താൾ:Mangalodhayam book-6 1913.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32

                                                                                                മംഗളോദയം                                                                      
 


വൃത്തിയൊന്നും ആരംഭിച്ചുകാണുന്നില. ഇതിന്നു കൊച്ചി അപ്പൻ തമ്പുരാൻ തിരുമന ഭാഷയുണ്ടാക്കി ആദ്യം വല്ല മാസികകളിലും പരസ്യം ചെയ്കയും അവയെപ്പറ്റി സ്സുകൊണ്ടോ, എ.ആർ . രാജരാജവർമ്മ കോയിത്തമ്പുരാൻ അവർകളോ ഉടനെ അഭിപ്രായം ആവശ്യപ്പെടുകയുംചെയ്യാവുന്നതാകുന്നു.ഇങ്ങനെ ചെയ്യാനുള്ള കാലം ശ്രമിയ്ക്കുമെന്നു വിശ്വസിയ്ക്കുന്നു. ഒന്നാമത്,ഓരോ ശാസ്ത്രങ്ങളിൽ നൈപുണ്യമുള്ള ഓരോ വളരെ അതിക്രമിച്ചിരിയ്ക്കുന്നു. അത് ഏതെങ്കിലും ഒരാൾ കാര്യമായി ആരംഭിയ്ക്ക വിദ്വാന്മാരെക്കൊണ്ട് ആ വക ശാസ്ത്രങ്ങളിലുള്ള സാങ്കേതികശബ്ദങ്ങൾ തിരഞ്ഞെ തന്നെ വേണം.വല്ലസഭയും വിളിച്ചു വരുത്തി അതിൽ വാദപ്രതിവാദങ്ങളും മറ്റും ടുക്കാൻ ശട്ടംകെട്ടണം. ഇതിന് അധികം പ്രയാസമുണ്ടാകുമെന്നു തോന്നുന്നില്ല. നടത്തി ഒരു കമ്മറ്റിയെ ഏർപ്പെടുത്തി കാര്യം നടത്താമെന്നുവെച്ചാൽ സാധി അങ്ങിനെ തിരഞ്ഞെടുത്തുകഴിഞ്ഞതിനുശേഷം അവയിൽഓരോന്നിന്റെ പഠി ച്ചെന്നുവരുന്നതല്ല.അത് അനുഭവംകൊണ്ടു നമുക്കറിയാവുന്നതാണ്.-


                                         -------------------
                                                    
                                                                                          
                                                                                         പശുക്കളുടെ   അകിടും
                                                                                         അതിന്റെ    രോഗവും      
                                           ----------------

ജീവികളിൽ പ്രസവിയ്ക്കുന്നവയൊക്കെ കുഞ്ഞുങ്ങളെ മുലകൊടുത്തു വളർത്തുന്നവയാ ഇവയൊക്കെ രക്തത്തിൽനിന്നു വേർപെടുത്തുന്നത് ഒരു വക മാംസഗ്രന്ഥികൾ ണ്. ചില വ്യത്യാസങ്ങളുണ്ട്.ആസ്ത്രേലിയായിലെ'ഡകുബിൽ', 'ആന്റ് ഈററർ മാർഗ്ഗമായിട്ടാണ്.രക്തത്തിൽ നിന്നു മുലപ്പാൽ ഉണ്ടാക്കുന്നതും അവയെ മുലകൊടുത്തു വളർത്തുകയും ചെയ്യുന്നു. മുട്ടയിട്ടു വിരിയിയ്ക്കാതെ, കുഞ്ഞുങ്ങളെ ചില മാംസഗ്രന്ഥികളാണ്. ഉദരത്തോടു സമീപിച്ച സ്ഥലത്താണ് മുലപ്പാലുണ്ടാകുന്ന ജീവനോടുകൂടിത്തന്നെ പ്രസവിയ്ക്കുന്നവയിൽ, ആ വക കുഞ്ഞുങ്ങൾ വയറ്റിലിരിയ്ക്കുമ്പോൾ, മാംസഗ്രന്ഥികൾ സാധാരണ ഉണ്ടാകുന്നത്. കുഞ്ഞുങ്ങൾക്കു മുലകൊടുക്കാൻ ഏറ്റവും ഗർഭപാത്രത്തിലെ 'മറുകുട്ടി' എന്നുപറയുന്ന സാധനം വഴിയായിട്ടാണ് പോഷിയ്ക്കപ്പെടുന്നത്. സൗകര്യമുള്ള സ്ഥലം അതാണ്.മാംസഭോജികളായ, നരി,നായ,മുതലായവയിലും പ്രസവിച്ചു കഴിഞ്ഞാൽ അവയ്ക്കു മുലപ്പാൽ വേണം. പന്നി മുതലായവയിലും നെഞ്ചിന്മേലും വയറിന്മേലും രണ്ടുവരികളായിട്ടായിരിക്കും ഈ

          മുലപ്പാൽ രക്തത്തിൽനിന്ന്  ഉണ്ടാക്കപ്പെടുന്ന ഒരു പോഷകസാധനമാണ്,വിയർപ്പ്          മാംസഗ്രന്ഥികളുടെ ഇരിപ്പ്. കുളമ്പുള്ള മൃഗങ്ങൾക്ക്  അതു കാലുകളുടെ മദ്ധ്യത്തിൽ  നാഭി       

കുടിനീർ,കൊഴുപ്പ്, മുതലായവ രക്തത്തിൽനിന്ന് ഉണ്ടാക്കപ്പെടുന്ന സാധനങ്ങളാണല്ലോ. പ്രദേശത്തായിരിയ്ക്കും.തിമിംഗലം മുതലായവയ്ക്കും ആ സ്ഥാനത്തുതന്നെയാണ്. ആന,കടവാവൽ,കുരങ്ങ്,മനുഷ്യൻ

