താൾ:Mangalodhayam book 2 1909.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


തീ൪ച്ചപ്പെടുത്തി. അതിനായി ഭരണസഭയെ അധികാരപ്പെടുത്തി.

          കഴിഞ്ഞക്കൊല്ലത്തിൽത്തന്നെ സഭ ആരംഭിച്ചുവെച്ചിരുന്ന പഞ്ചായത്തുകാര്യത്തിൽ ഒരു പ്രത്യേകകമ്മിറ്റിയെ ഏ൪പ്പെടുത്തണമെന്നായിരുന്നു രണ്ടാമത്തെ വിഷയം. പഞ്ചായത്തുസംഘങ്ങൾകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ പ്രതിപാതിക്കുന്ന ദേശമംഗലത്തു ശങ്കര൯നമ്പൂതിരിപ്പാടവ൪കളുടെ ഉപന്യാസം എല്ലാവരുടെയും ശ്രദ്ധയെ അതിമാത്രം ആക൪ഷിച്ചു. അഞ്ചിൽകായാത്ത അംഗങ്ങളുളള ഒരു കമ്മിറ്റിയെ നിയമിപ്പാ൯ നിശ്ചയിക്കുകയും , എല്ലാവരുംകൂടി വോട്ടുചെയ്തു മെമ്പ൪മാരെ തിരഞ്ഞെടുപ്പാ൯ തീ൪ച്ചപ്പെടുത്തകയും ചെയ്തു.
            മൂന്നാമത്തെ വിഷയം കന്യകാദാനമാണ്. നമ്പൂതിരിമാരുടെ ഇടയിൽ കന്യകാദാനം നടപ്പില്ലെന്നുത്തന്നെ പറയാം. പലപ്പോഴും യുവതിദാനവും, ചിലപ്പോൾ ജരതിദാനവുമായിട്ടാണ് ഇപ്പോഴത്തെ കന്യകാദാനം നടന്നുവരുന്നത്. ഈ സങ്കടത്തിനൊരു നിവൃത്തി കണ്ടെത്തുവാ൯ ഇപ്പോഴെങ്കിലും ആലോചിച്ചുതുടങ്ങിയത് എത്രമാത്രം ആശ്വാസസഹേതു ആയിരിക്കുന്നുവെന്ന് പറഞ്ഞറിയിപ്പാ൯ പ്രയാസം. എല്ലാവരും വേളികഴിക്കണമെന്നു പുതിയകക്ഷിക്കാരും, സ്ത്രീസന്താമുണ്ടാവാതിരിപ്പാനുളള മു൯കരുതലുകൾ ചെയ്യേണ്ടതാണെന്നു പഴയമതക്കാരും വാദിക്കുന്നു. സൃഷ്ടിയെ ക്രമപ്പെടുത്തുവാ൯ സാധിക്കുമെന്കിൽ അങ്ങനെതന്നെയാണു വേണ്ടത്. എന്നാൽ പഴയസംപ്രദായം മാറിയതുകൊണ്ടുളള ദോഷാകൂടാതെയും കഴിക്കാം. എന്നുവെച്ചാൽ മറ്റൊരു വിധത്തിൽ ശീലമാക്കാതെ കഴിക്കാമെന്ന൪ത്ഥം. ഏതായാലും സ്ത്രീകളുടെ സങ്കടത്തിനു നിവൃത്തിവരുത്തേണ്ടതാണ്. ഈ കാര്യം വളരെ ആലോചിച്ചുവേണ്ടാണെന്നുവെച്ചു തൽക്കാലം നി൪ത്തിവച്ചിരിക്കുന്നു. ചിലരുചടെ പക്ഷത്തിൽ ഇപ്പോഴുളള കന്യകമാരുടെ പാണീഗ്രഹങ്ങൾ കഴിയുന്നതുവരെ ഗ്രഹത്തിലൊരാളധികവും വേളികഴിക്കാമെന്നുണ്ട് . ഈ വിഷയത്തിലുളള വാദപ്രതിവാദങ്ങളായി രണ്ടാമത്തെ ദിവസവും കഴിഞ്ഞു.
      മൂന്നാമത്തെ ദിവസത്തെ സഭയിൽ ഒന്നാമതായി പഞ്ചായത്തുളള സംഘത്തിൽ മെമ്പ൪സ്ഥാനം വഹിപ്പാ൪ പല൪ക്കും കിട്ടീട്ടുളള വോട്ടുകളെ പരസ്യമാക്കി അധികം വോട്ടുകൾ കിട്ടീട്ടുണ്ടായിരുന്ന അഞ്ചാളുകളെ (൧.ദേശമംഗലത്തു വലിയ

നാരായന൯നംപൂതിരിപ്പാടവ൪കൾ ൨. കറുര് ദാമോദര൯നമ്പൂതിരിപ്പാടവ൪കൾ ൩. കൂടല്ലൂ൪ ദിവാകര൯നമ്പൂതിരിപ്പാടവ൪കൾ ൪ ചിറ്റുർ നാരായണനമ്പൂതിരിപ്പാടവ൪കൾ ൫. ഒള


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/34&oldid=165413" എന്ന താളിൽനിന്ന് ശേഖരിച്ചത്