സ്ത്രീണാഞ്ചചിത്തം
വിവാഹംചെയ് തു ഭാര്യാസമേതം സ്വ ഗൃഹത്തിൽ സ്ഥിതി ചെയ്ത് ആതിത്ഥ്യം മു തലായ ഓരോ പുണ്യകർമ്മങ്ങളനുഷ്ഠിച്ചു കൊണ്ടിരിക്കുന്നതാകുന്നു ഗൃഹസ്ഥാശ്രമമെ ന്നു പറയുന്നത്. എന്നാൽ ലൌകീകവി ഷയത്തിൽ പ്രഥമഗണനീയമായ പ്രസ്തു ത ആശ്രമത്തെ അവലംബിക്കുന്ന ആൾ ഗുണവതിയും അനുകൂലയും ആയ ധർമ്മദാ രങ്ങളെ സ്വീകരിക്കേണ്ടതീകുന്നു. അപ്രകാ രമല്ലാതെ ഗുണരഹിതയും പ്രതികൂലയും ആയ ഗൃഹണിയെ പരിഗ്രഹിപ്പാൻ ഇട പെടുന്ന ഗൃഹസ്ഥന് തന്റെ ഉദ്ദേശങ്ങൾ നിറവേറ്റുവാൻ സാധിയ്ക്കില്ലെന്നുതന യല്ല, പലപ്രകാരത്തിലുമുള്ള കഷ്ടനഷ്ടങ് ൾക്കും മനസ്താപത്തിന്നും ഇടയാകുകയു ചെയ്യും. ഇതിന്നു ദൃഷ്ടാന്തമായി ഒരു കഥ പറയാം.
അനവിധി കാലങ്ങൾക്കു മുമ്പ് അ
ന്തിരാജ്യത്തിൽ "ആത്മാനന്ദൻ" എന്ന പ്രസിദ്ധനായ ഒരു ബ്രാഹ്മണലുണ്ടായിരു ന്നു.അദ്ദേഹം വലിയ ധനവാനല്ലായിരു ന്നുവെങ്കിലും, ഒരുവിധം കാലക്ഷേപം കഴി ച്ചുകൂട്ടുന്നതിന്നു വേണ്ടുന്ന ദ്രവ്യസ ള്ള ഒരാളായിരുന്നു. ഗൃഹസ്ഥാശ്രമികൾ ക്കു പ്രധാനമായ ധർമ്മം അതിഥിസല്ക്കാ മാകുന്നു എന്നുള്ള ശാത്രസിദ്ധാന്തം ആ ത്മാനന്തൻ വഴിപോലെ ഗ്രഹിച്ചിരുന്നു. അതിനാൽ അദ്ദേഹത്തിന്റ ഗൃഹത്തിൽ സമാഗതനാകുന്ന അതിഥി ആരായിരു ന്നാലും അവനെ സാക്ഷാൽ ഈശ്വരൻ ത ന്നെ എന്നു സങ്കൽപ്പിച്ചു അദ്ദേഹം വളരെ ഭയ, ഭക്തി, വിശ്വാസ, സ്നേഹ, ബഹുമാന പുരസ്സരം പൂജിയ്ക്കുക പതിവായിരുന്നു.ദിവ സേന ഒരു അതിഥിയ്ക്കു ഭക്ഷണം കൊടുക്കാ തെ താൻ ജലപാനവുംകൂടി ചെയ്കയില്ലെ ന്നുള്ള നിയമം ആ ഗൃഹസ്ഥൻ ഒരു ദൃഢ വ്രതമായി അനുഷ്ഠിച്ചുകൊണ്ടിരുന്നു. എ ന്നാൽ ദുശ്ശീലം, ദുർബുദ്ധി, ദുരാചാരതല്പരത, ദുർവ്വിനയം മുതലായ ദുർഗ്ഗുണങ്ങൾക്കു ഏകസങ്കേതസ്ഥാനമായിരുന്ന ആ ഗൃഹ നായികയ്ക്കു ഭർത്താവിന്റെ അപ്രകാരമുള്ള പ്രവൃത്തി ഒട്ടുംതന്നെ രസമായിരുന്നില്ല. പ ലപ്പോഴും തനിയ്ക്കു പട്ടിണി കിടക്കുവാൻ ഇ ടയാകുന്നതു നിജവരന്റെ അതിഥിസല്ക്കാ രം നിമിത്തമാകയാൽ ആയതു വല്ല വിധ ത്തിലും മുടക്കം ചെയ്യേണമെന്നായിരുന്നു ആ കുടിലമതിയായ കുടുംബിനിയുടെ വി ചാരം. തന്റെ ഉദ്ദേശം നിറവേറ്റുന്നതി ന്നു പല മാർഗ്ഗങ്ങളും ആലോചിച്ചുകൊണ്ട രിയ്ക്കുന്ന ആ ബ്രാഹ്മണിയ് ഒരിയ്ക്കൽ ഒരു നല്ല അവസരം കിട്ടി. ഒരു ദിവസം ആത്മാനന്ദനു തന്റെ നിത്യനിയമം നിറവേറ്റുന്നതിനു അതിഥി യെ കിട്ടിയില്ല. ആതിഥ്യത്തിനു വേണ്ടു ന്ന സകല സാമഗ്രികളും തെയ്യാറാക്കി മ ദ്ധ്യാഹ്നകാലമാകുന്നവരെ കാത്തിരുന്നു. ആരും വന്നുകണ്ടില്ല. ഒടുവിൽ നിരാശനാ യിട്ടു ഭാര്യയെ വിളിച്ചു ഇങ്ങിനെ പറഞ്ഞു "ഇവിടെ സമീപങ്ങളി എവിടെയെങ്കി ലും വല്ലവഴിപോക്കരും വന്നിരിയ്ക്കുന്നുണ്ടോ എന്നു ഞാൻ പോയി അന്വേഷിച്ചുവരാം. എന്നാൽ ഞാൻ മടങ്ങിവരുന്നതിന്നു മുമ്പാ യി ഇവിടെ ആരെങ്കിലും വന്നാൽ അവരെ വിട്ടയക്കരുത്. ആദരവോടുകൂടി സല്ക്കരി ച്ചിരുത്തണം." ഇങ്ങിനെ ഭാര്യയെ ഏല്പി
ച്ചുംവെച്ച ഗൃഹസ്ഥൻ അതിഥിയെ തേടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.