------------------------------------------------------------------  


മനുഷ്യവർഗ്ഗങ്ങളും ജാതികളും

                       ---------------------------

ണാം. ഇത് അവർക്ക് വളരെ രുചികരവും പ്രിയവുമായുള്ള ഭക്ഷണസാധനമാകുന്നു. വല്ലപ്പോഴും ഒരു രാത്രി അവരുടെ കൂട്ടത്തിൽ കഴിച്ചു കൂട്ടേണ്ടതായി വന്നേക്കാവുന്ന മേൽജാതിക്ക് അവർ ഈ ഭക്ഷണപദാർത്ഥം ലോക്യം ചെയ്യാറുണ്ട്. അവർ ഇതും കഴിച്ച് ധാരാളം വെള്ളം കുടിക്കും. മാൻ കാട്ടുപോത്ത് കോലാട് ഇതുകളെയും പുലി തിന്ന് ഇട്ടേച്ചുപോകുന്ന മാംസങ്ങളെയോ അവർ ഭക്ഷിക്കുക പതിവാണ്. എന്നാൽ പശു ചെന്നായ ആന പുലി ഇതുകളുടെ മാംസം ഒരിക്കിലും ഭക്ഷിക്കുകയില്ല. തമിൾ മലയന്മാരേക്കാൾ നാട്ടുമലയന്മാർക്ക് സമുദായനിലയിൽ ശ്രേഷ്ഠതയുണ്ടെന്നാണ് അവരുടെ വയ്പ്പ്. അവർ ഇവരുടെ അടുത്തുവന്നാൽ ഇവർ അശുദ്ധമാകുന്നതുകൊണ്ട് ഇത്ര അകലം കണ്ടെ നടക്കുവാൻ പാടുള്ളൂ എന്നു നിശ്ചയമുണ്ട്. ഇവർ തമ്മിൽ അന്യോന്യസംബന്ധമൊ പാടില്ല. നാട്ടുമലയന്മാർക്ക് ബ്രാഹ്മരുടേയും നായന്മാരുടേയും ഈഴവന്മാരുടേയും ഭക്ഷണം കഴിപ്പാൻ വിരോധമില്ല. എന്നാൽ പുലയന്മാരുടേയും പായന്മാരുടേയും മറ്റു കീഴ്ജാതിക്കാരുടേയും ഭക്ഷണം അവർ കഴിക്കുന്നതല്ല. നാട്ടുമലയന്മാരുടെ നിറം കറുപ്പും ഇരുനിറവുമാണ്. ശരീരം കുറിയതും മുഖം താടിയിലേക്കു കൂർത്തു ത്രികോണാകൃതിയിലുമാണ്. അവർക്ക് ദേഹശക്തിയും, ദേഹസുഖവും വലിയ സഹനശക്തിയുമുണ്ട്. അവർ സൌമ്യരും, പഴക്കമുള്ളവരും, വിശ്വാസയോഗ്യന്മാരും, സന്തുഷ്ടന്മാരും, പഴയ(കാട്ടു) സമ്പ്രദായങ്ങളെ തെറ്റിനടക്കുന്നതിൽ വിമുഖന്മാരുമാണ്. സാധാരണയായി അവർ അരയിൽ ഒരു തുണി മാത്രമെ ചുറ്റുന്നുള്ളു. എന്നാൽ പാലപ്പിള്ളിമലയിൽ ഒരിക്കൽ കണ്ട 20 പേരിൽ പത്തൊ പന്ത്രണ്ടൊ പേർ 4 നീളം 2.5വീതിയിലുള്ള മുണ്ടുചുറ്റി പ്ലനൽ ഷർട്ടിട്ട് അതിനുമുകളിൽ ചുമലിൽ രണ്ടാം മുണ്ടു ധരിച്ചിട്ടുണ്ടായിരുന്നു. ഇതു ഈ അപരിഷ്കൃതന്മാരായ കാട്ടുജാതികളുടെയിടയിൽ ആധുനിക വിദ്യാഭ്യാസം കടന്നുകൂടുന്നുണ്ടെന്നുള്ളതിലേക്കു ഒരു ദൃഷ്ടാന്തമാകുന്നു. ചിലരുടെ ചുമലിൽ മരത്തായയുള്ള മഴുവും ഉണ്ടായിരുന്നു. കറുത്തതും മെഴുക്കു തൊട്ട് മിനുക്കിയതുമായ മുടി നിറുകയിൽ വകഞ്ഞ് പിന്നിൽ കെട്ടിവെച്ചിരിക്കുന്നു. ചിലരുടെ കാതിൽ കടുക്കനുമുണ്ട്. ഹരിശ്ചന്ദ്രൻ എന്നു പേരായ തലവന്റെ കയ്യിൽ വെള്ളികൊണ്ടുള്ള ഒരു വള ധരിച്ചിട്ടുണ്ട്. ഇത് മറ്റുള്ളവരേക്കാൾ അവനുള്ള കൂടുതൽ യോഗ്യതയുടെ അടയാളമായി മഹാരാജാവു തിരുമനസ്സിൽ നിന്നും കല്പിച്ചു കൊടുത്തിട്ടുള്ളതാണ്. വയസ്സു അയ്മ്പതിൽ കൂടിയവരും കൂടി നരച്ചിട്ടില്ല. പെണ്ണുങ്ങൾ കുറിയ ശരീരിണികളും കറുത്ത നിറക്കാരും ചിലർ ഇരുനിറക്കാരുമാണ്. അവർക്ക് ചിക്കിമിനുക്കി വേറിടുത്ത നീണ്ടതലമുടിയുമുണ്ട്. എല്ലാവരുടേയും കാതുകുത്തി വലിയ ഇയ്യക്കട്ടിയൊ ഓലച്ചുറുളൊ ഇടത്തക്കവിധം അത്ര ധാരാളം വളർത്തീട്ടുമുണ്ട്. തലവന്റെ മകൾ ഒരു മുക്കുതോടയാണ് ധരിച്ചിരുന്നത്. ചിലർ മൂക്കുത്തിയും ഇട്ടിരുന്നു. കഴുത്തിൽ പിച്ചളയും പളുങ്കും മുത്തുകൊണ്ടുണ്ടാക്കിയ പണ്ടങ്ങളും കയ്യിൽ പിച്ചളയും ഇരുമ്പും ഓടും വളകളും മോതിരങ്ങളും കാലിന്റെ രണ്ടു പാമ്പുവിരലിലും മേട്ടികളും ധരിച്ചിരുന്നു. നാലൊ അഞ്ചൊ വാര നീളത്തിലുള്ള ഒരു തുണി രണ്ടാക്കി മടക്കി മുലക്കു മീതെ വട്ട.


അദ്ധ്യായം2‍

                                              മലയന്മാർ                                                            

ലേഖകളെല്ലാം മലയാളത്തിലാണല്ലൊ കണ്ടുവരുന്നത് .

