ക്കുന്നു.ഈ പാത്രത്തിലാണ് വായുചേർക്കുവാനുള്ള വെള്ളം വെച്ചിരിക്കുന്നതു. ഈ പാത്രത്തിൽ നമ്മൾ തയിരുകലക്കുന്ന കടക്കോൽ മാതിരി ഒരു സാധനം പിടിപ്പിച്ചിട്ടുണ്ട്. ഇത് എല്ലായ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. വെള്ളം വെച്ചിട്ടുള്ള പാത്രത്തിന്റെ അടിയിൽകൂടിയാണ് വായു കടക്കുവാനുള്ള കുഴൽപോകുന്നതു. ഇപ്രകാരം വായു വെള്ളത്തിൽപ്രവേശിക്കുമ്പോഴത്തേക്കും വെള്ളം ചലിച്ചുകൊണ്ടിരിക്കുന്നതിനാൽ ഏതാനും ഭാഗം വായു അതിൽ കൂടിച്ചേരും. വായു വെള്ളത്തിലേക്ക് ബലമായി തള്ളിപ്രവേശിപ്പിക്കുന്നതിന്നു വീർക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരു റബ്ബർ സഞ്ചി ഇതിന്റെ ഇടയ്ക്കു വെച്ചിട്ടുണ്ടു. ഈ റബ്ബർസഞ്ചിയുടെ സ്വാഭാവികമായ ചുരുങ്ങൽ കാരണം വായു ബലമായി വെള്ളത്തിൽ പ്രവേശിക്കുന്നു.
ഇതിന്നുശേഷം ഓരോരുത്തരുടെ വകയായി ഓരോ യന്ത്രങ്ങൾ പൊട്ടിപ്പുറപ്പെട്ടുതുടങ്ങി. പക്ഷെ ഇവകളൊന്നും പാനീയങ്ങൾ അധികമായി ഉണ്ടാക്കുന്നതിൽ ഉപയാഗപ്പെട്ടില്ല. 1750-മുതൽ തുടങ്ങിയ യന്ത്രനിർമ്മാണങ്ങൾ അവസാനത്തിൽ തൃപ്തികരമാംവണ്ണം പരിണമിച്ചു. വായു നിർമ്മാണത്തിന്നു ഈയംകൊണ്ടുള്ള പാത്രം ഡോക്ടർപ്രീസ്റ്റിലി ഉപയോഗിച്ചു തുടങ്ങുകയും "ലവോസിയ" എന്നൊരാൾ വെള്ളത്തിലേക്ക് വായു ചാമ്പിക്കയറ്റന്നതിന്നുള്ള യന്ത്രംകണ്ടുപിടിക്കയും ചെയ്തു. അംഗാരാമ്ലവായു കലർന്നിരിക്കുന്ന ചോക്ക് മുതലായ സാധനങ്ങളിൽനിന്നു വായുവെ വേർപെടുത്തുമ്പോൾ അതിലുണ്ടാകാവുന്ന അഴുക്കുകളെ കഴുകിക്കളഞ്ഞു ശുദ്ധിചെയ്യുന്നതിനായി "മാക്സ് "എന്ന രസതന്ത്രജ്ഞൻ വായു ശുദ്ധിചെയ്യുന്ന സമ്പ്രദായവും അതിന്നുള്ള യന്ത്രവും കണ്ടുപിടിച്ചു. പിന്നിടു, ആവിയന്ത്ര നിർമ്മാതാവായ "ജയിംസ് വാട്ട് " എന്ന വിദ്വാൻ നിർമ്മിച്ച യന്ത്രവും മുമ്പുണ്ടായിരുന്ന പല ചില്ലറയന്ത്രങ്ങളും കൂടിച്ചേർത്താണ് "നിക്കൽപാൾ "എന്ന മഹാൻ 1797-ൽ പ്രസിദ്ധപ്പെട്ട "ജിനീവ് "യന്ത്രം ഉണ്ടാക്കിയതു. വായുസങ്കീർണ്ണമായ പാനീയങ്ങളുടെ പൂർണ്ണശക്തി ആദ്യമായുണ്ടായ ഈ യന്ത്രത്താൽ സിദ്ധിച്ചതു കൊണ്ടാണ് ഇതിന്ന് പ്രസിദ്ധിയും പ്രാധാന്യവും കിട്ടിയതും, ഈ തരത്തിൽ ലോകത്തിലുള്ള മറ്റെല്ലാ യന്ത്രങ്ങളുടെയും പിതൃസ്ഥാനം വഹിപ്പാനിടയായതും. ഇവിടെ കാണിച്ചിരിക്കുന്ന ഈ യന്ത്രത്തിന്റെ പടത്തിൽനിന്ന് ഇതിന്റെ ഏകദേശം സ്വാഭാവം മനസ്സിലാക്കാവുന്നതാണ്. ഈ യന്ത്രനിർമ്മാണം ഈ വിഷയത്തിൽ വൈദ്യന്മാർക്കുണ്ടായിരുന്ന ശുഷ്കാന്തിയെ ഉണർത്തുകയും, സ്വാഭാവുകമായ ഉറവുവെള്ളങ്ങൾക്കു സമമായ ശക്തിയോടുകൂടി നിർമ്മിക്കുന്ന വെള്ളങ്ങൾകൊണ്ടു തങ്ങൾക്കും തങ്ങളുടെ ദീനക്കാർക്കും സിദ്ധിക്കാവുന്ന അപരിമിതമായ ഗുണോൽക്കർഷത്തെപ്പറ്റി അവർ അഭിനന്ദിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ, വൈദ്യസംഘത്തിൽനിന്നും ഇതിന്നു രക്ഷാധികാരികൾ ധാരാളമുണ്ടാവുകയും, തന്മൂലം ഈ വ്യവസായത്തിന്ന് ഒരു പുതിയ ജീവൻ വീഴുകയും ചെയ്തു. 1802-ൽ മുമ്പുപ്രസ്താപിച്ച "നിക്കൾപാൾ ","ഹാർഫീൽഡ് "എന്നൊരാളുമായി പങ്കുചേർന്നു, ലണ്ടൻ പട്ടണത്തിൽ ബക്കിങ്ങാംതെരുവിൽ ഒരു സ്ഥലം ഏർപ്പാടുചെയ്ത്, അവിടെ ഉറവുവെള്ളങ്ങളും കളിസ്ഥലങ്ങളും ദീനക്കാർക്കു താമസിക്കുവാൻ വേണ്ടുന്ന സകലസൌകര്യങ്ങളും ഏർപ്പാടിൽ വരുത്തുകയും ചെയ്തു. ഇവിടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.