താൾ:Mangalodhayam book 1 1908.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രിയപിതാവെ! എന്നെ അനുഗ്രഹിക്കണെ.13 കൊല്ലങ്ങഴ്‍ക്കുമുമ്പ് ഇവിടെ വെച്ചല്ലെ എന്റെ അവ്യക്തമായ ദീനസ്വരം അച്ഛൻ ആദ്യമായിക്കേട്ടത്. അച്ഛന്റെ ക്ഷേമത്തിനായി ഞാൻ ചെയ്യുന്ന പ്രാർത്ഥനകളെല്ലാം ദൈവം കേൾക്കുന്നുണ്ട് . ഈശ്വരന്റെ നിയോഗത്തെ അന്നു അനുഷ്ഠിക്കയും അനാഥയായിരുന്ന എന്നെ വേണ്ടതുപോലെ രക്ഷിച്ചു വളർത്തുകയും ചെയ്തതിന് അച്ഛന് അദ്ദേഹം നല്ലതു വരുത്താതെയിരിക്കില്ല . അച്ഛനും അച്ഛന്റെ കൂടെയുള്ളവർക്കും ദീർഘായുസ്സും സൗഖ്യവും ഉണ്ടാകണമെന്നാണ് എന്റെ ഏക പ്രാർത്ഥന.'

ആ വൃദ്ധന്റെ സങ്കടത്തിനു കണക്കില്ലായിരുന്നു. തന്റെ വിറച്ചുകൊണ്ടിരുന്ന രണ്ട് കൈകളും അവളുടെ ശിരസ്സില് വച്ച് അദ്ദേഹം ഇപ്രകാരം വളരെ പ്രയാസപ്പെട്ട് ഉച്ചരിച്ചു. “കുഞ്ഞേ! നീ സമാധാനമായിരിക്കൂ. നമ്മളെ രക്ഷിപ്പാന് ദൈവമല്ലേയുള്ളത്. അദ്ദേഹം വരുത്തുന്നതെല്ലാം നമുക്ക് അനുഭവിക്കയെ നിവൃത്തിയുള്ളൂ.ഓരോ മനുഷ്യര്ക്കും അന്നയിന്നവിധത്തിനാണ് അനുഭവമുണ്ടാകുവാന് പോകുന്നതെന്നു മുന്കൂട്ടിയാര്ക്കും തീര്ച്ചപെടുത്തുവാന് സാധിക്കയില്ല. ഭാവിയില് എന്തെല്ലാമുണ്ടായാലും എന്റെ മകള്ക്ക് തരക്കേടൊന്നും വരികയില്ല. അലക്സിന നിനക്കു വേണ്ട സഹായം ചെയ്യും എന്നാല് ഇനി നീ പോകണം. നമുക്കു തമ്മില് മേല്ക്കാണ്മാന് ഇടവരരുതെന്നാണ് ഈശ്വരേച്ഛയെങ്കില് നിന്റെ പാവപ്പെട്ട പിതാവിന്റെ ഒടുവിലത്തെ വാക്കുകള് നീ ഓര്മ്മയായി ധരിച്ചുകൊള്ളണം. നിന്റെ ബുദ്ധിയെ പ്പരിഷ്കരിക്കുവാന് മാത്രമുള്ള അറിവു എനിക്കില്ല. അതുകൊണ്ടു മകളുടെ സ്വഭാവം നന്നാക്കുന്നതിനേ എനിക്കു കഴിഞ്ഞുള്ളൂ. സല്സ്വഭാവവും അനുസരണയും നിനക്കു എന്നുമുണ്ടായിരിക്കണം. അഹങ്കാരം പാടില്ല. ദൈവം പ്രസാദിച്ചു ഭാവിയില് അപ്രതീക്ഷതമായ ഐശ്വര്യ്യം നിനക്കുണ്ടാകുന്ന പക്ഷം അന്നും വിനയത്തിനു കുറവു വരരുത്.ഒരു കാലത്തു നീ മൃതപ്രായമായ ഒരു അനാഥശിശുവായിരുന്നുവെന്നുള്ള ഓർമ്മ ഒരിക്കലും നിന്റെ മനസ്സിൽ നിന്നു പോകരുത്. നല്ലതേ ചെയ്യാവൂ. സത്യമേ പറയാവൂ. കൃത്യാനുഷ്ഠാനത്തിൽ നല്ല നിഷ്ക്കർഷ വേണം. എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/331&oldid=165265" എന്ന താളിൽനിന്ന് ശേഖരിച്ചത്