താൾ:Mangalodhayam book 1 1908.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൨ മംഗളോദയം ____________________________________________________________________________________________ അവിടെനിന്നു പോയിരിക്കുന്നു എന്ന് അവർക്കു മനസ്സിലായി. ഒരു വെറും പായ മാത്രം അവിടെ കിടന്നിരുന്നു. അവർ പരിഭ്രമിച്ച് അന്യോന്യം മുഖത്തോടുമുഖം നോക്കി. വല്ല കുറുക്കനും വലിച്ചുകൊണ്ടുപോയിരിക്കുമോ?എന്നാൽ വസ്ത്രത്തിന്റെ ഒരു കഷണംപോലും അവിടെ എങ്ങും കാണ്മാൻ ഇല്ലല്ലൊ. പുറത്തു കടന്നു നോക്കിയപ്പോൾ മുൻവശത്തു കൂട്ടിയിരുന്ന മണ്ണിൽപുതുതായി ഉണ്ടായ ഒരു സ്ത്രീയുടെ മൃദുലങ്ങളായ കാലടികൾ അവർ കണ്ടു. ശാരദാശങ്കരൻ ഒരു വിഡ്ഢിയല്ലായിരുന്നു. വല്ല ചെകുത്താൻകഥകളും ചെന്നു പറഞ്ഞാൽ അദ്ദേഹം ഒരിക്കലും വിശ്വസിക്കയില്ല. അതുകൊണ്ട് ഇനി എന്തു വേണമെന്ന് അവർ നാലുപേരും കൂടി ആലോചിച്ചു. വളരെ വാദപ്രതിവാദങ്ങൾക്കു ശേഷം മൃതശരീരത്തെ യഥാക്രമം ദഹിപ്പിച്ചു എന്നു പറയുന്നതായിരിക്കും ഉത്തമം എന്നു തീർച്ചപ്പെടുത്തി.

              സൂര്യോദയത്തോടുകൂടി വിറകുകാർ വന്നപ്പോൾ, അവർ വരുവാൻ വളരെ താമസിച്ചതുകൊണ്ട്, അവരെ കൂടാതെ തന്നെ കായ്യം നിവൃത്തിച്ചു എന്നും ഭാഗ്യവശാൽ കുടിലിൽ തന്നെ കുറെ വിറകുണ്ടായിരുന്നു എന്നും അവർ പറഞ്ഞു. മൃതശരീരം ആരെങ്കിലും കട്ടു കൊണ്ടുപോകുന്നഒരുവിലപിടിച്ചസാധനമല്ലാത്തതുകൊണ്ട് അതിനെപ്പറ്റി ആർക്കും സംശയമുണ്ടാകുവാൻ അവകാശമില്ലല്ലൊ.
                                      ‌‌‌II
        ജീവന്റെ യാതൊരു ലക്ഷണവും ഇല്ലാതിരിക്കുമ്പോൾപോലും, ചിലപ്പോൾ, ശരീരത്തിൽ സൂക്ഷ്മമായ ജീവശക്തി ഒളിഞ്ഞു കിടപ്പുണ്ടായിരിമെന്നും, പ്രത്യക്ഷത്തിൽ മൃതപ്രായമായ ചില ശരീരത്തിന്നു രണ്ടാമതും ജീവൻ ഉണ്ടാകാമെന്നും എല്ലാവർക്കും അറിയാവുന്നതാണ്. 'കാദംബിനി' മരിച്ചിട്ടുണ്ടായിരുന്നില്ല. അവളുടെ ജീവയന്ത്രം എന്തോ സംഗതിവശാൽ, പെട്ടന്നു ചലനരഹിതമായിത്തീർന്നിട്ടേ ഉണ്ടായിരുന്നുള്ളു.

വീണ്ടും സുബോധമുണ്ടായപ്പോൾ, അവൾ, അവളുടെ നാലുഭാഗത്തും നിബിഡമായ അന്ധകാരത്തെ കണ്ടു. അവളുടെ പതിവുള്ള സ്ഥാനത്തല്ലാ കിടക്കുന്നതെന്ന് അവൾക്കു തോന്നി.അവൾ 'സഹോദരീ' എന്ന് ഉറക്കെ വിളിച്ചു. കൂരിരുട്ടിൽ നിന്ന് ഒരുത്തരവും പുറപ്പെട്ടില്ല. അവൾ ഭയവിഹ്വലയായി എഴുനീറ്റിരുന്നു. അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/126&oldid=165187" എന്ന താളിൽനിന്ന് ശേഖരിച്ചത്