താൾ:Mangalodhayam book-6 1913.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

===== ഇന്ത്യയും ഈജിപ്തും ===== 141

അദ്ദേഹം പിന്നയും പറയുന്നു. പഴയ ഐതിഹ്യങ്ങളിൽ അതു ദേവന്മാരുടെ ആദിമനിവാസസ്ഥലമാണെന്നു പറയപ്പെട്ടിരിയ്ക്കുന്നു. അവിടുത്തെ ഒരു ബിംബമാണ് "ബൗസ്" എന്ന ആരാധനമൂർത്തി. അതിന്നു ഈജിപ്തിലെന്നില്ല. അറേബിയായിലും ഏഷ്യയിലെ പല സ്ഥലങ്ങളിലും ഗ്രീസിൽകൂടിയും പ്രചാരമുണ്ടായിരുന്നതായി കാണുന്നു. ആ ബിംബം ലോകത്തിൽ മുഴുവനും ഉൽകൃഷ്ടതരമായ സദാചാരവും, സമാധാനവും, സന്തോഷവും കയ്യയച്ച് ദാനം ചെയ്തുകൊണ്ടു സഞ്ചരിച്ചിരുന്നു. ബേസ് എന്ന ആ ദൈവത്തെ ആദ്യമായി ആരാധിച്ചുവന്ന പൺട് രാജ്യത്തെ ഈജിപ്തുകാർ "പുണ്യഭൂമി"യായി കരുതിവന്നു. മേൽ കൊടുത്തിട്ടുള്ള വിവരണങ്ങളെക്കൊണ്ട് ആ രാജ്യം സോമാളിലാണ്ടനാണെന്നോ ഇന്ത്യയാണെന്നോ തെളിയുന്നതെന്നു നോക്കുക. ഒന്നാ‌മതായി സോമാളിലാണ്ടിനെ ഒരു പുണ്യസ്ഥലമായിട്ടോ ദേവന്മാരുടെ ആദിമനിവാസഭൂമിയായിട്ടോ ഈജിപ്തുകാർ വിചാരിച്ചുപോകുന്നതാണെന്നു സംശയിപ്പാൻ തന്നെ അവിടത്തെ പൂർവ്വചരിത്രം നമ്മെ സഹായിയ്ക്കുന്നില്ല. നേരെ മറിച്ച് , ഇന്ത്യാരാജ്യമൊ അവതാരപുരുഷന്മാരുടെ അത്ഭുതചരിത്രങ്ങളെകൊണ്ടു നിറയപ്പെട്ടിരിയ്ക്കുന്നു. ഇവിടെ പല പ്രാവശ്യവും വന്നു ജനിയ്ക്കാത്ത ദൈവങ്ങളോ ദേവകളോ ഇല്ല. ഭൂമണ്ഡലത്തിൽ "പുണ്യഭൂമി"എന്ന നാമത്തെ അർഹിക്കുന്ന വല്ല രാജ്യവുമുണ്ടെങ്കിൽ അത് ഇന്ത്യായാണെന്നു ഒരു മഹാൻ പറഞ്ഞിരിയ്ക്കുന്നു. ഇത്രയും ദിവ്യത്വത്തിലേയ്ക്ക് കയറിനിൽക്കുന്ന മറ്റേതൊരു രാജ്യവും ഭൂമിയിലില്ലതന്നെ. "ഹിന്തുക്കളുടെ പരിഷ്കാരം ഈജിപ്തുകാരുടേതിനേക്കാൾ പഴക്കം കുറഞ്ഞതാണെ"ന്നു മർക്കടമുഷ്ടി പിടിക്കുന്നതിന്നു ആഗ്രഹിയ്ക്കുമ്പോളല്ലാതെ സോമാളിലാണ്ടിന്നു ഇത്ര വലിയ ഒരു പദവി എവിടെനിന്നു കിട്ടി?എന്നുള്ള ചോദ്യം എളുപ്പത്തിൽ സമാധാനം പറയപ്പെടാവുന്ന ഒന്നാണെന്നു തോന്നുകയില്ല. രാജ്യസ്വഭാവത്തെപ്പറ്റി പറയുന്ന ഭാഗവും ഇന്ത്യക്ക് അത്യധികം യോജിയ്ക്കുന്നു. ഇന്ത്യയുടെ പടിഞ്ഞാറുഭാഗം ഈജിപ്തിൽ നിന്ന് വളരെ ദൂരത്തു കിടക്കുന്നു. അത് അറബിക്കടലിന്റെ വക്കത്തുമാണല്ലൊ.തെങ്ങും, ചന്ദനമരവും, നമ്മുടെ മലയാളത്തിൽ സുഭിക്ഷമായി വളരുന്നുണ്ട്. ഇവിടെ പുള്ളിപ്പുലി,വാൽ നീളമുള്ള കുരങ്ങൻ എന്നീ കാട്ടുമൃഗങ്ങളെ സംബന്ധിച്ചും വലിയ ദുർഭിക്ഷമൊന്നുമില്ല. അതുകൊണ്ട് ഈജിപ്തുകാരുടെ "പൺട് രാജ്യം"ഇന്ത്യയാവുന്നതിന്നു വിരോധമില്ല. ഡോക്ടർ പറയുന്നു "ബേസ്" എന്ന ആരാധനാമൂർത്തിയും ഹിന്തുക്കളുടെ "വിഷ്ണു"വായിവരാനെ നിവൃത്തിയുള്ളു. പേരിനുള്ള സാമ്യം നിൽക്കട്ടെ ; രണ്ടുദൈവങ്ങളുടെയും വിവരണങ്ങൾക്കു തമ്മിലും വലിയൊരടുപ്പം തോന്നുന്നുണ്ട്. നമ്മുടെ വിഷ്ണുവും "ലോകത്തിൽ മുഴുവനും ഉൽകൃഷ്ടതരമായ സദാചാരവും സമാധാനവും സന്തോഷവും കയ്യയച്ചു ദാനം ചെയ്യുന്ന" കാരുണ്യ സ്വരൂപിയാണല്ലൊ. പിന്നെ ബേസ് എന്ന ബിംബത്തിന്ന് ഈജിപ്തിലെന്നില്ല,അറേബിയായിലും ഏഷ്യയിലെ പല സ്ഥലങ്ങളിലും ഗ്രീസിൽകൂടിയും പ്രചാരമുണ്ടായിക്കാ​ണുന്നതിലും അത്ഭുതപ്പെടാനില്ല.

പ്രാചീനഹിന്തുക്കൾ ഭൂമണ്ഡലത്തിന്റെ നാനാഭാഗങ്ങളിലും അക്കാലത്ത് സാമ്രാജ്യസ്ഥാപനം ചെയ്തിട്ടുണ്ടെന്നു മുമ്പു കാണിപ്പാൻ ശ്രമിച്ചിട്ടുണ്ടല്ലോ. അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/166&oldid=165113" എന്ന താളിൽനിന്ന് ശേഖരിച്ചത്