  മറ്റു കാട്ടുവാസികളെപ്പോലെതന്നെമലയന്മാരുടേയും മുഖ്യതൊഴിൽ കാട്ടിലെ ഉല്പന്നങ്ങളെ ശേഖരിക്കുകയാണ്. കാടന്മാരെപ്പോലെതന്നെ മലയന്മാപും മലവക ഡിപ്പാർട്ട്മെന്റിന്റെ അധികാരത്തികീഴിലും ആവശ്യപ്പെടുമ്പോൾ വേണ്ടുന്നതു ചെയ്തു കൊടുപ്പാൻ ബാദ്ധ്യസ്ഥന്മാരാകുന്നു.അതിന്നുപകരമായി അവർക്ക് പ്രയത്നംചെയ്യാൻ കരൊഴിവായി ഭൂമികളും ഓണസ്സമ്മാനങ്ങളും,കുടിൽപണിയുവാൻ മുളയും,രൂപാ,എന്നല്ല നാട്ടിലെ പ്രജകൾക്ക് അനുവദിക്കപ്പെട്ടിട്ടില്ലാത്ത മറ്റു പല സഹായങ്ങളും നൽകി വരുന്നതുമാകുന്നു.കാട്ടിലെ ചില്ലറ ഉല്പ്പന്നങ്ങൾ  ശേഖരിക്കുന്നതിലേക്കായി  ഒരി പതിയുടെ ചുറ്റുമുള്ള പ്രദേശങ്ങൾ ആ പതിയിലുള്ള എല്ലാവരും തമ്മിൽ തമ്മിൽ വീതിച്ചെടുക്കുകയാണ്.ഇങ്ങനെ വീതിടച്ചെടുക്കുന്നതിൽ ഒരുവന്നു ചേർന്ന ഭാഗത്തിൽ മറ്റൊരുവൻ  മുൻപറഞ്ഞ പിശാചുഭയത്താൽ ഒരിക്കലും പ്രവേശിക്കുകയില്ല. മലയന്മാർ നായാട്ടിൽ പിന്തുടരുവാൻ യോഗ്യന്മാരും, മുയൽ മാൻ മുതലായ  മൃഗങ്ങളെ കണിവച്ചുപിടിക്കുവാൻ  സമർത്ഥൻമാരുമാണ്. വേനൽക്കാലത്തു തോട്ടിലെ വെള്ളം ചിറകെട്ടി നിർത്തി എന്തൊ  ഒരു ഇലയോ വേരൊ അതിൽ കലക്കി അവർ മത്സ്യങ്ങളെ ബോധംകെടുത്തി പിടിക്കും. അടുത്ത കാലത്തു ചിലർ അവരുടെ നാടത്തിന്റെ ചുറ്റുമുള്ള  സ്ഥലങ്ങൾ വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ചിലർക്കു ചില്ലറ ചില കൃഷി ആയുധങ്ങൾക്ക്  പുറമേ പൂട്ടുന്നതിലേയ്ക്കു  മലകളും കുന്നുകളും ഉണ്ട്. 
     കാടത്തികളെപ്പോലെ മലച്ചികളും കോരകൊണ്ട് പരുത്ത പായകൾ നെയ്യും. പുല്ലുകൊണ്ട് നാരുണ്ടാക്കി അടുത്തടുത്തുക്രമത്തിൽ പരത്തിവെച്ച് അവർ തനിയെ ഉണ്ടാക്കുന്ന ഒരു തരം ചരട് ഒരു വക ഇരിമ്പ് സൂചിയിൽ കോർത്താണ് പായയുണ്ടാക്കുന്നത് . പായയുടെ വക്കുകൾ മടക്കിവെച്ച് തുന്നീട്ടുണ്ടായിരിക്കയില്ല. പരുത്തതാണെങ്കിലും അവരുടെ ആവിശ്യത്തിനുതകത്തക്ക വിധം അതിന്നു മാർദ്ദവമില്ലായ്ക്കയുമില്ല.  
    അരിവാങ്ങുവാൻ പണമില്ലാതിരിക്കുന്ന കാലങ്ങളിൽ അധികവും അവർ ഓരോ കാട്ടുകിഴങ്ങുകളാണ്  ഭക്ഷിക്കുന്നത് . ബുദ്ധിമുട്ടില്ലാത്തപ്പോൾ ചാമ,കോര,കമ്പ് ഇവകൊണ്ടുണ്ടാക്കിയ കഞ്ഞിയാണ് കഴിക്കുക. ഇതു കാലത്തു വേലയ്ക്കു പോകുന്നതിന്നുമുമ്പായി കഴിയ്ക്കും. ഇത്തരം കഞ്ഞിയും ഉപ്പിട്ടു വേവിച്ച കിഴങ്ങുമാണ് വൈകുന്നേരത്തെ ഭക്ഷണം . വേലക്കാലത്തു നെല്ല്  അരി ഉപ്പ് മുതലായി കോൺട്രാക്റ്റർമാർ കൊടുക്കുന്ന  സാധനങ്ങളെക്കൊണ്ടും മറ്റുകാലങ്ങളിൽ കാട്ടിലെ കിഴങ്ങുകളെക്കൊണ്ടു തന്നെയും അവർ ദിവസവൃത്തി കഴിച്ചുവരുന്നു. മുളനെല്ല്കൊണ്ട് അവർ ഒരു വക സ്വാദുള്ള ഭക്ഷണം തയ്യാറാക്കുന്നുണ്ട് . രണ്ടടി നീളവും നാലോ അഞ്ചൊ അംഗുലം  ഉൾവിസ്താരവുമുള്ള  ഒരു മുളക്കുംഭത്തിൽ മുളഅരി നിറച്ച് മീതെ തേനും ഒഴിച്ച് വായു കടക്കാത്ത വിധം നന്നായി വയ് കെട്ടിയതിന്നുശേഷം കുംഭം മണ്ണു് കുഴച്ച് പൊതിഞ്ഞ്  കത്തിയെരിയുന്ന തീയിലിട്ടു ചുടും. നല്ലവണ്ണം പഴുക്കുമ്പോൾ മുളപൊട്ടി വിളരുകയും തൽക്ഷണം പുറത്തേയ്ക്ക് എടുക്കപ്പെടുകയും ചെയ്യും . അപ്പോൾ അതിന്നുള്ളിൽ മാർദ്ദവവും മധുരവുമുള്ള ആ ഭക്ഷണസാധനം ഒരു കുഴലിന്റെ ആകൃതിയിൽ ഇരിക്കുന്നത്  കാ
           കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും
                                  ---------------------------
എല്ലാവർക്കും അനവധി പിശാചുക്കൾ അധീനത്തിലുള്ളതിനാൽ ഒരുവൻ മറ്റൊരുവനെ ഉപദ്രവിച്ചാൽ അവന്റെയും അവന്റെ സമീപസ്ഥനാമാരുടേയും അധീനത്തിലുള്ള

