താൾ:Mangalodhayam book-6 1913.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

142 മംഗളോദയം

നാൽ ബേസ് എന്നു പറയുന്നത് നമ്മുടെ വിഷ്ണുവാകുന്നതിന്നു ന്യായമുണ്ട്. "പൺട്" എന്ന പേരുതന്നെ നമ്മുടെ വാദത്തെ സഹായിയ്ക്കുന്നുണ്ടോ എന്നു സംശയം തോന്നുന്നു. പൺട് എന്നു പറയുന്നത് പാംച് (അഞ്ച്) എന്ന സംസ്കൃതശബ്ദത്തെ വൈകൃതപ്പെടുത്തിയതല്ലയോ? ഗ്രീക്കുകാർ ഇന്ത്യയെ പഞ്ച അവ്, പഞ്ചാബ് എന്ന വാക്കിനെ മുൻനിർത്തി പഞ്ചിയോ (Pancheo)എന്നു വിളിച്ചിരുന്നുവത്രേ. ഈജിപ്ത് എന്നുള്ള പേരിന്റെയും ഉൽപ്പത്തി സംസ്കൃതഭാഷിൽ നിന്നാവാം 'ഹോമർ' എന്ന യവനകവീശ്വരന്റെ കൃതികളിൽ ഐഗുപ്തോസ് (Aiguptos)എന്ന പേർ ഉപയോഗിച്ചു കാണുന്നു. ഈജിപ്ത് ചരിത്രകാരന്മാർ ആ വാക്കിനെപ്പറ്റി മൌനവലംബിയ്ക്കുന്നു. നൈൽ എന്ന പേരിന്റെ ആഗമനത്തെക്കുറിച്ച് 'എൻസൈക്ലാപ്പീഡിയബ്രിട്ടാനിക്ക്' (Encyclopeedia Britanic) എന്ന ഗ്രന്ഥപരമ്പരയിൽ ഇങ്ങനെ പറയുന്നു :_ നൈലിന്ന് 'ഹപി' എന്നായിരുന്നു ആദ്യത്തെ പേര്. അതിന്ന് 'ഗുപ്തം' എന്ന് പക്ഷെ അർഥം വിചാരിയ്ക്കാം. ഗ്രീക്കുകാരുടെയും റോമൻകാരുടെയും ഇടയിലുണ്ടായിരുന്ന 'നീലോസ്' എന്ന പേരിന്ന് ഈജിപ്തുകാരുടെ 'ഹപി'യുമായി യാതൊരു സംബന്ധവുമില്ല. ഷിക്കർ(Shichor)സൂചിപ്പിച്ചിട്ടുള്ളതുപോലെ ആ പേര്, നൈൽ നദിയ്ക്ക്, അതിന്റെ വെള്ളത്തിന്റെ നിറത്തിനിന്നുണ്ടായിരിയ്ക്കാം. സംസ്കൃതത്തിൽ 'നീലഃ' എന്നതിന്ന് 'നീലചങ്കഃ' എന്നേടത്തും മറ്റും കാണുന്ന വിധം കറുപ്പ് എന്നുതന്നെ അർത്ഥമുണ്ടല്ലൊ. ഹപി എന്ന വാക്ക് സംസ്കൃതത്തിലെ 'അപ്' ലോപിച്ചുണ്ടായതോ, 'ഗുപ്ത' എന്നതിന്റെ തന്നെ രൂപാന്തരമോ ആയിരിയ്ക്കാം. അപ്പോൾ നൈലിന്റെ സമാനമായ ഈജിപ്തിന്ന് ആ നദിയുടെ പേര് തന്നെ അന്നുള്ളവർ കൊടുത്തിരിയ്ക്കാം എന്നു

വിചാരിപ്പാൻ ന്യായമുണ്ട്. ഈജിപ്ത് എന്ന വാക്ക് 'ആഗുപ്തഃ എന്ന സംസ്കൃത വാക്കിന്റെ ഒരു രൂപാന്തരമായി വന്നുകൂടെന്ന്, അപ്പോൾ, എങ്ങിനെ

ശഠിയ്ക്കാം. ഹിറോഗ്ലിഫിക്സ് (Hierogliyphics) എന്നു പറയുന്ന ഈജിപ്തിന്ന് 'കമിത' എന്നുകൂടി പേരുണ്ട്. അതിന്നു മുൻപറഞ്ഞ എൻസൈക്ലോപീഡിയ എ​ന്ന പുസ്തകത്തിൽ 'കറുത്തത്' എന്നർത്ഥമുള്ളതായി പറയുന്നു 'ഈജിപ്തിലെ ഭൂമിക്കുള്ള കറുപ്പുനിറത്തെ അടിസ്ഥാനപ്പെടുത്തിയിട്ടായിരിയ്ക്കാം അതിന്ന് അങ്ങിനെയൊരു പേരുണ്ടായത്. എന്നാൽ ഈജിപ്തിൽ കൃഷിയ്ക്കുപയോഗപ്പെട്ടിട്ടുള്ള പ്രദേശങ്ങൾക്കു മാത്രമേ ആ പേര് സാധാരണയായി പറഞ്ഞുവരാറുള്ളു. ആ പ്രദേശങ്ങളിലാണുതാനും ഭൂമിയ്ക്കു കറുപ്പുനിറം. അവിടമെല്ലാം നൈൽ നദിയുടെ ചളിക്കട്ടകൾ മീതയ്ക്കു മീതെ വന്നുകൂടിയിട്ടു വളരെ പശിമയുള്ളതും ഫലവത്തായതും ആവുന്നു. അതിനാൽ ഈജിപ്തുകാരുടെ 'കമിത്' എന്ന വാക്കു സംസ്കൃതത്തിലെ 'കാമിതം'(കാമിയ്ക്കപ്പെട്ടത്)എ​ന്ന ശബ്ദം ലോപിച്ചുണ്ടായതായും വരാവുന്നതാകുന്നു. അല്ലെങ്കിൽ അതിന്നു 'കം'(വെള്ളം) 'ഇതം'(കൂട്ടിച്ചേർത്തത്) വെള്ളത്തോടുകൂടിയത്,_മറ്റു പ്രദേശങ്ങളിലുള്ള മരുസ്ഥലങ്ങളെ

പോലെയുള്ളതല്ലാത്തത്_എന്ന അർത്ഥവും വിചാരിയ്ക്കാവുന്നതാകുന്നു. കമിത് ​എന്നതിന്റെ ചുരുക്കമായിട്ടെന്നപോലെ 'കൊ'എന്നുകൂടി വിളിയ്ക്കാറുണ്ട


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/167&oldid=165114" എന്ന താളിൽനിന്ന് ശേഖരിച്ചത്