിപ്പാൻ ഒരാളെ നിയമിക്കേണമെന്നും വിഷയസഭയിൽ അമ്പത്താറിന്നു പകരം ഏഴുമെമ്പർമാർ മതിയെന്നും തീർച്ചപ്പെടുത്തി. സഭവക നിയമത്തിൽ ആ അംശങ്ങളിൽ ഭേദഗതിയും ചെയ്കയുണ്ടായി. ഇതിന്നുപുറമെ പലരുടേയും സങ്കടഹരജികളെ സ്വീകരിച്ചു തക്കതായ മറുവടികൾ കൊടുത്തു. വൈദികങ്ങളായ കാര്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/35&oldid=165419" എന്ന താളിൽനിന്ന് ശേഖരിച്ചത്