പിശാചുക്കൾ മുഖേന അവൻ ചെയ്ത ദ്രോഹത്തിനു ദേഹോപദ്രവും ചിലപ്പോൾ ജീവനാശം തന്നെയും ശിക്ഷകൊടുക്കുന്നതാണെന്നും കൂടി അവർ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു മലയൻ ഒരു മരത്തിന്മേൽ ഒരു തേൻകൂടു കണ്ടെത്തിയാൽ, അത് ആരെങ്കിലും കണ്ട് അടയാളം വെച്ചുപോയിട്ടുണ്ടോ എന്ന് ആ മരത്തിന്റെ തൊലി പരിശോധിച്ചുനോക്കിയതിനു ശേഷമെ അവൻ അതെടുപ്പാൻ ശ്രമിയ്ക്കുകയുള്ളൂ. അടയാളം കണ്ടാൽ അതുണ്ടാക്കിയവന്റെ അറിവും സമ്മതവും കൂടാതെ യാതൊരു കാരണത്താലും അതു തൊടുവാൻകൂടി അവനുമനസ്സു വരുന്നതല്ല. ഈ പിശാചുക്കൾക്കു വെളുത്ത ജാതിക്കാരുടെ (വെള്ളക്കാരുടെ) മേൽ അധികാരമുണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല. ദിനം പിടിക്കുന്നത് ദൈവങ്ങളെ പ്രദാദിപ്പിക്കാൻ ഉപേക്ഷചെയ്യുന്നതിനാൽ അവർ കൊടുക്കുന്ന ശിക്ഷയാണെന്നാണ് അവരുടെ വിശ്വാസം. അതിനാൽ ദീനക്കാരെ ചികിത്സയ്ക്കല്ല ദീനം ഭേദപ്പെടുവാൻ ദൈവത്തെ പ്രാർത്ഥിക്കുകയാണ് അവർ ചെയ്യുന്ന്. മുകുന്ദപുരം താലൂക്കിലെ ഓത്തുനാടു മലകളിൽ ഒരു ജീർണിച്ച അമ്പലം കാണ്മാനുണ്ട്. ഈ അമ്പലത്തിൽ വച്ചു വേദാദ്ധ്യനം നടത്തിവന്നിരുന്നുവെന്നു അനവധി ബ്രാഹ്മണർക്കു ഭക്ഷണം കൊടുത്തുവന്നിരുന്നുവെന്നും 'ഓത്തുനാട്' എന്ന പദം സൂചിപ്പിക്കുന്നു. വിശേഷിച്ച് 'അമ്പതു പാ ജീരകം' എന്ന് ഒരു അമ്മിയിൽ കൊടുത്തിരിയ്ക്കുന്നതു കാണ്മാനുണ്ട്. സാമാന്യം വലിയ ഒരു സദ്യയ്ക്കുകൂടി വളരെ കുറച്ചുജീരകം മാത്രം മതിയാകുന്ന സ്ഥിതിയ്ക്ക് എത്ര വലിയ സദ്യയാണ് അവിടെ കഴിച്ചിരുന്നതെന്നും എത്ര അസംഖ്യം ബ്രാഹ്മണർക്കാണ് ഭക്ഷണം കൊടുത്തുവന്നിരുന്നതെന്നും ഇതിൽ നിന്നു നമുക്ക് ഏതാണ്ട് മനസ്സിലാക്കാം. ഏഴിക്കോട്ടിൽ എത്രയും വിശേഷമായി പണിചെയ്യപ്പെട്ടിരിയ്ക്കന്ന ഒരു ഗണപതിയുടെ ബിംബം സ്വസ്ഥാനത്തിൽ അതിമനോഹരമായ ഒരു പീഠത്തിന്മേൽ യാതൊരു ന്യൂനതയും കൂടാതെ ഇപ്പോഴും ഇരിയ്ക്കുന്നുണ്ട്. അതിനു സമീപം വേറെയും പല ബിംബങ്ങളുമുണ്ട്. സമീപത്തു കിണറുകളും അതുകളുടെ അസ്ഥിവാരങ്ങളും ഇപ്പോഴും കാണാം. കൂടാതെ പരുത്തിപ്പാറ, ചക്കിപ്പറമ്പ് എന്ന സ്ഥലങ്ങളിൽ അനവധി മുനിയറകളുണ്ട്. മുനിയറയ്ക്കു മൂന്നുഭാഗം ഒറ്റക്കരിങ്കല്ലുകൊണ്ടുള്ള ചമയങ്ങളും ഉണ്ടായിരിക്കും അതിനു ഒരാൾക്കുകഷ്ടിച്ചു കുനിഞ്ഞുപോയിരിക്കുവാൻ തക്കവണ്ണം മാത്രമെ പൊക്കമുണ്ടായിരിക്കുകയുള്ളൂ. ഒന്നു കഴിച്ചുനോക്കിയപ്പോൾ അതിൽ നിന്നു ഒരു മുപ്പല്ലിയും ഹുക്കയും കിട്ടിയെന്നു കേൾക്കുന്നു. പാറക്കടവിൽനിന്നു രണ്ടു നാഴിക ദൂരമുള്ള പരുത്തിപ്പാറയിൽ വൃത്താകാരത്തിലുള്ള മൂന്നു മുനിയറകളുണ്ട്. ഈ പ്രദേശങ്ങളിൽ അനവധി നമ്പൂതിരി ഇല്ലങ്ങളും ശുദ്ധവീടുകളും ഉണ്ടായിരുന്നതുവെന്നും അതുകൾ ഒരു മുന്നൂറു കൊല്ലങ്ങൾക്കുമപ്പുറം ഇല്ലാതയായിയെന്നും വിശ്വസിക്കപ്പെട്ടിരിക്കുന്നു. കാരണം വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള അനവധി ലേഖകൾ ഇപ്പോൾ അവിടെ കണ്ടുവരുന്നുണ്ട്. ആ കാലത്തിനുശേഷമുള്ള



അദ്ധ്യായം 2 മലയന്മാർ


ലിയും കൊടുക്കും. അവരുടെയിടയിൽ യാതൊരു നിയമവുമില്ല. നിയമം ഏർപ്പെടുത്തുവാൻ കാരണമുണ്ടായിട്ടുമില്ല. വല്ല തർക്കങ്ങളും കലഹങ്ങളും തന്നത്താൻ തീരുമാനിക്കാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ അതെല്ലാം മലവക ഡിപ്പാർട്ട്മെന്റ് മുഖാന്തരം തീർച്ചപ്പെടുത്തുന്നതും അവരുടെ തീർപ്പ് അവർ സന്തോഷത്തോടെ കൈക്കൊള്ളുന്നതുമാകുന്നു. അവർക്ക് മന്ത്രവാദം,ആഭിചാരം മുതലായ നീചപ്രവൃത്തികളിൽ വലിയ വിശ്വാസവും ശകുനങ്ങളെപ്പറ്റി നിരർത്ഥകമായ അഭിപ്രായങ്ങളുമാണ്. യാത്ര പുറപ്പെടുമ്പോൾ പല്ലി ശബ്ദിക്കുകയോ ആളോ പശുവോ അഭിമുഖമായി വരികയോ ചെയ്താൽ അതെല്ലാം ദുർലക്ഷണമാണെന്നു കരുതി അവർ യാത്ര വേണ്ടെന്നു വെച്ചുകളയും

