താൾ:Mangalodhayam book 1 1908.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൮ മംഗളോദയം ഇന്ദുസമാനമാമോമനയാനന- മിന്നിമേൽങൂമിയിൽ കാൺകയില്ലാ!! അല്പായുസ്സേകി‌ഞാൻപുഷ്പങ്ങൾക്കെന്നപോൽ ത്വൽപൂർവ്വജന്നുമാച്ചിൽപൂരുഷൻ!! ഖേദിച്ചിടാതെനീ, ക്രീഡിച്ചുകൊണ്ടാലും സോദരൻസ്വർഗ്ഗത്തിലാണുബാലാ!!'

                  (൫)

കഷ്ട!മീപുഷ്പങ്ങൾ,പക്ഷികളൊക്കയു- മിട്ടേച്ചുപോയിതോ,സോദരാ!നീ? ഞാനിങ്ങു ചൊല്ലുന്നവാക്കുകൾ കേൾക്കാതേ മാനത്തുവാഴുന്നോസോദരാ!നീ? ദീർഗ്ഘമാമിക്കാലംപോക്കുവാനെന്നുടേ പക്കത്തിലെത്തുമോസോദരാ!നീ?

                 (൬)

വൻചിറവക്കിലും,വൃക്ഷത്തണലിലും സഞ്ചാരമിവിധംതീർന്നുവെന്നോ!! കഷ്ട!മെൻജ്യേഷ്ഠനോടൊത്തുകളിക്കവേ യിഷ്ടപ്പെട്ടീലഞാനിഷ്ടംപോലെ. എങ്ങുമൽസോദരനെന്നെവിട്ടെങ്ങുപോ- യൊന്നുവന്നീടുകയെന്നരികിൽ-

           ഏ.പി. കൃഷ്ണൻനായർ ബി.ഏ, ബി.എൽ
                             തന്ത്രയുക്തി.
     'തന്ത്രം' എന്നു വെച്ചാൽ ശാസ്ത്രം;'യുക്തി' എന്നാൽ യോ

ഗം. 'തന്ത്രയുക്തി' ശബ്ദത്തിന്നു ശാസ്ത്രയോഗം എന്നർത്ഥം. 'യുജ്യതേ ഇതിയേ ഗഃ' എന്ന വ്യുൽപത്തിപ്രകാരം 'യോഗ' ശബ്ദ

ത്തിനു അംഗം എന്നു താൽപര്യം. അപ്പോൾ, തന്ത്രയുക്തികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/186&oldid=165220" എന്ന താളിൽനിന്ന് ശേഖരിച്ചത്