താൾ:Mangalodhayam book 1 1908.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

൧൧൬

_______________________________________________________________________________________

പേടിച്ചോടുകയോ,ചെയ്യുമായിരുന്നു.ഭാഗ്യവശാൽ അവളെ ആദ്യം കണ്ടത് ഒരു വഴിപോക്കനാണ്. അയാൾ അടുത്തുവന്ന് "അമ്മേ! നിങ്ങൾ ഒരു കുലീനയാണെന്നു തോന്നുന്നു.എവിടെക്കാണ് ഈ വേഷത്തിൽ തന്നെത്താൻ പോകുന്നത്"എന്നു ചോദിച്ചു."കാദംബിനി" അവളുടെ വിചാരപരമ്പകളെ ഏകോപിച്ച് ഒരു സമാധാനം പറയുന്നതിന് അശക്തയായി അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി . അവൾക്ക് ഇഹലോക സമ്പർക്കമുണ്ടായിരുന്നു എന്ന് ഇനിയും വിശ്വസിക്കുവാൻ ശക്തിയുണ്ടായിരുന്നില്ല.അവൾ ഒരു കുലീനയേപ്പോലെ കാണപ്പെടുന്നുണ്ടെന്നും, ഒരു വഴിപോക്കൻ അവളോടു ചിലതെല്ലാം ചോദിക്കുന്നുണ്ടെന്നും ധരിക്കുവാൻ "അവൾക്ക് സാധിച്ചില്ല. ആ യാത്രക്കാരൻ വീണ്ടും "അമ്മേ! വരു! ഞാൻ നിങ്ങളെ വീട്ടിൽ കൊണ്ട്പോയാക്കാം. എവിടെയ്ക്കാണുപോകേണ്ടത്' എന്ന് അവളോടു ചോദിച്ചു..

   "കാദംബിനി" ചിന്താമഗ്നയായി. ഭർത്തൃഗൃഹത്തിലേക്കു പോകുന്ന കാര്യം തീരെ അസംബന്ധമായിരുന്നു. അവൾക്കു പിതൃഗൃഹം ഉണ്ടായിരുന്നതും ഇല്ല. അവൾക്ക് അവളുടെ ബാല്യകാലത്തിലെ ഒരു സ്നേഹിതയെക്കുറിച്ച് അപ്പോൾ ഓർമ്മ വന്നു."യോഗമായ" യെ അവൾ ബാല്യകാലത്തിനുശേഷം കണ്ടിട്ടില്ല.എങ്കിലും അവർ തമ്മിൽ കത്തെടപാടുകൾ ഉണ്ടായിരുന്നു.പണ്ട് പലപ്പോഴുംഅവർ തമ്മിൽ വഴക്കുകളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്."കാദംബിനി"ക്കു" യോഗമായ"യെ അപരിമിതമായ സ്നേഹമുണ്ടായിരുന്നു എന്നു "കാദംബിനി"യും "യോഗമായ"ക്കുണ്ടായിരുന്നേടത്തോളം സ്നേഹം "കാദംബിനി ക്കില്ലെന്നു "യോഗമായ" യും അന്യോനും വാദിച്ചു കലഹിക്കാറുണ്ട്.ഒരിക്കൽ കണ്ടുമുട്ടിയാൽ അന്യോന്യം പിരിയുവാൻ സാധിക്കയില്ലെന്ന് അവർക്ക് ഇരുവർക്കും തീർച്ചയുണ്ടായിരുന്നു.
 "ഞാൻ 'നിസിന്ധപുര' ത്തിലുള്ള "ശ്രീപതി"  യുടെ ഗൃഹത്തിലേക്കാണ് പോകുന്നത് എന്നു "കാദംബിനി" തന്നോട സഹതാപം തോന്നിയ ആ യാത്രക്കാരനെ അറിയിച്ചു.

"നിസിന്ധപുരം" വളരെ അടുത്തല്ലെങ്കിലും ആ യാത്രക്കാരന്നു പോകേണ്ടതായ "കല്ക്കത്ത" ക്കുള്ള വഴിമദ്ധ്യത്തിലായിരുന്നു.അതുകൊണ്ട്,അയാൾ "കാദംബിനി "യെ ശ്രീപതിയുടെ ഗൃഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/130&oldid=165191" എന്ന താളിൽനിന്ന് ശേഖരിച്ചത്