            മലയന്മാർ വീരഭദ്രനെയും ഭദ്രകാളിയെയും ആരാധിച്ചുവരുന്നു. വൃക്ഷച്ചുവട്ടിലോ ചെറിയ കുടിലിലോ വെച്ചിരിയ്ക്കുന്ന കല്ലുകളെയാണ്  ഈ മൂർത്തികളെന്ന്  സങ്കല്പിയ്ക്കുന്നത്. മണ്ഡലക്കാലത്തു പതിയിലെ ഏതെങ്കിലുമൊരുവൻ നേരത്തെ കുളിച്ചു  

ശുദ്ധമായി വന്ന് ഒരു വിളക്കുകൊളുത്തിവച്ച് വീരഭദ്രന് പൂജ കഴിയ്ക്കും. അവൻ ഇക്കാലത്ത് നായാട്ടിന് പോകുകയോ മാംസം ഭക്ഷിക്കുകയോ ചെയ്യില്ല. ഒടുവിലത്തെ ദിവസം ആടു, കോഴി മുതലായവയെ ബലികൊടുത്തും പതിയിലുള്ള എല്ലാവർക്കും സദ്യകഴിച്ചും മണ്ഡലം അവസാനിപ്പിയ്ക്കും..

       മല്ലൻ അവരാരാധിയ്ക്കന്ന മറ്റൊരു ദേവതയാണ്.  കൊല്ലത്തിലൊരിയ്ക്ക, മീനം,മേടം മാസത്തിൽ, മേൽ പറഞ്ഞ വിധം ഒരു ബലി അതിന്നും കൊടുത്തുവരുന്നുണ്ട്. ഇതിന്നു ഉപേക്ഷ ചെയ്താൽ അത് പുലികളെയും ആനകളേയും അയച്ച് തങ്ങളേയും മാടങ്ങളേയും നശിപ്പിച്ചുകളയുമെന്നാണ് അവരുടെ വിശ്വാസം.
      ഇമ്മാതിരി തന്നെ ഭദ്രകാളിയെയും പൂജിച്ചുവരുന്നുണ്ട്. മലയന്മാരുടെ  വിശേഷദിവസങ്ങൾ മകര-കർക്കിടക സംക്രാന്തികളും, വിഷു, ഓണം, മണ്ഡലം, ഇവയാകുന്നു. ദൈവങ്ങളെപ്പറ്റി അഭിപ്രായമെന്തെന്നു ചോദിച്ചാൽ അവർ മനുഷ്യരെപ്പോലെയാണെന്നും എന്നാൽ അദൃശ്യന്മാരും  സർവ്വശക്തന്മാരുമാണെന്നും മറുപടി പറയും. ഓരോ ദൈവത്തിന്നും വെവ്വേറെ ഇലയിൽ നിവേദ്യം വെയ്ക്കുവാൻ അവർ പ്രത്യേകം ദൃഷ്ടിവെയ്ക്കുന്നുണ്ട്. അല്ലാഞ്ഞാൽ ദൈവങ്ങൾ തമ്മിൽ വഴക്കിന്നും തന്മൂലം തങ്ങൾക്കു  ദോഷത്തിന്നു സംഗതിയാണെന്നും അവർ വിശ്വസിച്ചുവരുന്നു. ഈ വിശ്വാസം  നാട്ടിലെ എല്ലാ താഴ്ന്നജാതിക്കാരുടെ ഇടയിലുമുണ്ട്.  മലയന്മാർ സൃഷ്ടിക്കുന്ന  കല്ലുകളോ രൂപങ്ങളോ കേവലം ആ ദൈവങ്ങളുടെ പ്രതിമകളോ ഛായകളോ ആണെന്നു മാത്രമല്ല അവർ വിശ്വസിച്ചുവരുന്നത്; ആ ദൈവങ്ങൾ തന്നെ അവിടെയെല്ലാം വസിയ്ക്കുന്നുണ്ടെന്നും അല്ലെങ്കിൽ അതെല്ലാം ദൈവങ്ങൾ  തന്നെയാണെന്നും  അവരെക്കൊണ്ടു ഗുണദോഷങ്ങൾ ചയ്യാൻ സാദ്ധ്യമാണെന്നുമാണ് അവരുടെ ഉറപ്പായധാരണ. അവർ അവയെല്ലാം ഭയഭക്തിപുരസ്സരം കരുതിവരികയും അവരുടെ പ്രീതി ബലികളാൽ മാത്രം ലഭ്യമാണെന്നു വിശ്വസിച്ചുവരികയും ചെയ്യുന്നു. പിശാചുക്കളുണ്ടെന്നാണ് അവരുടെ ദൃഢമായ വിശ്വാസം. പിശാചുക്കൾക്ക് മനുഷ്യരോട് അടുപ്പമുണ്ടെന്നും അവർ രക്ഷാ ഭൂതങ്ങളാണെന്നുമാണ്  വെച്ചിരിയ്ക്കുന്നത്. 
                                                        മംഗളോദയം
                                                                             
                                                                                                                                         

൮൧.മ- രാ- രാ -അഴകംകുമരകത്തു കരുണാകർ നായർ കുത്തന്നൂർ അംശം, ദേശം കുന്നത്തൂർ പോസ്റ്റ് പാലക്കാട് . അവർകൾ ൮൧.മ-രാ-രാ- മരുതൂർ കരുണാകരമേനോൻ സംസ്കൃതമുൻഷി ഹൈസ്ക്കൂൾ നെന്മാറെ . " ൮൩.മ-രാ-രാ- പി നാരായണൻ നായർ മലയാളം മുൻഷി ഹൈസ്ക്കൂൾ നെന്മാറെ . " ൮൪. മ-രാ-രാ- സി.കെ. കേരളവർമ്മത്തമ്പാരാൻ മംഗളോദയം കമ്പനി ത്രിശ്ശിവപ്പേരൂർ " ൮൫.മ-രാ-രാ- തോരണത്തു പരമേശ്വരമേനോൻ മളയാളം പണ്ഡിതൻ ത്രിശ്ശിവപ്പേരൂർ. "

                            ടി.കെ. കൃഷ്ണമേനോൻ ബി.എ.എം.ആർ.എ.സിക്രട്ടരി. 


