താൾ:Mangalodhayam book-6 1913.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിഷ്യനായ 'വാൻഹെൽമൊണ്ട' എന്നാളും കൂടി പതിനാറാംനൂറ്റാണ്ടിന്റെ ആദ്യത്തിൽ കണ്ടുപിടിയ്ക്കുയുണ്ടായി, അതിന്നുശേഷം, കൽക്കരി കത്തിയ്ക്കുക, അഗ്നിപർവ്വതങ്ങളുടെ പൊട്ടൽ, ശ്വാസോശ്ച്വാസം ചെയ്യുക, വൃക്ഷങ്ങളും ചെടികളും വളർത്തുക, മുതലായവയിൽനിന്നും ഊ വായു പുറപ്പെടുന്നുണ്ടെന്നു മനസ്സിലാക്കി, മാർബിൾകല്ലിലും ചോക്കിലും ഈ വായു ഉണ്ടെന്നു 1756-ൽ 'പ്രൊഫസർ ബ്ളാക്ക് 'എന്ന വിദ്വാൻ കണ്ടുപിടിയ്ക്കുകയും, ചോക്കിൽനിന്നു ചൂടുകൊണ്ട് ഈ വായുവിനെ പുറപ്പെടുവിയ്ക്കുയും ചെയ്തു. പക്ഷെ 'ബ്യൂലി' എന്ന വിദ്വാൻ ദ്രാവകംകൊണ്ടു ചോക്കിനെ പല ഭാഗങ്ങളായി തിരിച്ചു വളരെ എളുപ്പത്തിൽ ഈ വായു ഉണ്ടാക്കി. അംഗാരാമ്ലവായു വെള്ളത്തുൽ കൂടിചേരുന്നതാണെന്നും അതിന്റെ ശക്തി ലോഹങ്ങളെക്കൂടി വെള്ളത്തിൽ അലിച്ചു ചേർക്കുവാൻ മതിയായിട്ടുള്ളതാണെന്നും, ഈ വായുവിന്റെ വെള്ളത്തിലുള്ള കൂടിചേർച്ച ചലനം കൊണ്ടു അധികരിയ്ക്കുന്നതാണെന്നും, 'ഡോക്ടർ പ്രീസ്റ്റിലി' എന്നൊരാൾ പത്തുകൊല്ലത്തിനുശേഷം ഉദാഹരണസഹിതം അനുഭവപ്പെടുത്തുകയുണ്ടായി. ഇതെല്ലാം കണ്ടുപിടിയ്ക്കുന്നതിന്നുമുമ്പുതന്നെ, ചില പ്രസിദ്ധിപ്പെട്ട ഉറവുകളിലെ വെള്ളത്തിനു സാമ്യമായ വെള്ളം ഉണ്ടാക്കുവാൻ ചിലർ ശ്രമിച്ചുതുടങ്ങി. എന്നാൽ ആ ശ്രമങ്ങളെല്ലാം നിഷ്ഫലമായി പരിണമിച്ചതേയുള്ളു. ഈ ശ്രമങ്ങളിലെല്ലാം ഒരു സാധനം മാത്രമേ പോരാതെ വന്നുള്ളു. അതെന്തണെന്നു മനസ്സിലായാൽ മാത്രമേ ശ്രമം ഫലവത്താകയുമുള്ളു. 'ജമ്മി' 'ഹോവാർഡ് ' എന്നു രണ്ടു ബ്രിട്ടീഷ് അപ്പോത്തിക്കിരിമാർ, അവർ കണ്ടുപിടിച്ച ഒരുതരം ഉറവുവെള്ളത്തെ പ്രസിദ്ധപ്പെടുത്തുന്നതിന്നു 1685-ൽ ഗവർമ്മേണ്ട് അനുമതി വാങ്ങുകയുണ്ടായി- പ്രഞ്ചുകാരനായ 'ടിൻസെക്ക്' എന്ന രസതന്ത്രജ്ഞൻ, ഏത് ഉറവുവെള്ളത്തിന്റെ സാമ്യത്തിലുള്ള വെള്ളവും താൻ ഉണ്ടാക്കി വിൽക്കുന്നുണ്ടെന്നു 1692-ൽ പ്രസിദ്ധപ്പെടുത്തി. പക്ഷെ, ഈവക വെള്ളങ്ങളെല്ലാം വായു കൂടിച്ചേർന്നതല്ലായിരുന്നു. 1695-ൽ സോഡാപാനീയം ഉണ്ടാക്കിത്തുടങ്ങി. എന്നാൽ അംഗാരാമ്ലവായു ചേർക്കുന്ന സമ്പ്രദായം അക്കാലത്തു കണ്ടുപിടിച്ചിട്ടില്ലായിരുന്നതുകൊണ്ട്, അതിലേയ്ക്ക് ഉപയോഗിച്ചിരുന്ന ദ്രാവകപ്പൊടികളെല്ലാം, അലിഞ്ഞുചേരാതെ അടിയിൽ ഊറലായി കിടയ്ക്കുകയാണ് ചെയ്തിരുന്നത്.

അതിൽപിന്നെ, ഡോക്ടർ പ്രീസ്റ്റ്ലിയുടെ അഭിപ്രായമനുസരിച്ച് , അംഗാരാമ്ലവായു പ്രത്യേകമായുണ്ടാക്കി, വായു ചേർക്കേണ്ടതായ വെള്ളത്തിലേക്ക് അതിനെ ഒരു കുഴൽവഴിയായി കൊണ്ടുപോയി, ചലനം കൊണ്ടു വെള്ളവും വായുവും തമ്മിൽകൂട്ടിച്ചേർക്കുവാൻ ശ്രമിച്ചു. ഇവയിൽ ചില ശ്രമങ്ങൾ ഏതാണ്ടൊക്കെ ഫലിച്ചുവെങ്കിലും യന്ത്രദൂഷ്യത്താൽ ഉദ്ദേശപൂർത്തി മുഴുവനായില്ല. 1785-ൽ "കറോഡോറി" എന്നൊരാൾ നിർമ്മിച്ച യന്ത്രത്താലാണ് വെള്ളവും വായുവും കൂടി തൃപ്തികരമാം വണ്ണം കൂട്ടിച്ചേർക്കുവാൻ സാധിച്ചതു. ഈ യന്ത്രത്തിന്റെ സമ്പ്രദായം ചുരുക്കത്തിൽ ഇവിടെ ചേർത്തുകൊള്ളുന്നു. ഒന്നാമതായി വായു നിർമ്മിക്കുന്നതിനുള്ള പാത്രമാണുള്ളത്. അതിൽകൂടി ഒരു കുഴൽ പുറപ്പെട്ട് അടുത്തുള്ള ഒരു വലിയ പാത്രത്തിൽചെന്ന് അവസാനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/206&oldid=165134" എന്ന താളിൽനിന്ന് ശേഖരിച്ചത്