താൾ:Mangalodhayam book 1 1908.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിൽ കൊണ്ടാക്കുകയും ബാല്യത്തിൽ വേർപിരിഞ്ഞ ആ സ്നേഹിതകൾ വീണ്ടും ഒന്നിച്ചു ചേരുകയും ചെയ്തു.ആദ്യത്തിൽ അവർക്ക് അന്യോന്യം മനസിലായില്ലെങ്കിലും,ക്രമേണ കുട്ടിക്കാലത്തെ മുഖച്ഛായ പിടിച്ച് ഇരുവരും പരസ്പരം നല്ലപോലെ അറിഞു.



"ഹാ"! എന്റെ ഭാഗ്യംതന്നെ! ഞാൻ നിന്നെവീണ്ടും കാണുമെന്നു സ്വപ്നേപി വിചാരിച്ചിരുന്നില്ല.എങ്ങിനെയാണ് ഇവിടെ എത്തിച്ചേർന്നത്.ഭർത്തൃഗൃഹത്തിലുള്ളവർ നിന്നെ തീർച്ചയായും ഇങ്ങോട്ട് അയക്കുവാൻ കാരണമില്ല"എന്നിപ്രകാരം യോഗമായ സന്തോഷത്തോടുകൂടി പറഞ്ഞു.കാദംബിനി കുറെ നേരം മിണ്ടാതിരുന്ന ശേഷം, സഹോദരിഎന്റെ ഭർത്താവിന്റെ പിതാവിനെക്കുറിച്ച് എന്നോടൊന്നും ചോദിക്കരുത്.എനിക്ക് ഇവിടെ വല്ല മൂലയും ഒഴിച്ചുതന്നാൽ മതി.എന്നെ ഇവിടെത്തെ വേലക്കാരിയെ

പ്പോലെ മാത്രമെ കരുതേണ്ടതുളളു.ഞാൻ നിന്റെപണിയെല്ലാംഎടുത്തുകൊളളാം,എന്നുമറുപടിപറഞ്ഞൂ.എന്ത്! നിന്നെ ഒരു വേലക്കാരിയെപ്പോലെ വിചാരിക്കുകയോ? എന്തിനാ,അത്?നീ എന്റെ ഉള്ളിനിണങ്ങിയ ചങ്ങാതിയാണ്.നീ എന്റെ......"എന്നെല്ലാം യോഗമായ തടുത്തു പറഞ്ഞു.



പുറത്തു പോയിരുന്നു ശ്രീപതി അപ്പോൾ വീട്ടിലേയ്ക്കു മടങ്ങി എത്തി. കാദംബിനി അദ്ദേഹത്തിന്റെ നേരെ കുറച്ചുനേരം തുറിച്ചുനോക്കി. പിന്നെ ഒന്നും മിണ്ടാതെ,പതുക്കെ പുറത്തേയ്ക്കു പോയി.അവൾ അവളുടെ ശിരസ്സു മൂടിയിരുന്നില്ല. (വിധവ തല മൂടുമല്ലോ). അശേഷം ആദരവോ,ലജ്ജയോ അവൾ പ്രദേശിപ്പിച്ചില്ല.കാദംബിനിയുടെ പ്രകൃതം കണ്ടു ശ്രീപതി മുഷിഞ്ഞു തന്റെ സ്നേഹിതയെ തെറ്റിദ്ധരിച്ചാലോ എന്നു ശങ്കിച്ചു യോഗമായ കാദംബിനിയെക്കുറിച്ചു ശ്രീപതിയോട് ഓരോന്നു വിവരിച്ചു പറയുവാൻ തുടങ്ങി. എന്നാൽ, യോഗമായ പറയുന്നതെല്ലാം എപ്പോഴും സമ്മതിക്കുവാൻ തയ്യാറുള്ള ശ്രിപതിയുടെ അടുക്കൽ നീണ്ട വിവരണങ്ങളോന്നും ആവശ്യമുണ്ടായിരുന്നില്ല. കഥ മുഴുവൻ കേൾക്കാതെ തന്നെ കാര്യമെല്ലാം സമ്മതിച്ചു. കഥ മുഴുവനാക്കുവാൻ സമ്മതിക്കാഞ്ഞതുകൊണ്ടു യോഗമായക്ക് അല്പം ബുദ്ധിക്ഷയമുണ്ടായില്ലെന്നില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/131&oldid=165192" എന്ന താളിൽനിന്ന് ശേഖരിച്ചത്