താൾ:Mangalodhayam book 2 1909.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ങ്ങളിൽ വേ​ണ്ടതുപ്രവർത്തിപ്പാനായി ഒരു വൈദികസംഘത്തേയും നിശ്ചയിച്ചിട്ടുണ്ട്. ഇതാണ് രണ്ടാമത്തെ മഹായോഗത്തിലെ കാര്യങ്ങളുടെ ചുരുങ്ങിയ വിവരം . ആധിക്യംകൊണ്ടു മഹായോഗം നാലുദിവസം കൂടേണ്ടതായിവന്നു.

 നമ്പൂതിരിസമുദായത്തിന്റെ സകലയോഗക്ഷേമത്തിന്നും കാരണമായി തീർന്നുകൊണ്ട് ഈ സഭ മേൽക്കുമേൽ അഭിവൃദ്ധിയെ പ്രാപിപ്പാൻ മഹാജനങ്ങളുടെ ഉത്സാഹവും ജഗദീശ്വരന്റെ കടാക്ഷവും ഉണ്ടായി വരട്ടെ.
                                                                                          മാത്തൂർ വാദേവൻനംപൂതിരിപ്പാട്.
                
                  ചില ചരിത്രശകലങ്ങൾ. 

     കലിയുഗദിവസംതുടങ്ങി ൫൧ ദിവസം ചെന്നപ്പോൾ തൃപ്പൂണിത്തുറെത്തേവരെ അർജ്ജുനൻ പ്രതിഷ്ഠിച്ചു. അന്നെക്കലി 'പത്മം'എന്ന്. പതിനൊന്നാം സംവത്സരം മിഥുനം ൧൮-നു- ശ്രീകൃഷ്ണസ്വാമിയുടെ സ്വഗ്ഗാരോഹണം. അന്നേക്കലി 'ബാലിച്ഛലം' എന്ന്. പിന്നെ ൨൬ ദിവസം ചെന്നപ്പോൾ ധർമ്മപുത്രരുടെ സ്വർഗ്ഗാരോഹണം. അന്നെക്കലി 'ധർമ്മസഗ്ഗാ' എന്ന്. കലിയുഗംതുടങ്ങി സംവത്സരം മകരമാസം വില്വമംഗവത്തു ശിവാങ്ങൾ തിരുവന്തപുരത്തു ശ്രീപത്മനാഭസ്വാമിയെ പ്രതിഷ്ഠിച്ചു. അന്നേക്കലി 'നോ രാമനുള്ളിൽ' എന്ന്. ൩൧൭൬- സംവത്സരം മേടമാസത്തിൽ തിരുവല്ലാ പ്രതിഷ്ഠിച്ചു. അന്നേക്കലി 'പാലക്കോൽ വേലിക്കാക' എന്ന്. ൩൪൪൪ സംവത്സരം എടവമാസത്തിൽ മലയാളത്തിലുള്ള രാജാക്കന്മാർക്ക് തിരുവഞ്ചുക്കുളത്തു നിന്ന് ചേരമാൻപെരുമാളുതംപുരാൻ രാജ്യത്തിന്നു വാളുകൊടുത്തു. അന്നേക്കലി 'കുരുതിസമാശ്രയം' എന്ന്. ൩൫൨൩ 
 • ഇതിൽകാണിച്ച കലിദിനസംഖ്യാനാമങ്ങൾ കാരക്കാട്ടുവാരിയത്തുനിന്നു കിട്ടിയതും സുമാർ ൧൫ കൊല്ലത്തെ പഴക്കമുള്ളതും ആയ ഗ്രന്ഥത്തിൽനിന്നെടുത്തവയാണ്. ചരിത്രങ്ങളെ വിസ്താരമായി എഴുതിവെക്കുന്നതിൽ അലസന്മാരായിരിക്കുന്ന പൂർവന്മാർ കണ്ടുപിടിച്ചതും ,ഇപ്പോഴും നടപ്പുള്ളതുമായ കലിദിനസംഖ്യയെഴുതുന്നമാർഗ്ഗം അനേകം ചരിത്ര സംഭവങ്ങളുടെ കാലനിർണയത്തിന്നുപകരിക്കുല്ലതാകയാൽ ഈ വക സംഗതികളടങ്ങിയ വല്ല ഗ്രന്ഥങ്ങളും കൈവശമുള്ളവർ അവയെ അയച്ചുതന്നാൽ കൊള്ളാമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. അങ്ങിനെ ചെയ്യുന്നവരോട് ഞങ്ങൾ എന്നെന്നും നന്ദിയുള്ളവരായിരിക്കും.

മം.........പത്രാധിപർ.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/36&oldid=165420" എന്ന താളിൽനിന്ന് ശേഖരിച്ചത്