താൾ:Mangalodhayam book-6 1913.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആത്മസംയമനം 43

                     ------------------------


തിയാകുന്നു വേണ്ടതെന്നുമാണ് അഭിപ്രായപ്പെടുന്നത്. നമ്മുടെ ഈ ഭൂമിയിൽ രാജാവും സൽപ്രജകളും ദുഷ്പ്രജകളുമുള്ളതും അവരുടെ വ്യാപാരങ്ങൾ നടക്കുന്നതും നമുക്ക് ദൃഷ്ടിഗോചരമായിട്ടുള്ളതല്ലേ. അതുപോലെമനസ്സാകുന്ന ഭൂമിയിൽ മനസ്സാക്ഷിയാകുന്ന രാജാവും ഈശ്വരഭക്തി, സച്ചിന്ത,പിതൃഭക്തി,സത്യം,ഗുരുഭക്തി, പ്രാണിസ്നേഹം,മാതൃഭക്തി,ക്ഷമ,ധർമതല്പരത മുതലായ സജ്ജനങ്ങളും,രാഗാദികളായ രാജദ്രോഹികളും അധിവസിയ്ക്കുന്നണ്ട്. പല പ്രവർത്തികൾ നടത്തുന്നതുമു​ണ്ട്.ദുഷ്പ്രജകളിൽ നിന്നു രാജാവിന്നു പല അസഹ്യതകളും സംഭവിയ്ക്കുന്നതുപോലെ അന്തക്കരണമാകുന്നരാജാവിന്നും ദുഷ്ടപ്രജകളിൽനിന്നു പലപ്പോഴും പല കഷ്ടതകളുണ്ടാവാമെന്ന് ഊഹിയ്ക്കാവുന്നതാണ്.

       ഒരു രാജ്യത്തിലുള്ള ദുഷ്ടജനങ്ങളുടെ  മുഷ്ക് അമർത്തേണ്ടുന്ന ഭാരവാഹിത്വവും അധികാരവും രാജ്യകാര്യവിധായകനായ സചിവനുള്ളതല്ലേ. അതുപോലെ ബുദ്ധിയാകുന്ന അമാത്യന്റെ മന്ത്രശക്തികൊണ്ടു കാമക്രോധാദി വൈരികളെ പരിബന്ധിച്ചു മനസ്സാക്ഷിയാകുന്ന രാജാവിനെയും സദ്പ്രജകളേയുമവനം ചെയ്യുവാൻ ആത്മദമന ശക്തിയ്ക്കല്ലാതെ മറെറാന്നിനും ശക്യമാകുന്നതല്ല.
        മനുഷ്യർക്കു സാധാരണമായി  പ്രതാപൈശ്വർയ്യാധികാരാദ്യാവസ്ഥകളിൽ ആത്മനിയന്ത്രണവിഷയത്തിന്നു ദൃഷ്ടാന്തമായി സംഭവിച്ച ഒരു സംഗതി  താഴെ പ്രസ്താവിക്കട്ടെ.ഇതാ, മാടമഹീപകുലതിലകനും നിരുപമബുദ്ധിമാനും പണ്ഡിതമണ്ഡലമണ്ഡനനുമായ രാമവർമ്മ  മഹാരാജാവു തിരുമനസ്സുകൊണ്ട്, അവിടുത്തെ ഭക്തന്മാരായ പ്രജകൾക്ക്   സീമാതീതമായ ഗുണഗണങ്ങളും പല നൂതനപരിഷ്കാരങ്ങളും നിയമങ്ങളും ഉണ്ടാക്കികൊടുത്തു,  ഗോധരയെ രാജ്യശ്രീയുടെ നികേതനമോ എന്നു തോന്നുമാറാക്കിവെച്ചു,, തിരുമനസ്സിലെ 61 തിരുവയസ്സുതികഞ്ഞ ഈഅവസരത്തിൽ  18കൊല്ലത്തെ രാജ്യഭരണംകൊണ്ടു തൃപ്തിപ്പെട്ടു., തിരുമേനിയുടെ രാജ്യപരിപാലനഭാരകർത്തൃത്വം എളയരാജാവു തിരുമനസ്സിനെ  ഭാരപ്പെടുത്തി പരഗതിമാർഗ്ഗമാലോകനാർത്ഥാപരിപാലനഭാരത്തിൽ നിന്നു വിമുക്തനാകേണമെന്ന് ആലോചിച്ചു  തീർച്ചപ്പെടുത്തിയത് തിരുമേനിയുടെ ആത്മദമനശക്തിയെ വിശദീകരിയ്ക്കുന്നുണ്ടല്ലോ. കുശാഗ്രബുദ്ധിയും പ്രജാക്ഷേമതല്പരനുമായ അവിടുത്തെ ഈ ഉചിതകൃത്യം ഇതരരാജാക്കന്മാർക്കും പ്രജകൾ‌ക്കും (അവരവരുടെ മതാനുസൃതം)അനുകരിപ്പാൻ ഒരു നല്ല  പാഠമായി പരിണമിച്ചിരിയ്ക്കുന്നതിനാൽ  ആ തിരുമേനി സുഖസമേതം ഭൂമിയിൽ ആ ചന്ദ്രതാരം സൂര്യനെപ്പോലെ വിളങ്ങുമാറാകട്ടെ.
                                     'ആത്മോദ്ദേശ്യകകൃത്യമൊക്കെയറിയും 
                                             മർത്യന്നൊരാർത്തിക്കുത-
                                       ന്നാത്മാവുള്ളവരേക്കുമില്ലവഴിയെ-
                                            ന്നോർത്തസ്സുകൃത്യങ്ങളിൽ 
                                        ആത്മാവായിടുമാത്മസംയമനമാർ 
                                                 നേടുന്നതബ്ഭവ്യനാ-
                                       ണാത്മജ്ഞാനധനത്തിനർഹനവനാം
                                               സച്ചിന്മയാനുഗ്രഹൻ.' 
                                                                                  (തോരണത്തു  പരമേശ്വരമേനോൻ ) 
                












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/48&oldid=165172" എന്ന താളിൽനിന്ന് ശേഖരിച്ചത്