         -------------------------------------------------------




                              സമാജത്തിലേക്കു നാളിതുവരെവരിസംഖ്യ അടച്ചവരുടെ പേരും വിവരവും.
                   -----------------------------------


1.അപ്പൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് അവർകൾ ക.1-0-0 3.ടി.കെ കൃഷ്ണമേനോൻ ബി.എ " ക.1-0-0 4.കെ. ഗോവിന്ദൻനമ്പ്യാർ ബി.എ.ബി.എൽ " ക.2-0-0 7.സി.കുഞ്ഞിരാമമേനോൻ " ക.1-0-0 13.കെ.പി പീറ്റർ " ക1-0-0 14.എ.കൃഷ്ണപിഷാരോടി " ക.3-0-0 16.എ.നീലകണ്ഠ ശർമ്മ " ക.1-0-0 17.കെ.വാസുദേവൻ മൂസ്സത് " ക.1-0-0 20.വി.ശാമുമേനോൻ " ക.2-0-0 30.സി.ഗോവിന്ദൻ എളേടം " ക.3-0-0 43.പി.കെ നാരായണനമ്പീശൻ " ക.1-0-0 45.കുറൂർ ദാമോദൻ നമ്പൂതിരിപ്പാട് " ക.1-0-0 50.വി.കോമപ്പൻ നായർ " ക.1-0-0 51.ആർ.ഗോവിന്ദമേനോൻ " ക.3-0-0 60.കെ.കേശവൻ നായർ " ക.1-0-0 61.സി.കൃഷ്ണൻകർത്താവ് " ക.1-0-0 73.എ.ഗോപാലമേനോൻ " ക.1-0-0 64.കെ.രാമൻ നമ്പ്യാർ " ക.1-0-0

                       ------------------------------------------------
                                                                                     ആകെ   ക.26-0-0        
                           ---------------------------------------
                           ---------------------------------------


                                          ഗോവിന്ദൻനമ്പ്യാര്  ബി. എ. ബി. എൽ. 
                                                                                         ഖജാൻജി-


                   --------------------------------------------------------------------------


                                                    കൊച്ചി സാഹിത്യസമാജം 

൬൭.മ രാ-രാ- ജ്ഞ എ.പിനായർ

൬൮        "         താനപ്രദായിനി ഗ്രന്ഥശാല സിക്രട്ടരി നെയ്യാറ്റിൻകര  തിരുവിതാംകൂർ.
 ൬൯    ബ്രഹ്മശ്രീ  കെ.എസ്. രാമൻമേനോൻ തിരുവന്തപുരം. 
  ൭റ     "       സി.എൻ രാമസ്രീഎം.എ. മലയാളം ട്യൂട്ടർ കാളേജ് തിരുവന്തപുരം. 
൭൧       "   വി. നാരായണൻനമ്പൂതിരി ശീരവെള്ളി ഇല്ലം                                                                        ൭൨.മാ-     രാ-രാ ദാക്ഷിണാത്യബ്രഹ്മസഭാസിക്രട്ടരികേപ്രാൽ തിരുവല്ല.
         ൭൩"  പി.എസ്. വിഷ്ണുനമ്പൂതിരി കലാമന്ദിരം മാന്നാർ.
        ൭൪   " ജി.അച്ചുതൻപിള്ള വലിയചാല തിരുവന്തപുരം.
      ൭൭    " കണ്ടൂർ നാരായണമേനോൻ ബി.എ
         ൭൫  " പെൻഷ്യൻ തഹശീൽദാർ ,മജിസ്രേട്ടു ത്രിശ്ശിവപ്പേരൂർ.
     ൭൬      " കെ.വി. കുഞ്ഞൻ ബ്രണ്ണൻ കാളേജ് തലശ്ശേരി.
          ൭൭" ആർ. ഈശ്വരപിള്ള ബി.എ പെൻഷ്യൻ, സ്കൂൾ ഇൻസ്പെക്ടർ ,കേരളതാരകം പത്രാധിപർ ശ്രീവിലാസം പറവൂർ.
         ൭൯  " ചിറ്റൂർ പി.അച്ചുതമേനോൻ ഹജൂർകച്ചരി എറണാകുളം.
           ൮" ഡാക്ടർ സി രാമനുണ്ണിമേനോൻ എസ്, എൽ.ആർ.സി പി.എം .ആർ.സി.എസ്സ്
                     ഡിസ്രീക്ട് സർജിയണൺ ,ത്രിശ്ശിവപ്പേരൂർ. 
           " ഇ രാമമേനോൻ പ്രാചീലതാരക പത്രാധിപർ.എൽത്തൂരത്ത് , ത്രിശ്ശിവപ്പേരൂർ.
           "കുപ്പക്കാട്ടു നാരായണമേനോൻ മലയാളം മുൻഷി സർക്കാർ സ്കൂൾ ത്രിപ്പൂണിത്തുറ.
           "കെ.പി. കുറുപ്പൻ സംസ്കൃതമുൻഷി സർക്കാർ ബാലികപാഠശാല എറണാകുളം .


                          കൊച്ചി സാഹിത്യ സമാജം
                       -----------------


കർക്കിടകത്തിലെ 'മംഗളോദയ'ത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചില സാമാജികന്മാരുടെ പേരുവിവരത്തിൽ തെറ്റുകൾ വന്നിട്ടുണ്ട്.അവയെ ശരിപ്പെടുത്തി താഴെചേർക്കുന്നു.

    മാ-രാ-രാ-                                                                                                      അവർകൾ

ൻ. ,, കെ. രാമൻമേനോൻ ബി. എ. ബി. ൽ. ,,

                           വക്കീൽ തൃശ്ശിവപേരൂർ.                                                                           

൨൪. ,, പാറയ്ക്കൽ കൃഷ്ണമേനോൻ ബി. ഏ. ,,

                        വക്കീൽ എറണാകുളം .       

൩൬. ,, കെ. പി. നാരായണമേനോൻ ബി. ഏ. ബി. എൽ. ,,

                        വക്കീൽ  എറണാകുളം.

൪൨. ,, കെ. ശങ്കരമേനോൻ എം. എ. എൽ. ടി. ,,

                       കോളേജ്   എറണാകുളം.   

൫൪. ,, പി. രാമൻമേനോൻ ബി. എ ,,

                      ഹജൂർ കച്ചേരി, എറണാകുളം.
              ----------------------------------------------------          
            കർക്കിടകം മാസികയിൽ ൬റ വരെ പേർ ചേർത്തിട്ടുണ്ട്  അതിന്നുശേഷം ചേർന്നിട്ടുള്ള പുതിയ സാമാജികന്മാരുടെ 

പേർ താഴെ കൊടുക്കുന്നു.

                    -------------------------------------

൬൧. മ- രാ-രാ- ചങ്ങരൻകോത കൃഷ്ണൻകർത്താവ് അവർകൾ

                                                            പുതുക്കാട്.

൬൨ ,, കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ബി.എ.ബി.എൽ. ,,

                               ഹൈക്കോർട്ടുവക്കീൽ  തൃശ്ശിവപേരൂർ.
               

