Jump to content

താൾ:Mangalodhayam book-6 1913.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുറപ്പെട്ടു. എന്നാൽ സ്വന്തം ഭാര്യയുടെ അന്തർഗ്ഗതം ആത്മാനന്ദൻ അറിഞ്ഞിരു ന്നുവെങ്കിൽ ഒരിയ്ക്കലും ആ കൃത്യം അവളെ ഏല്പിക്കുകയില്ലായിരുന്നു. പുറമെ കാണുന്ന പൂച്ചുവിദ്യ കണ്ടുഭ്രമിച്ചു സർവ്വാ സുവർണ്ണമയം തന്നെ എന്നുറപ്പിച്ചു വാങ്ങിയ്ക്കുന്ന മുക്കുപണ്ടം ഒടുവിൽ അളവാര നിരാശയെ ഉടമസ്ഥന് ഉണ്ടാക്കാതിരിയ്ക്കുകയില്ല; നിശ്ചയം തന്നെ. ആ ഗൃഹസ്ഥൻ പുറത്തേയ്ക്കുപോയി കുറച്ചുനേരം കഴിഞ്ഞതിന്റെ ശേഷം ഒരു വൃദ്ധബ്രാഹ്മണൻ വിശന്നു വലഞ്ഞു വിയ ർത്തൊലിച്ചു പടിപ്പുര കടന്നുവരുന്നതു ണ്ടപ്പോൾ ഗൃഹസ്വാമിനിയ്ക്കു വളരെ കോ പമുണ്ടായി ഇപ്രകാരം വിചാരിച്ചു. "ക ര്യം വളരെ ദുർഗ്ഘടമായി. ഇതാ വലിയ വട്ടക്കൊട്ടപോലെയുള്ള വയറും താങ്ങിക്കൊണ്ട് ഒരു മാരണവദേവത ഇങ്ങോട്ടു വലിഞ്ഞു കേറിവന്നു. ഇതിനെ പൂജിച്ചു ക ഴിഞ്ഞാൽ ബാക്കി വല്ലതും ഉണ്ടാകുമോ? എനിയ്ക്ക് ഇന്നലത്തെപ്പോലെ ഇന്നും പട്ടി ണി പാറുമെന്നതു നിശ്ചയംതന്നെ. അതി നാൽ ഭർത്താവു വരുന്നതിനു മുമ്പ് ആ ദുർദ്ദേവതയെ ഇനിയൊരിയ്ക്കലും ഇവിടെ കേ റിവരാത്തവിധം ഓടിച്ചുകളയുന്നതിന്നു എ ന്തൊരു തന്ത്രമാണ് പ്രവർത്തിക്കേണ്ടത്.എ ന്നിങ്ങിനെ ആലോചിച്ചുകൊണ്ടിരിയ്ക്കെ ആ ബ്രാഹ്മണിയ്ക്കു ഒരു ഉപായം തോന്നി. ഉടനെ പോയി ഒരു നല്ല ഉലയ്ക്ക എടുത്തു നനച്ചു കൊണ്ടുവന്നു. അതിഥിസല്ക്കാര ത്തിന് ഒരുക്കിവെച്ചിരിയ്ക്കുന്ന സാധനങ്ങ ളുടെ മദ്ധ്യേ ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചു. സമീപത്തിൽ ഒരു വിളക്കു കൊളുത്തിവെച്ചു. അപ്പോഴെയുക്കും അതിവൃദ്ധനായ അതി ഥിബ്രാഹ്മണൻ കോലായിൽ വന്നു കയറി. അല്പം തുറന്നുകിടന്നിരുന്ന വാതിൽപഴുതിൽക്കൂടി അകായിൽ ശട്ടംകെട്ടിയിരിയ്ക്കുന്ന മുസലംകണ്ടു വിസ്മിതനായി 'ഇവിടെ ആരും ഇല്ലയോ?' എന്നുച്ചത്തിൽ വിളിച്ചു ചോദിച്ചു. അപ്പോൾ ആ ഗൃഹനായിക സുവർണ്ണമയം വന്നു വാതൽ മറഞ്ഞുനിന്നു വിനയപൂർവ്വം ഇങ്ങിനെ പറഞ്ഞു. " ഹേ! മഹാബ്രാഹ്മണാ ഭൈരവൻ പ്രസാദിയ്ക്കട്ടെ. ഭവാൻ ഇപ്പോൾ ഇവിടെ വന്നുചേർന്നത് ഞങ്ങളുടെ ഭാഗ്യപരിപാകം തന്നെ; സംശയമില്ല. ഭർത്താവ് ഇപ്പോൾ വരും. വന്നാൽ തത്ര ഭവാനെ വേണ്ടപോലെ പൂജിച്ചു സൽക്ക രിയ്ക്കും. അതുകൊണ്ടു കുറച്ചു നേരം ആ ഇളന്തിണ്ണയിൽ ഇരുന്നു വിശ്രമിക്കുക" അതിഥി--വളരെ സന്തോഷം എന്നു പറ ഞ്ഞു പീഠത്തിൽ ഉലയ്ക്ക പ്രതിഷ്ഠിച്ചിരിയ്ക്കു ന്നത് എന്തിനാകുന്നു എന്നു ചോദിച്ചു. ബ്രാഹ്മണി-ആയതു മുൻകൂട്ടി അറിവു തരുവാൻ പാടുള്ളല്ല. ഭർത്താവ് ഇപ്പോൾ വരും. വന്നാൽ ഉടനെ അതിന്റെ രഹസ്യം പ്രത്യക്ഷത്തിൽ അറിയാറാകും. ആബ്രാഹ്മണിയുടെ വചോഭാവങ്ങളെക്കൊണ്ട് എന്തോ അപകടമുണ്ടന്നറിഞ്ഞു വൃദ്ധൻ വീണ്ടും പറഞ്ഞു. ഞാൻ പല പൂജകളും കണ്ടിട്ടും പ്രവർത്തിച്ചിട്ടും ഉണ്ട്. എന്നാൽ മുസലപൂജ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ല. അതുകൊണ്ട് ഇതിന്റെ തത്വമെന്തെന്നു ഭവതിതന്നെ പറഞ്ഞുകേട്ടാൽ കൊള്ളാമെന്നുണ്ട്. ബ്രാഹ്മണി-- ഹേ! ബ്രാഹ്മണാ! ഭവാനു ഇനി ഞങ്ങളുടെ കയ്യിൽനിന്നും വഴുതിപ്പോകുവാൻ സാധി യ്ക്കുകയില്ല. . അതുകൊണ്ടു സംശയം കൂടാതെ സത്യം പറഞ്ഞുകൊള്ളുന്നു. ഇവിടെ ദിവ

സേന ഓരോ അതിഥിയെ ഭൈരവനു ബലികൊടുക്കുക പതിവുണ്ട്. ഇന്നിതേവരെ അതിന്നാരേയും കിട്ടിയില്ല. അതിനാൽ ഭർത്താവ് ആളെ അന്വേഷിച്ചുപോയിരിയ്ക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/232&oldid=165147" എന്ന താളിൽനിന്ന് ശേഖരിച്ചത്