ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ബാലന്റെ ആദ്യശോകം*
(കൃഷ്ണഗാഥാരീതി) (1)
എങ്ങുമത്സോദരനെന്നെവിട്ടെങ്ങുപോ- യൊന്നുവന്നീടുകയെന്നരികിൽ. ഏകനായ്ലീലകളെങ്ങിനെചെയ് വുഞാ- നാകയാൽസോദരാ!വന്നാലുംനീ. വണ്ടുകൾപുഷ്പങ്ങളെന്നിവവേണ്ടപോ- ലുണ്ടായിടേണ്ടൊരുകാലമായി
(൨)
ചിത്രശലഭങ്ങളുത്തമഭംഗിയി- ലെത്രയുണ്ടിങ്ങുതാ! കൂത്താടുന്നൂ ജേഷ്ഠനില്ലാതെയീക്കൂട്ടത്തെത്തേടുവാ- നിഷ്ടമില്ലൊട്ടുമിന്നെന്മാനസേ-
(൩)
മുറ്റത്തുനില്ക്കുന്നവൃക്ഷങ്ങൾതങ്ങടേ ചുറ്റുമേനമ്മളിരുവരുമായ് നട്ടുള്ളപൂച്ചെടിയൊട്ടാകെകൌതുകാൽ മൊട്ടിട്ടു,പുഷ്പിച്ചുനില്ക്കുന്നിതാ! ഭാരംവഹിക്കുവാനാവാതേവള്ളികൾ പാരിൽപതിച്ചിതാ!കായ്കളോടും-
(൪)
'എന്നുണ്ണീ!ബാലകാ!നിന്നുടെവാക്കുക- ളൊന്നുമേകേൾക്കില്ലാജ്യേഷ്ഠനിപ്പോൾ എന്നുമല്ലിന്നിമേൽനിന്നുടെലീലയി- ലൊന്നിലുംചേരുകയില്ലജ്യേഷ്ഠൻ!!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.