താൾ:Mangalodhayam book-6 1913.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ്ക്കുന്ന ഇക്കാലത്ത്, അവയുടെ ഒരു ചുരുങ്ങിയ ചരിത്രത്തെ ഇവിടെ പ്രസ്താവിയ്ക്കുന്നതു അനുചിതമായിരിയ്ക്കുയില്ലെന്നു വിശ്വസിയ്ക്കുന്നു. ലോകത്തിലുള്ള എല്ലാ സ്വാഭാവിക ഉറവുകളിലെയും (Springs) വെള്ളത്തിൽ അംഗാരാമ്ളം (Carbonic acid gas) മുതലായ പലവിധ വായുക്കളും പലമാതിരിയുള്ള ഉപ്പുകളും ധാരാളം കൂടിക്കലർന്നിട്ടുണ്ടെന്നുള്ള വാസ്തവസംഗതി ഏറെക്കറെ ഏവർക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണല്ലോ. ഭൂഗർഭത്തിലുള്ള അതിതീക്ഷ്ണമായ ചൂടുകൊണ്ടും, ഭുമിയുടെ ഉള്ളിലുള്ള പല പതനങ്ങളിൽ കൂടിയും പൊങ്ങിവരുന്ന ഉറവുകൾ ഓരോ പതനങ്ങളിലും അന്തർഭവിച്ചിരിയ്ക്കുന്ന വൈദ്യുതശക്തിയാൽ ചൂടുപിടിയ്ക്കുന്നതു കൊണ്ടുമാകുന്നു ഇപ്രകാരം ഉപ്പുരസം ധാരാളമായി കൂടിക്കലരുവാൻ ഇടയാകുന്നത്. നാം കാണുന്നതും ഉപയോഗിയ്ക്കുന്നതുമായ പലവിധ ലോഹങ്ങളും ഭൂമിയുടെ അന്തർഭാഗത്തിൽ അവകളുടെ അപൂർണ്ണസ്ഥിതിയിരിയ്ക്കുന്നതിനെയാകുന്നു ഇവിടെ ഉപ്പായിട്ടു പ്രസ്താവിച്ചിരിയ്ക്കുന്നതെന്നു വായനക്കാർ പ്രത്യേകം ഓർമ്മവെയ്ക്കേണ്ടതാകുന്നു. ഇപ്രകാരം പലവിധ ലോഹങ്ങളുടെയും സങ്കീർണ്ണത്താൽ ഈവക ഉറവുകൾക്കു വൈദ്യസംബന്ധമായി ഒരു പ്രാധാന്യം സിദ്ധിച്ചിട്ടുണ്ട്. അതുകാരണത്താലാണ്, ചില പ്രത്യേകസ്ഥലങ്ങളിലുള്ള ഉറവകളിലെ വെള്ളം ഉപയോഗിയ്ക്കണമെന്നു വൈദ്യന്മാർ ചികിത്സയിലിരിയ്ക്കുന്ന ദീനക്കാരോട് അഭിപ്രായപ്പെടുന്നത്. ഇപ്രകാരമുള്ള സ്ഥലങ്ങൾ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി,സ്പെയിൻ മുതലായ രാജ്യങ്ങളിലുണ്ട്. ഇന്ത്യാരാജ്യത്തിൽ താമ്രവർണ്ണിനദി, കോർട്ടാലം വെള്ളച്ചാട്ടം മുതലായ സ്ഥലങ്ങൾക്കും നമ്മുടെ കൊച്ചിരാജ്യത്തിലുള്ള ആലുവാപ്പുഴ,ചാലക്കുടിപ്പുഴ, മുതലായ നദികൾക്കും, ഈകാരണത്താലാണ് പ്രസിദ്ധി കിട്ടിയിരിയ്ക്കുന്നതു. എന്നാൽ, ദാരിദ്ര്യത്താലും, ദീനത്തിന്റെ ആധിക്യംകൊണ്ടും മറ്റും അകലെ സ്ഥലങ്ങളിൽ പോയി കുളിച്ചുതാമസിയ്ക്കണമെന്നുള്ള വൈദ്യക്കാരന്റെ അഭിപ്രായം സ്വീകരിപ്പാനും നിറവേറ്റുവാനും എല്ലാ ദീനക്കാർക്കും സാധിച്ചുവെന്നു വരികയില്ല. ആ സ്ഥിതിയ്ക്ക് ഈ വക സ്വാഭാവികമായ ഉറവുവെള്ളങ്ങളുടെ ഗുണങ്ങൾക്കു യാതൊരു ഭംഗവും വരാത്തവിധത്തിൽ മനുഷ്യപ്രയത്നത്താൽ അതുകളോടു സാമ്യമായ വെള്ളങ്ങളുണ്ടാക്കുവാൻ സാധിയ്ക്കണമെങ്കിൽ, അന്യരാജ്യത്തു പോയി താമസിയ്ക്കുന്നതിൽനിന്നുണ്ടാകാവുന്ന ബുദ്ധിമുട്ടുകളിൽനിന്നു ദീനക്കാരെ ഒഴിവാക്കി അവരെ അവരവരുടെ വീടുകളിൽതന്നെ കിടത്തി ചികിത്സിയ്ക്കുവാൻ സാധിയ്ക്കുമെല്ലോ. ഈ ആലോചനയാണ് വായുസങ്കീർമായ പാനീയങ്ങളുണ്ടാക്കുവാനുള്ള ഉദ്യമത്തിലേയ്ക്കു ശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിച്ചത്.

അംഗാരാമ്ലവായു കണ്ടുപിടിച്ച് അതിന്റെ പ്രകൃതിയെപ്പറ്റി സൂക്ഷ്മമായി ഗ്രഹിച്ചതുകൊണ്ടാണ് പ്രസ്തുതപാനീയങ്ങൾ നിർമ്മിയ്ക്കുവാൻ സാധിച്ചതു. എന്തുകൊണ്ടെന്നാൽ, അംഗാരാമ്ലവായുവിന്റെ സങ്കീർണ്ണത്താലാണ് ചില പ്രത്യേക ഉറവുവെള്ളങ്ങൾക്കു ഗുണം സിദ്ധിച്ചിട്ടുള്ളതെന്ന് പതിനാറാം നൂറ്റാണ്ടിൽ തന്നെ കണ്ടുപിടിച്ചിരിക്കുന്നു. നാം ലന്തച്ചുണ്ണാമ്പ് എന്നു പറയുന്ന ചോക്കിലും കാടുകളിലും അംഗാരാമ്ലവായു ധാരാളമുണ്ടെന്നു 'പറേസൽസസ്സ് 'എന്ന മഹാനും അദ്ദേഹത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/205&oldid=165133" എന്ന താളിൽനിന്ന് ശേഖരിച്ചത്