താൾ:Mangalodhayam book 1 1908.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംസ്കൃതഭാഷ വ്യവഹാരഭാഷയായിരുന്നുവോ? ൩൪൩

ദ്യാഭ്യാസമില്ലാതെ പുരഷന്മാരും ശദ്ധസംസ്കൃതം സംസാരിച്ചില്ലെന്നും വ്യക്തമാകുന്നു.നാടകകർത്താക്കൾ വളരെ പഠിപ്പുള്ള സ്ത്രീകളെക്കൊണ്ടും പ്രാകൃതം തന്നെ സംസാരിപ്പിച്ചിരുന്നു.ഈ ലക്ഷ്യങ്ങളിൽനിന്നു സംസ്കൃതം വിദ്വത്സമാജങ്ങളിൽ മാത്രം നടപ്പിലിരുന്നു എന്നും,മറ്റു അവസരങ്ങളിൽ സർവ്വജനീനമായ നേറൊരു ഭാഷയെ സംസാരിച്ചുവന്നു എന്നും സിദ്ധിക്കുന്നു.

ഏവം ച, സംസ്കൃതഭാഷയുടെ വ്യാവഹാരികദശയെപ്പറ്റി പ്രബലമയ രണ്ടു ഭിന്നാഭിപ്രായമാണുണ്ടായിട്ടുള്ളത്.രണ്ടു പക്ഷക്കാർക്കും മതിയായ കാരങ്ങളും ഉണ്ട്.ഒരേ സംഗതി തന്നെ ചിലപ്പോൾ രണ്ടു കൂട്ടർക്കും അനുകൂലിക്കുന്നതായും കാണാം.അതുകൊണ്ട് ഒരു പക്ഷത്തെ തീരെ തള്ളുന്നതിനും,മറ്റു പക്ഷത്തെ മുഴുവനും സ്വീകരിക്കുന്നതിനും നിവൃത്തിയില്ലാത്ത ഒരു ദുർഘടാവസ്ഥയിലാണ് നാം അകപ്പെട്ടിരിക്കുന്നത്.അപ്പോൾ രണ്ടു പക്ഷക്കാർക്കും വൈപീത്യം കൂടാതെ ഒരു മദ്ധ്യസ്ഥകക്ഷിയെ അവലംബിച്ച് സമാധാനപ്പെടാനെ നമുക്ക് കഴിവുള്ളൂ.അതിലേയ്ക്കു സംസകൃതഭാഷ എന്ന പദത്തിന്റെ അർത്ഥം എത്രത്തോളം വ്യാപകമാണെന്ന് ഇപ്പോഴത്തെ ജീവിതഭാഷകളുടെ തോതുവച്ചു നാം ചിന്തിക്കുന്നതായാൽ നമ്മുടെ ദുർഘടാവസ്ഥയെ ഒരു വിധം പരിഹരിക്കാം.എന്തെന്നാൽ പാണിനീയാനുസാരികളായ വൈയാകരണന്മാർ സിദ്ധാന്തിച്ചു നിയന്ത്രിച്ചിട്ടുള്ളതും , ലോകാതീതങ്ങളായ ഉല്ലേഖങ്ങളാലും അഗാധമായ ആശയങ്ങളാലും മറ്റും ഗഹനമായിട്ടുള്ളതും, ഭാരവി,ബാണൻ,ശ്രീഹർഷൻ, മാഘൻ മുതലായ മഹാകവികളുടെ ഗ്രന്ഥങ്ങളിൽ വിളങ്ങുന്നതുമായ ഒരു ഭാഷയെയാണ് നാം സംസ്കൃതശബ്ദംകൊണ്ടു ഗ്രഹിക്കുന്നത് എന്നു വരികിൽ, ആ ഭാഷ സർവ്വജനീനമായ ഒരു ഭാഷയായി ഒരി കാലത്തും വ്യവഹാരദശയിലിരുന്നാട്ടില്ലെന്നു നമുക്കു ഖണ്ഡിച്ചു പറയാം.എന്നാൽ ഇപ്പോഴുള്ള ജീവത്ഭാഷകളിലെല്ലാം സാഹിത്യഭാഷയ്ക്കും നാടോടിഭാഷയ്ക്കും സ്ഫൂലദൃഷ്ട്യാ നോക്കുമ്പോൾ വലിയ വിത്യാസങ്ങൾ ഉള്ളതായി കാണാം.ദൃഷ്ടന്തമാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/267&oldid=165251" എന്ന താളിൽനിന്ന് ശേഖരിച്ചത്