൬൩.. ,, ഇ.ഗോപാലമേനോൻ ,,

                                  സർക്കാർ സ്ക്കുൾ വടക്കാഞ്ചേരി.

൬൪. ,, കെ. രാമൻ നമ്പിയാർ ,,

                                   ചാലക്കുടി.

൬൫. ,, കല്ലറയ്ക്കൽ കുട്ടപ്പമേനോൻ ,,

                                   തൃപ്പൂണിത്തറ.

൬൬. ,, ഇ. നാരായണമേനോൻ ,,

                                      ഇളമനമടം തൃപ്പൂണിത്തറ

ആത്മസംയമനം 43

                     ------------------------


തിയാകുന്നു വേണ്ടതെന്നുമാണ് അഭിപ്രായപ്പെടുന്നത്. നമ്മുടെ ഈ ഭൂമിയിൽ രാജാവും സൽപ്രജകളും ദുഷ്പ്രജകളുമുള്ളതും അവരുടെ വ്യാപാരങ്ങൾ നടക്കുന്നതും നമുക്ക് ദൃഷ്ടിഗോചരമായിട്ടുള്ളതല്ലേ. അതുപോലെമനസ്സാകുന്ന ഭൂമിയിൽ മനസ്സാക്ഷിയാകുന്ന രാജാവും ഈശ്വരഭക്തി, സച്ചിന്ത,പിതൃഭക്തി,സത്യം,ഗുരുഭക്തി, പ്രാണിസ്നേഹം,മാതൃഭക്തി,ക്ഷമ,ധർമതല്പരത മുതലായ സജ്ജനങ്ങളും,രാഗാദികളായ രാജദ്രോഹികളും അധിവസിയ്ക്കുന്നണ്ട്. പല പ്രവർത്തികൾ നടത്തുന്നതുമു​ണ്ട്.ദുഷ്പ്രജകളിൽ നിന്നു രാജാവിന്നു പല അസഹ്യതകളും സംഭവിയ്ക്കുന്നതുപോലെ അന്തക്കരണമാകുന്നരാജാവിന്നും ദുഷ്ടപ്രജകളിൽനിന്നു പലപ്പോഴും പല കഷ്ടതകളുണ്ടാവാമെന്ന് ഊഹിയ്ക്കാവുന്നതാണ്.

       ഒരു രാജ്യത്തിലുള്ള ദുഷ്ടജനങ്ങളുടെ  മുഷ്ക് അമർത്തേണ്ടുന്ന ഭാരവാഹിത്വവും അധികാരവും രാജ്യകാര്യവിധായകനായ സചിവനുള്ളതല്ലേ. അതുപോലെ ബുദ്ധിയാകുന്ന അമാത്യന്റെ മന്ത്രശക്തികൊണ്ടു കാമക്രോധാദി വൈരികളെ പരിബന്ധിച്ചു മനസ്സാക്ഷിയാകുന്ന രാജാവിനെയും സദ്പ്രജകളേയുമവനം ചെയ്യുവാൻ ആത്മദമന ശക്തിയ്ക്കല്ലാതെ മറെറാന്നിനും ശക്യമാകുന്നതല്ല.
        മനുഷ്യർക്കു സാധാരണമായി  പ്രതാപൈശ്വർയ്യാധികാരാദ്യാവസ്ഥകളിൽ ആത്മനിയന്ത്രണവിഷയത്തിന്നു ദൃഷ്ടാന്തമായി സംഭവിച്ച ഒരു സംഗതി  താഴെ പ്രസ്താവിക്കട്ടെ.ഇതാ, മാടമഹീപകുലതിലകനും നിരുപമബുദ്ധിമാനും പണ്ഡിതമണ്ഡലമണ്ഡനനുമായ രാമവർമ്മ  മഹാരാജാവു തിരുമനസ്സുകൊണ്ട്, അവിടുത്തെ ഭക്തന്മാരായ പ്രജകൾക്ക്   സീമാതീതമായ ഗുണഗണങ്ങളും പല നൂതനപരിഷ്കാരങ്ങളും നിയമങ്ങളും ഉണ്ടാക്കികൊടുത്തു,  ഗോധരയെ രാജ്യശ്രീയുടെ നികേതനമോ എന്നു തോന്നുമാറാക്കിവെച്ചു,, തിരുമനസ്സിലെ 61 തിരുവയസ്സുതികഞ്ഞ ഈഅവസരത്തിൽ  18കൊല്ലത്തെ രാജ്യഭരണംകൊണ്ടു തൃപ്തിപ്പെട്ടു., തിരുമേനിയുടെ രാജ്യപരിപാലനഭാരകർത്തൃത്വം എളയരാജാവു തിരുമനസ്സിനെ  ഭാരപ്പെടുത്തി പരഗതിമാർഗ്ഗമാലോകനാർത്ഥാപരിപാലനഭാരത്തിൽ നിന്നു വിമുക്തനാകേണമെന്ന് ആലോചിച്ചു  തീർച്ചപ്പെടുത്തിയത് തിരുമേനിയുടെ ആത്മദമനശക്തിയെ വിശദീകരിയ്ക്കുന്നുണ്ടല്ലോ. കുശാഗ്രബുദ്ധിയും പ്രജാക്ഷേമതല്പരനുമായ അവിടുത്തെ ഈ ഉചിതകൃത്യം ഇതരരാജാക്കന്മാർക്കും പ്രജകൾ‌ക്കും (അവരവരുടെ മതാനുസൃതം)അനുകരിപ്പാൻ ഒരു നല്ല  പാഠമായി പരിണമിച്ചിരിയ്ക്കുന്നതിനാൽ  ആ തിരുമേനി സുഖസമേതം ഭൂമിയിൽ ആ ചന്ദ്രതാരം സൂര്യനെപ്പോലെ വിളങ്ങുമാറാകട്ടെ.
                                     'ആത്മോദ്ദേശ്യകകൃത്യമൊക്കെയറിയും 
                                             മർത്യന്നൊരാർത്തിക്കുത-
                                       ന്നാത്മാവുള്ളവരേക്കുമില്ലവഴിയെ-
                                            ന്നോർത്തസ്സുകൃത്യങ്ങളിൽ 
                                        ആത്മാവായിടുമാത്മസംയമനമാർ 
                                                 നേടുന്നതബ്ഭവ്യനാ-
                                       ണാത്മജ്ഞാനധനത്തിനർഹനവനാം
                                               സച്ചിന്മയാനുഗ്രഹൻ.' 
                                                                                  (തോരണത്തു  പരമേശ്വരമേനോൻ ) 
                

