താൾ:Mangalodhayam book 1 1908.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൪ മംഗളോദയം

യി നമ്മുടെ മലയാളം , തമിഴ് ഈ ഭാഷകളെത്തന്നെ എടുക്കാം.മലയാളത്തിൽ ഗദ്യഭാഷയൊന്നു വേറെ;പദ്യഭാഷയൊന്നു വേറെ.നാടോടിഭാഷയോട് അധികം അടുപ്പമുള്ളതു ഗദ്യത്തിനാണ്.അതിലും നാടോടിഭാഷയിൽ നിന്നു വ്യതിരിക്തങ്ങളായ പല സംഗതികളും ഉണ്ട്.അതുപോലെ തന്നെ തമിഴിലും ഗദ്യഭാഷകൾ ക്കു തമ്മിൽ ഭേദമുള്ളതു കൂടാതെ,തമിഴുനാട്ടുകാർ സംസാരിക്കുന്ന ഭാഷയിൽ എത്രയോ ഭേദമുള്ള ഒരു ഭാഷയാണ് തമിഴു ഗദ്യഗ്രന്ഥങ്ങളിൽ നിബന്ധിച്ച് കാണുന്നത്. ഇപ്രകാരമുള്ള ഭേദങ്ങളെ ഒന്നും വകവെയ്ക്കാതെയാണ് നാം തമിഴെന്നും മലയാളമെന്നും വ്യവഹിച്ചു വരുന്നത്. തമിഴിലും മലയാളത്തിലും ഉള്ള സാമാന്യഗദ്യങ്ങൾ

എല്ലാം ,നിയമപൂർവ്വം വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത പൊതുജനങ്ങൾക്കും ക്ലേശംകൂടാത മനസ്സിലായി കാണുന്ന സ്ഥിതിക്കു,തമിഴു മലയാളസാഹിത്യങ്ങളിലിൽ മാത്രം പരിചയിച്ചിട്ടുള്ള ഒരു വിദേശിയൻ ,ആ രണ്ടു ഭാഷകളിലും വ്യവഹാരഭാഷകളല്ലെന്നു ശഠിക്കുന്നതായാൽ നമുക്കു രസിക്കുന്നതാണോ?അപ്പോൾ ഇംഗ്ലീഷു മുതലായ പാശ്ചാത്യഭാഷകളിൽ ഗ്രന്ഥമാത്രദ്വാരാ പരിചയം സിദ്ധിച്ചിട്ടുള്ള നമുക്കും അതുപോലെ വാദിക്കാമെന്നു വരും. അതുകൊണ്ട് ഇപ്പോഴുള്ള ജീവത്ഭാഷകളെ നാം സാധാരണ ഗ്രഹിക്കുന്നതു,സാഹിത്യഭാഷയും നാടോടിഭാഷയും എന്ന ഭേദമന്യേയാണ്, അതുപോലെ സംസ്കൃതം എന്ന വാക്കുകൊണ്ടു വളരെകാലം മുമ്പു കാവ്യം ,നാടകം , ഇതിഹാസം മുതലായവ വ്യാഖ്യാനംകൂടാതെ തന്നെ സാമാന്യജനങ്ങൾ ഗ്രഹിക്കയും ,സാഹിത്യഭാഷയ്ക്കും നാടോടിഭാഷയ്ക്കും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലത്തിലെ ഭാഷയെ ഗ്രഹിക്കുന്നതായാൽ സംസ്കൃതം, വ്യവഹാരഭാഷയായിരുന്നു എന്നു തന്നെ സാധിക്കാം.ഇങ്ങിനെ സംസ്കൃതഭാഷ എന്ന ശബ്ദത്തിന്റെ അർത്ഥത്തെ വ്യാപകമായി എടുക്കുന്നതായാൽ അതു വ്യവഹാരഭാഷയായിരുന്നു എന്നും, അതിന്റെ വ്യാപ്യമായ അർത്ഥത്തെ മാത്രം എടുത്തു ശ്രീഹർഷാദികളുടെ ഗ്രന്ഥങ്ങളിൽ കാണുന്ന ഭാ,യെ മാത്രം ഗണിക്കുന്നതായാൽ , അതു വ്യവഹാരദശയിലിരുന്നിട്ടില്ലെന്നും നമുക്കു പാടിക്കാം ആയതുകൊണ്ടു സംസ്കൃ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/268&oldid=165252" എന്ന താളിൽനിന്ന് ശേഖരിച്ചത്