Jump to content

താൾ:Mangalodhayam book 1 1908.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൧൧൪ _____________________________________________________________________________________


ഇഹലോകസംബന്ധിതന്നെയാണെന്നുള്ള ധാരണ ദൃഢീഭൂതമായി ത്തീരുകയും ചെയ്തു. അപ്പോൾ ഒരിടിമിന്നലുണ്ടായി .അതിന്റെപ്രകാശത്താൽ സമീപത്തുള്ള കുളവും, അടുത്തുള്ള വടവൃക്ഷവും പരന്നുകിടക്കുന്ന മൈതാനവും , ദൂരത്തുള്ള വൃക്ഷസമൂഹവും , അവൾ വിവരമായി കണ്ടറിഞ്ഞു .പൌർണ്ണമാസി ദിവസങ്ങളിൽ അവൾ ആ പുഴയിൽ കുളിക്കുവാൻ വരാറുണ്ടെന്ന് ഓർമ്മവന്നു.തദവസരങ്ങളിൽ ആശ്മശാനസ്ഥലത്തു വല്ല മൃതശരീരവും കണ്ടാൽ മരണം എത്രയും ഭയങ്കരമായിട്ടുള്ളതാണെന്നു വിചാരിച്ച് അവൾ ഭയപ്പെടാറുണ്ട്.    
         അവളുടെ ആദ്യത്തെ വിചാരം സ്വഗൃഹത്തിലേക്കു മടങ്ങണമെന്നതായിരുന്നു. എന്നാൽ, പിന്നീടവൾ അതിനെപ്പറ്റി ആലോചിച്ചു : "ഞാൻ മരിച്ചവളാണ്. എനിക്ക് എങ്ങിനെ വീട്ടിലേക്കു മടങ്ങിച്ചെല്ലാം. ഞാൻ മടങ്ങി എത്തിയാൽ അതു കുടുംബക്കാർക്ക് ആപത്തായിതീരും ഞാൻ ജീവലോകത്തോടു യാത്ര പറഞ്ഞുകഴിഞ്ഞു. ഞാൻ ഒരു പ്രേതം മാത്രമാകുന്നു!"കാര്യം ഇപ്രകാരമല്ലായിരുന്നുവെങ്കിൽ, "ശാരദാശങ്കര"ന്റെ സുരക്ഷിതമായ അന്തഃ​പുരം വിട്ട്  ഇത്ര അകലത്തുള്ള ശവദാഹഭൂമിയിൽ ഈ അർദ്ധരാത്രിയിൽ എത്തി ചേരുവാൻ അവൾക്ക് എങ്ങിനെ സാധിക്കുമായിരുന്നു എന്ന് അവൾ ആലോചിച്ചു .അവളുടെ ശവസംസ്കാര ക്രിയകൾ കഴിഞ്ഞിട്ടുണ്ടായിരുന്നില്ലെങ്കിൽ, അവളുടെ മൃതശരീരം ദഹിപ്പിക്കുവാൻ ചുമതലപ്പെട്ടവർ ഇപ്പോൾ എവിടെ പോയിരിക്കുന്നു? അവർ ശവദാഹം കഴിച്ചു മടങ്ങിപ്പോയതായിരിക്കണം. ഇങ്ങിനെയെല്ലാമായിരുന്നു അവളുടെ ആലോചനയുടെ ഗതി, 'ശാരദാശങ്കര'ന്റെ പ്രശോഭിതമായ ഭവനത്തിൽവെച്ചു കഴിഞ്ഞതായ അവളുടെ ചരമഘട്ടത്തെ കുറിച്ച് ഓർത്തപ്പോൾ,അവൾ ഇപ്പോൾ ദൂരത്തുള്ളതും, ജീവജാലങ്ങളാൽ  ഉപേക്ഷിക്കപ്പെട്ടതും,അന്ധകാരമായതും ആയ ശ്മശാനഭൂമിയിൽ ഏകാകിനിയായിത്തീർന്നിരിക്കുന്നു എന്ന സംഗതി, അവൾ അറിഞ്ഞു.തീർച്ചയായും അവൾ ഇപ്പോൾ ഐഹികസമുദായങ്ങളിലെ ഒന്നിലേയും ഒരംഗമല്ല. അവൾ ദുർന്നിമിത്തത്തി ന്റേയും ഭയങ്കരത്വത്തിന്റെയും മൂർത്തിയായിരുന്നു. അവൾ അവളുടെതന്നെ പ്രേതമായിരുന്നു.

ഈ ധാരണയാൽ അവളെ ഇഹലോകത്തോടു ബന്ധിച്ചിരുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/128&oldid=165189" എന്ന താളിൽനിന്ന് ശേഖരിച്ചത്