താൾ:Mangalodhayam book 1 1908.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രം നീങ്ങി. കൊല്ലങ്ങൽ ഓരോന്നായി കഴിഞ്ഞതോടുകൂടി കാതറയിൻ വളർന്നു സാമാന്യം പൊക്കവും അതിസൗന്ദർയ്യവും ഉള്ള ഒരു പെൺകിടാവായിത്തീർന്നു. മനോഹരമായ വിധത്തിൽ നീണ്ടു നീലനിറത്തിലുള്ള അവളുടെ പക്ഷമളങ്ങളായ നയനങ്ങൾ അപരിചിതന്മാർക്കു പോലും അവളുടെ പേരിൽ ഒരു പ്രത്യേകകൗതുകം തോന്നത്തക്കവണ്ണം ഉജ്വലങ്ങളായിരുന്നു. നാതിദീഗർഘവും നാതിഹ്രസവുമായ നാസിക അവളുടെ മുഖകാന്തിയെ അന്യാദൃശമായവിധത്തിൽ വർദ്ധിപ്പിച്ചു അകൃത്രിമമായ രക്തവര്ണ്ണം കലര്ന്നു സദാപി മന്ദഹാസമധുരങ്ങ അധരോഷ്ഠങ്ങളും മാംസളങ്ങളായ കവിള്ത്തടങ്ങളും ഇത്രമാത്രം മുഖത്തിനു യോജിച്ച വേറൊരു പെണ്കുട്ടിയില് കാണ്മാന് പ്രയാസം. അവളുടെ സുന്ദരമായ മുഖത്തില് നിഷ്കളങ്കമായ ഒരു മനസ്സിന്റെ അവ്യാജമായ പ്രതിബിംബം കൂടി പ്രതിഫലിച്ചു കാണ്മാനുണ്ടെന്നു പറഞ്ഞാല് അവളുടെ ഗുണങ്ങളെ പ്രത്യേകം വര്ണ്ണിക്കാതെ തന്നെ അവളുടെ ആകെപ്പാടെയുള്ള ഒരു സ്വരൂപം വായനക്കാര്ക്കു ധ്യാനിക്കുവാന് കഴിയുമെന്ന് വിശ്വസിക്കുന്നു. പാതിരിക്കും പരിചാരികയ്ക്കും എന്നുവേണ്ട മാറിന്ബര്ഗ്ഗിലുള്ള സകല ജനങ്ങള്ക്കും കാതറയിന് വാത്സല്യഭാജയമായിരുന്നു. വീട്ടുജോലികള് തന്റെ ശക്തിപോലെ ചെയ്തു പകല് സമയം ഫ്റഡറിക്കയെ സഹായിച്ചടിനു പുറമെ രാത്രിതോറും അവള് മധുരസ്വരത്തില് പാട്ടുപാടി തന്റെ വൃദ്ധപിതാവിനെ ആനന്ദിപ്പിച്ചു. അതുവരെ ആ കന്യകയുടെ നിര്മ്മലമായ മനസ്തടാകത്തിലെ വിഷജലത്തെ കലക്കി മറിക്കുവാന് ആപത്തുകളായ കൊടുംകാറ്റുകള് അധികം ഉണ്ടായിരുന്നില്ല. രണ്ടോ മൂന്നോ തവണ പാതിരി സുഖക്കേടു നിമിത്തം കിടപ്പില് ആയിരുന്നപ്പോള് ആ ചെറിയ കുട്ടി വ്യസനം സഹിക്കവഹിയാതെ അച്ഛന്റെ രക്ഷയ്ക്കായി ദൈവത്തോടു പ്രാര്ത്ഥിച്ചു. ഈ അവസരങ്ങളില് തന്റെ അന്യാദൃശമായ ബുദ്ധി വൈഭവത്താലും ഫ്റഡറിക്കയുടെ സാരമായ ഉപദേശത്താലും രോഗികളുടെ ശുശ്രൂശയില് സാധാരണയായി പ്രായമായവരില്പ്പോലും കാണാത്തവിധത്തിലുള്ള നൈപുണ്യം അവള് സമ്പാതദിച്ചു.

കാതറയിനു വയസ്സു പതിമൂന്നു കഴിഞ്ഞു. ഒരു ദിവസം രാവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/329&oldid=165263" എന്ന താളിൽനിന്ന് ശേഖരിച്ചത്