താൾ:Mangalodhayam book 1 1908.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലെ സ്കാറൻസ്കി അപ്പോൾ കിട്ടിയ ചില കത്തുകൾ വായിച്ചുനോക്കിയ ശേഷം ചിന്താമഗ്നനായി വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകോണ്ടിരുന്നു. അയാളുടെ മുഖഭാവം ഉള്ളിൽ തിരതല്ലിക്കൊണ്ടിരുന്ന വ്യസനഭാരത്തിന്റെ ഒരു പ്രതിഫബിംബം പോലെ തോന്നി . വേഗം കാതറയിനെ അടുക്കൽ വിളിച്ച് അയാൾ ഇങ്ങിനെ പറഞ്ഞു.`കുഞ്ഞേ, എന്റെ സഹോദരി അലക്സിനയ്ക്കു വയസ്സായിരിക്കയാണ്. അവൾക്ക് കൂടെക്കൂടെ സുഖക്കേടുകളും വരാറുണ്ട് . അതുകൊണ്ടു എന്റെ മകൾ അനി കുറച്ചു ദിവസം ലിവോണിയയിൽ പോയി അവളുടെ കൂടെ താമയിക്കണം. ഇവിയെ എന്റെ ശുശ്രൂഷക്കു പ്രഡറിക്കയുണ്ടല്ലൊ.'

             `അച്ഛൻ അങ്ങനെ പറയുകയാണെങ്കിൽ ഞാൻ പോകാം. അച്ഛന്റെ ഉടപ്പിറന്നവൾ ആണല്ലൊ അലക്സിന. അതുകൊണ്ട് അലക്സിനയെ എനിക്കും വലിയ കാർയ്യമാണ്. എന്നാലും അച്ഛന്റെ കൂടെ പാർക്കുന്നതാണ് ​എനിക്ക് ഒന്നുകൂടിയിഷ്ടമായിട്ടുള്ളത്.'കണ്ണിൽ നിന്നിററിവീഴുന്ന അശ്രകണങ്ങളോടുകൂടി കുമാരി പറയുന്ന വാക്ക് കേട്ടപ്പോൾ പാതിരിയും കരഞ്ഞു. പിന്നീടു തൊണ്ടയിടറിക്കൊണ്ടു അയാൾ അവളെ സമാധാനിപ്പിച്ചു.
               `എന്റെ കാതറയിൻ,അതുകൊണ്ടു വ്യസനിക്കണ്ട. കുറച്ചു ദിവസത്തിനകം ഞാൻ മകളെ കൂട്ടിക്കൊണ്ടുവരാം. പക്ഷേ ഞാൻ അവിടെ വന്നേ നീ ഇങ്ങോട്ടു പോരാവൂ മനസ്സിലായോ,ഞാനില്ലാതെ വേറെയാരവിടെ വലന്നാലും നീ തിരിച്ചേക്കരുത്.'
                `ഇല്ല. അച്ഛൻ വന്നേ ഞാൻ അവിടെനിന്ന് അങ്ങോട്ടു പുറപ്പെടൂ.' എന്നു പറഞ്ഞു കാതറൈൻ അകത്തു പോയി. ചെറുപ്പക്കാർക്കു സഫജമായുള്ള ദ്രുതഗതിയോടുകൂടി യാത്രയ്ക്കുവേണ്ടതെല്ലാം ഒരുക്കിവെച്ചു. ഉച്ചതിരിഞ്ഞ് അവൾ ലിവോണിയയിലേക്കു പുറപ്പെട്ടു.

പാതിരി പണ്ട് അവളെ കണ്ടുകിട്ടിയ സ്ഥലം വരെ അനുഗമിച്ചു. അന്നു അവിടെ നിറഞ്ഞിരുന്ന മഞ്ഞിന്റെ സ്ഥാനത്തിൽ ഇപ്പോൾ വേനലായിരുന്നതിനാൽ ബർഗ്ഗപ്പുല്ലു ധാരാളം വളർന്നുനിന്നിരുന്നു. കുമാരി അവിടെ തന്റെ കൈവശമുണ്ടായിരുന്ന ഭാണ്ഡമിറക്കി അച്ഛന്റെ കാൽക്കൽ വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/330&oldid=165264" എന്ന താളിൽനിന്ന് ശേഖരിച്ചത്