താൾ:Mangalodhayam book 1 1908.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രേതമോ മനുഷ്യനോ


                                                                         ൧൧൪൫

_________________________________________________________________________________

സകല കെട്ടുകളും താനേ അഴിഞ്ഞുപോയി. അവൾക്ക് അമാനുഷമായ അത്ഭുതശക്തിയും,അപരിമിതമായ സ്വാതന്ത്ര്യവും, ഉണ്ടെന്നു തോന്നി. അവൾക്ക് ഇഷ്ടമുള്ളതു പ്രവർത്തിക്കുവാനും ഇഷ്ടമുള്ളേടത്തുപോകുവാനും സാധിക്കുമായിരുന്നു. ഈ പുതിയ സങ്കൽപ്പത്തിൽനിന്നുണ്ടായ ആവേശത്താൽ മതിമറന്നവളായി അവൾ ഒരു കൊടുങ്കാറ്റിനെപ്പോലെ ഭയങ്കരയായി കടിലിൽനിന്നു പുറത്തു ചാടിശ്മശാനസ്ഥലത്തു ചെന്നുനിന്നു. ലജ്ജയുടെയോ, ഭയത്തിന്റെയോ, ഒരു ഛായപോലും അവളിൽ കാണപ്പെട്ടില്ല

        എന്നാൽ,നടക്കുംതോറും അവളുടെ പാദങ്ങൾക്ക് ശക്തി കുറയുകയും,ശരീരം ക്ഷീണിക്കുകയും ചെയ്തു. ആ മൈതാനം അവസാനമില്ലാതെ പരന്നുകിടക്കുന്നു. ഇടയ്ക്കിടക്ക് നെൽവയലുകൾ ഉണ്ടായിരുന്നു.ചിലപ്പോൾ അവൾ മുട്ടിനൊപ്പം വെള്ളത്തിൽ കൂടിയാണ് സഞ്ചരിച്ചിരുന്നത്.
   അരുണോദയത്തോടുകൂടി ദൂരത്തുള്ള വീടുകളുടെ അടുത്തൂ നില്ക്കുന്ന പട്ടിളിൻകൂട്ടങ്ങളിൽനിന്ന് ഒന്നോ രണ്ടോ പക്ഷികളുടെ കരച്ചിൽ കേട്ടു. അപ്പോൾ അവൾ ഭയത്തിന്നധീനയായി. ഈ ലോകത്തോടും,ജീവജാലങ്ങളോടും അവൾക്കുള്ള ബന്ധമെന്തായിരുന്നു എന്നു നിർണ്ണയിക്കുവാൻ അവൾക്കു സാധിച്ചില്ല. അവൾ, വിസ്തൃതമായ ശ്മശാനഭൂമിയിലായിരുന്നപ്പോൾ,ശ്രാവണമാസത്തിലെ കൂരിരുട്ട്അവൾക്കു ചുറ്റുമുണ്ടായിരുന്നപ്പോൾ, തീരെ ഭയമില്ലാത്തവളും,പ്രേതരാജ്യനിവാസികളിൽ ഒരുവളും ആയിരുന്നു.സൂര്യപ്രകാശവും, മനുഷ്യാലയങ്ങളും,അവളെ ഭയാകുലയാക്കിത്തീർത്തു അവൾ അവളെത്തന്നെ ഭയപ്പെട്ടു. മരണമാകുന്ന നദിയുടെ ഓരോ തീരങ്ങളിൽ നിവസിക്കുന്നവരായ മനുഷ്യരും പ്രേതങ്ങളും അന്യോന്യം ഭയപ്പെടുന്ന കൂട്ടരാകുന്നു. 
            
               III


അവളുടെ വസ്ത്രങ്ങളിൽ ചേറുപുരണ്ടിരുന്നു.അസാധാണങ്ങളായ അസംബന്ധവിചാരങ്ങളാലും, നിശാസഞ്ചാരത്താലും"കാദംബനി" ഒരു ഭ്രാന്തത്തിയെപ്പോലെയായിട്ടുണ്ടായിരുന്നു വാസ്തവത്തിൽ,അവളുടെ ആകൃതി നേരിട്ടു കാണുന്നവർ പേടിക്കത്തക്കവിധത്തിലായിരുന്നു. കുട്ടികൾ അവളെക്കണ്ടാൽ കല്ലെറിയുകയോ,


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/129&oldid=165190" എന്ന താളിൽനിന്ന് ശേഖരിച്ചത്