താൾ:Mangalodhayam book 1 1908.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"പ്രേതമോ മനുഷ്യനോ" ൧൧൩ _____________________________________________________________________

വളുടെ മരണശയ്യയും ഹൃദയഭാഗത്തു പെട്ടന്ന് ഒരു വേദനയും പിന്നീട് ഒരു ശ്വാസംമുട്ടും മോഹാലാസ്യവും ഉണ്ടായതും അവൾക്ക് ഓർമ്മവന്നു.അവളുടെ സഹോദരി അപ്പോൾ കുട്ടിക്കു കൊടുക്കുവാനുള്ള പാലു കാച്ചുകയായിരുന്നു."സഹോദരീ! കുട്ടിയെ ഇങ്ങോട്ടു കൊണ്ടു വരു.എനിക്കു തീരെ സുഖമില്ലാഎന്നു ശ്വാസംമുട്ടി പറഞ്ഞുകൊണ്ടാണ് കാദംബിനി മോഹാലസ്യപ്പെട്ടു കിടക്കമേൽ വീണത് .

                  പിന്നീടുണ്ടായതൊന്നും അവൾക്ക് ഓർമ്മയില്ല. മഷിക്കുപ്പി തട്ടിമറിഞ്ഞുപോയ എഴുത്തുപുസ്തകംപോ

ലെ അവളുടെ ഓർമ്മശക്തി മാഞ്ഞുപോയിരുന്നു "കാദംബിനി"യുടെ ബോധശക്തിയും ____ലോകഗ്രന്ഥത്തിന്റെ അക്ഷരങ്ങൾ____ ഒരു ക്ഷണത്തിൽ ആകൃതിരഹിതങ്ങളായിത്തീർന്നു. ബോധക്ഷയത്തിന്നുശേഷം അവളുടെ പ്രേമഭാജനമായ ആ ശിശു സ്നേഹമസൃണമായ മൃദുസ്വരത്തിൽ അവളെ "അമ്മായി"എന്ന് ഒടുക്കത്തെ വിളിയായി വിളിച്ചുവോ ഇല്ലയോ എന്നുകൂടി വിധവയായ " കാദംബിനി "ക്ക് ഓർമ്മയുണ്ടായിരുന്നില്ല. അവൾക്കു ചിരപരിചിതമായിരുന്ന ജീവലോകത്തെ വിട്ട് അവസാനമില്ലാത്തതും,അറിയപ്പെട്ടിട്ടില്ലാത്തതും ആയ മൃത്യുലോകയാത്ര അവൾ ആരംഭിച്ചപ്പോൾ ആ ശാന്തലോകത്തേയ്ക്കു പോകുവാൻ വേണ്ടതായ വഴിച്ചിലവിന്നെന്നപോലെയുള്ള സ്നേഹസമ്പൂർണമായ ഒരു സഹായസംഭാവന വേർപാടുസമയത്ത് അവളുടെ ഓമനയായ കുട്ടിയിൽനിന്നു ലഭിച്ചിട്ടുണ്ടായിരിക്കുമോ എന്നുകൂടി അവൾക്കു തീരെ ഓർമ്മിക്കുവാൻ സാധിച്ചില്ല. സുബോധം വന്നപ്പോൾ കണ്ടതായ ആ ഇരുട്ടടഞ്ഞ നിശ്ശബ്ദസ്ഥലം , ഒന്നും കാണുവാൻ ഇല്ലാത്തതും ,കേൾക്കുവാനില്ലാത്തതും , ആദ്യന്തമില്ലാത്ത ഒരു കലവറസ്ഥാനം മാത്രമായിട്ടുള്ളതും ആയ യമ ലോകമാണെന്ന് അവൾക്ക് ആദ്യത്തിൽ.തോന്നീട്ടുണ്ടായിരിക്കണമെന്നു ഞാൻ വിചാരിക്കുന്നു.എന്നാൽ, തുറന്നു കിടക്കുന്ന വാതായനത്തിൽകൂടി ജലസമ്പർക്കമുള്ള ഒരു കാറ്റ് അകത്തു പ്രേവേശിക്കുകയും, പുറത്തുനിന്നു തവള കളുടെ നിലവിളി കേൾക്കുകയും ചെയ്തപ്പോൾ അവളുടെ ഓർമ്മശക്തി പ്രസ്ഫുടമായിത്തീരുകയും , ചുരുങ്ങിയ അവളു ടെ ജീവകാലത്തിലെ വർഷങ്ങൾ ഓർമ്മയിൽ വരികയും അവൾക്കപ്പോഴും

*5


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/127&oldid=165188" എന്ന താളിൽനിന്ന് ശേഖരിച്ചത്