                                                           മംഗളോദയം                
                                --------

യി നിന്നു സജ്ജനങ്ങളുട സ്തുതിയ്ക്കു ഭാജനങ്ങളായിരിക്കുന്നത് അവരുടെ സ്വഭരണശക്തികൊണ്ടാണെന്നല്ലേ വിചാരിക്കേണ്ടത്? അതുലപരാക്രമികളായ ഹൈഡർ ഹാലി, ടിപ്പു മുതലായ സൽപാത്രങ്ങളെന്നാരെങ്കിലും പുകൾത്തുന്നുണ്ടോ? അവരുടെ അഭിധാനശ്രവണത്തിൽ ഭീതിപ്പെടാതെയോ വെറുപ്പു തോന്നാതെയോ അവരുടെ ഭയങ്കരകൃത്യങ്ങളിൽ പരിതപിയ്ക്കാത്തവരോ ലോകത്തിൽ ദുർല്ലഭമല്ലേ? മനസ്സിനു ദാർഢ്യം , അഭിമാനം, അകൃത്യവൈരാഗ്യമിത്യാദികളുണ്ടായാൽ മാത്രമെ മനുഷ്യർക്കു രാഗാദികളെ കീഴടക്കിഭരിക്കുവാൻ സാധിയ്ക്കുകയുള്ളൂ. ഇതിനുകായബലമോ ജ്ഞാനധിക്യമോ മാത്രമുണ്ടായാൽ പോരാ. ബുദ്ധിയ്ക്കു ശാസ്ത്രാധികളെ കൊണ്ടു അല്പാല്പമായി ശക്തി നൽകി ചിരാൽ പരിചയിപ്പിച്ചു സ്വാധീനപ്പെടുത്തേണ്ടതാണ്. സ്വഭരണത്തിനു അനുകൂലമായും പ്രതികൂലമായും നില്ക്കുന്നത് ചിന്തതന്നെയാണ്. സന്മാർഗ്ഗങ്ങളിൽ ആലോചന ചെല്ലുന്നവന്റെ അന്തരംഗത്തിൽ തനിയ്ക്കാകട്ടെ , അന്യനാകട്ടെ ദോഷസംഭവങ്ങൾക്കിടവരുത്തുന്ന ദുവ്വിചാരമുണ്ടാകുന്നതല്ല. ഒരു പക്ഷെ ഉണ്ടായാൽ തന്നെയും അതു വേരൂന്നി നില്ക്കുന്നതുമല്ല. സൽഗ്രന്ഥകർത്താക്കന്മാരും , വിദ്യുച്ഛക്തിയുടെ പ്രയോഗങ്ങളാലും മറ്റും പല നൂതനസൂത്രങ്ങളെ കണ്ടുപിടിച്ചിട്ടുള്ള ബുദ്ധിശാലികളും ലോകത്തിൽ പലരുമുണ്ടായിരുന്നതുമമുള്ളതും നാമറിയുന്നില്ലേ? അവരെല്ലാരും ആത്മസംയമികളാണെന്നു കാണുന്നില്ലല്ലൊ. അദ്ധ്വാനപരിശ്രമികളെകൊണ്ടു പരോപകാരാർത്ഥം പല വിശേഷവിദ്യകളെ കണ്ടുപിടിച്ചിട്ടുള്ളവർക്കുകൂടി ഇത് അത്ര സുസാദ്ധ്യമല്ലെന്നു കാണുന്ന സ്ഥിതിയ്ക്കു ആത്മനിയന്ത്രണശക്തി വളരെ കാലം കൊണ്ടെയുണ്ടാകയുള്ളുവെന്ന് തെളിയുന്നില്ലേ? എന്നാൽ അവരവരെ പരിശോധിച്ചറിയുവാൻ കഴിഞ്ഞാലല്ലാതെ സ്വഭരണത്തിനോ അന്യഭരണത്തിനോ ശക്തിയുണ്ടാകുന്നതല്ല. സ്വസാഹായത്തോടുകൂടാത്ത ജീവിതം യാതൊരുത്തനും സുഖകരമായി വരുന്നതല്ല. ഒരുത്തൻഒറ്റയ്ക്കു ദാശാടനം ചെയ്യുമ്പോൾ അവനു സഹായം അവൻ തന്നെയല്ലേ? നാമെല്ലാവരും അന്യന്മാരെ ഭരിയ്ക്കേണ്ടുന്നവരായിട്ടാണ് ഈശ്വരൻ നമ്മെ സൃഷ്ടിച്ചിട്ടുള്ളത്. ഭർത്താവിനു ഭാർയ്യയേയൊ ഭാർയ്യയ്ക്കു ഭർത്താവിനെയൊ പുത്രിമിത്രാദികളേയോ ഗൃഹത്തേയോ ഭരിയ്ക്കാതെ കഴിയുന്നതാണൊ? സ്വഭരണശക്തി കായുന്നതുകൊണ്ടല്ലെ ആക്ഷേപാപമാനങ്ങൾക്കും വ്യസനത്തിനും മറ്റും മനുഷ്യർക്കുകൂടെക്കൂടെ സംഗതിവരുന്നത്. അമിതഭക്ഷണപ്രീതി , ഈർഷ്യ , അഹങ്കാരം , പരദൂഷണം , ക്രോധം ഇവ തുടങ്ങിയുള്ള ഇതെങ്കിലും ഒന്നുകൊണ്ടുതന്നെ ഒരു മനുഷ്യനു നാശം സംഭവിയ്ക്കാവുന്നതാകയാൽ ഇവയെപരിഹരിച്ചില്ലെങ്കിൽ ആത്മസംഭരണം ചെയ്യുവാനാർക്കും കഴിയുന്നതല്ല. "ശാസ്ത്രം പഠിച്ചതുകൊണ്ടു മതിയല്ല.

ശാസ്രാകംമാചരിയ്ക്കാതെ ഫലം വരാം, എന്ന പ്രണചനസാരമറിയാതെ അനവധി ഗ്രന്ഥങ്ങൾ വായിച്ചു വിദ്വാനെന്ന പേരെടുത്തിട്ടു ഫലമില്ലെന്നും, "പുത്തൻ പരിസ്ഥിതി വെറും ചിലവിനു കൊള്ളാം , എന്നുള്ളതിനാൽ കായികപരിഷ്കാരം മിഥ്യയാണെന്നും പറയേണ്ടിയിരിക്കുന്നു . എന്നാൽ പരിഷ്കാരമാവിശ്യമില്ലെന്നും ഞാൻ വാദിക്കുന്നില്ല. മാനസികസംസ്കരണമാണ് ആവശ്യമെന്നും അതോടുകൂടിയ കായികപാരിട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/49&oldid=165173" എന്ന താളിൽനിന്ന് ശേഖരിച്ചത്