താൾ:Mangalodhayam book 1 1908.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൨ മംഗളോദയം

ളേയും നാം അല്പം ചിന്തിക്കേണ്ടതുണ്ട്. ക്രിസ്തുവിനു മുമ്പു 6-ാം ശതതാബ്ദത്തിൽ ജീവിച്ചിരുന്ന ബുദ്ധമുനി തന്റെ ഉപദേശങ്ങളെ ദേശ്യഭാഷയിലാണ് പ്രസംഗിച്ചത് ; സംസ്കൃതത്തിലല്ല. ഏറ്റവും പ്രാചീനമായ ബുദ്ധമതഗ്രന്ഥങ്ങളെല്ലാം അന്നത്തെ സർവ്വജനീനമായ നാട്ടുഭാഷയിലാണ് എഴുതിവെച്ചിട്ടുള്ളത്. ഇതിൽനിന്നും അക്കാലത്തു സംസ്കൃതം വ്യവഹാരദശയിലിരുന്നില്ലെന്നോ അല്ലെങ്കിൽ വ്യവഹാരദശയെ വിട്ടുമാറിക്കഴിഞ്ഞിരുന്നുവെന്നോ, അഥവാ, ബുദ്ധമുനി പ്രസംഗിച്ച ദേശങ്ങളിൽ അതിനു പ്രചാരമില്ലായിരുന്നുവെന്നോ ഊഹിക്കാം.അതുപോലെ തന്നെ അശോകചക്രവർത്തിയുടെ ശിലാലേഖനങ്ങളിലും സംസ്കൃതം കാണുന്നില്ല.

       ഒരു ഭാഷയുടെ സർവ്വജനീനതയെ അതിലെ ഗദ്യഗ്രന്ഥങ്ങളുടെ സ്ഥിതികൊണ്ട് അനുമിക്കാമെന്നു വരികിൽ, സംസ്കൃതത്തിലെ ഗദ്യങ്ങളുടെ നില പ്രതികൂലമാണ്. കൃത്രിമബഹുലവും അതിദീർഗ്ഘസമാസങ്ങളോടുകൂടിയതും ചിലേടത്ത് ഒരു മാതിരി വൃത്തത്തിന്റെ ഛായയുള്ളതുമായ ഒരു ഗദ്യവിശേഷമാണ് സംസ്കൃതാഖ്യായികകളിൽ കാണുന്നത്. ആ മാതിരി ഗദ്യഭാഷ ഒരു കാലത്തും സംസാരിച്ചിരിക്കാൻ ഇടയില്ല.

സംസ്കരണംകൊണ്ടുണ്ടായതാണല്ലോ സംസ്കൃതം. ഇന്നു സംസ്കരണമെന്നു പറയുന്ന വ്യകരണനിയമങ്ങൾ പണ്ഡിതൻമാരല്ലാതെ പാമരൻമാർ അറിഞ്ഞിരിക്കാൻ തരമില്ല. ഇന്ന ക്രയ ആത്മനേപദമാണ്, ഇന്നതു പരസ്മൈപദമാണ്, ഇന്നത് ഉഭയപദമായാണ്, അവയുടെ പ്രയോഗസാരസ്യം ഇന്നതാണ് എന്നും മറ്റുമുള്ള സംഗതികൾ സംസ്കൃതകവികൾക്കുപോലും തിരിച്ചറിയാൻ വിഷമമായിരിക്കുന്ന സ്ഥിതിക്കു ഭാരവാഹാദി സാധാരണ ജനങ്ങൾ അവയെ അറിഞ്ഞ എന്നും,അതനുസരിച്ചു സംസാരിച്ചു എന്നും ഉള്ളത് ഒരിക്കലും സംഭാവ്യമല്ല. 'അഭിവാദേസ്ത്രീവൻമാഭ്രമേത്യദ്ധ്യേയംവ്യാകരണം'(അഭിവാദനം ചെയ്യുമ്പോൾ സ്ത്രീയെപ്പോലെ ഭവിക്കാതിരിക്കാൻ വേണ്ടി വ്യകരണം പഠിക്കണം) എന്നു മഹാഭാഷ്യകാരനായ പതഞ്ജലി പറഞ്ഞിരിക്കുന്നതിൽനിന്നും സ്ത്രീകൾക്കു പ്ലുതവിധിയും മറ്റും അറിയാൻ പാടില്ലായിരുന്നു എന്നും,സ്ത്രീകളും വി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/266&oldid=165250" എന്ന താളിൽനിന്ന് ശേഖരിച്ചത്