താൾ:Mangalodhayam book-6 1913.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

140 മംഗളോദയം


വെളുത്തനിറത്തോടു കൂടിയ ഒരു കൂട്ടക്കാരും ഏഷ്യയിൽനിന്നു വന്നു കുടിയേറിപ്പാർത്തവരെന്നു വിചാരിയ്ക്കപ്പെടുന്ന മറ്റൊരുകൂട്ടം വിദേശീയരും തമ്മിൽ കൂടി ചേർന്നുണ്ടായ ഒരു മിശ്രജാതിക്കാരായിരുന്നു" എന്നു പറയുന്നുണ്ട്. ഈ "വിദേശീയ"രെപ്പറ്റി ഡോക്ടർ ഏർമൻ പറയുന്നത് ഇതാണ് :- 'ഇവർ ചെങ്കടലിന്റെ (Red sea)തെക്കുഭാഗത്തു നിന്നു വന്നിട്ടുള്ളരവാണെന്നതിന്നു സംശമില്ല'. ഈജിപ്തിലെ പുരാതനകാലത്തെ ഐതീഹ്യങ്ങൾ നോക്കിയാൽ ഇവർ ദേവന്മാരും അമാനുഷന്മാരും ആയിരുന്നു. അവയിൽ ഇവരുടെ രാജ്യത്തിന്നു പറയുന്ന പേര് "പൺട് രാജ്യം" (Land of punt)എന്നാകുന്നു. ഈ കൂട്ടർ കലാവിദ്യകളിൽ വളരെ നിപുണന്മാരായിരുന്നു. ഈജിപ്തിൽ പിന്നീട് പരമകാഷ്ഠയെ പ്രാപിച്ചുകണ്ട പല പരിഷ്കാരങ്ങളും ആദ്യമായി ഉത്ഭവിച്ചിട്ടുള്ളത് അവരിൽ നിന്നാണ്. അവർ അവിടെയുള്ള പുരാതന നിവാസികളെ എളുപ്പത്തിൽ പിടിച്ചടക്കി. അന്ന് ഈജിപ്ത് പല സ്വതന്ത്രരാജാക്കന്മാരുടെയും കീഴിലായിരുന്നു. പ്രധാനമായി ഗൌനിക്കാനുള്ളത് ഈജിപ്തിൽ മേൽഭാഗത്തിന്റെ അധിപന്മാരും കീഴ്ഭാഗത്തിന്റെ അധിപന്മാരും ആയ രണ്ടു രാജവംശക്കാരെയാകുന്നു. ഇവരിൽ ആദ്യംപറഞ്ഞവരെ "വെളുത്ത കിരീടമുള്ള രാജാക്കന്മാർ" എ​ന്നും രണ്ടാമത്തവരെ "ചുകന്ന കിരീടമുള്ള രാജാക്കന്മാർ" എന്നും പറഞ്ഞുവന്നിരുന്നു.മേനസ് രാജാവ് ഈ രണ്ടു കുടുംബങ്ങളും ഒന്നാക്കി ഈജിപ്ത് രാജവംശം സ്ഥാപിച്ചു. അന്നുമുതൽ ചരിത്രവും ആരംഭിച്ചു. മേൽ പറഞ്ഞ"പൺട് രാജ്യം"ഏതാണെന്നാണ് നോക്കേണ്ടത്. അദ്ദേഹം തന്നെ പറയുന്നു:__"ഈജിപ്തിലെ പുരാതനനിവാസികളെപ്പറ്റി രണ്ടുവിധം വാദിയ്കുന്നവരുണ്ട്. അവർ ഏഷ്യയിൽ നിന്ന് വന്നവരാണെന്ന് ഒരുകൂട്ടരും, അല്ലാ കിഴക്കേ ആഫ്രിക്കയിൽ നൈൽനദിയുടെ മുകൾ ഭാഗത്തു കിടക്കുന്ന എതിയൊപ്പിയ(Ethipia)യിൽ നിന്നു വന്നവരാണെന്നു മറ്റൊരു കൂട്ടരും വാദിയ്കുന്നു. ഇവരുടെ വാദത്തിൽ ഏതു കൂട്ടക്കാർ പറയുന്നതാണ് ശരി എന്നുള്ളത് ഇന്നെവരെ നല്ലപോലെ തീർച്ചപ്പെട്ടിട്ടില്ല. ആദ്യം പറഞ്ഞവരിൽ പ്രധാനിയാണ് ഹീരെൻ(Heeren). അദ്ദേഹം ഈജിപ്തുകാരുടേയും ഇന്ത്യക്കാരുടെയും തലയോടുകൾ തമ്മിൽ സാമ്യമുണ്ടെന്നും അതുകൊണ്ട് ഈജിപ്തുകാർ ഇന്ത്യക്കാരാണെന്നും പറയുന്നു. ​​​എങ്കിലും ആധുനിക ചരിത്രകാരന്മാരിൽഅധികം പേരും അതു വിശ്വസിക്കുന്നില്ല. 'ഡോക്ടർ' രണ്ടാമത്തെ വാദക്കാരിൽപ്പെട്ട ആളാണെന്നു പറഞ്ഞിട്ടുണ്ടല്ലോ അദ്ദേഹത്തിന്റെ ന്യായംഇതാണ് :"പൺട് രാജ്യം" എന്നുപറയുന്നത് ഈജിപ്തിലെ പുരാതന നിവാസികളിൽ നിന്നു കിട്ടിയ ഐതിഹ്യങ്ങൾ നോക്കുമ്പോൾ അവിടെനിന്നു വളരെ ദൂരത്ത്, സമുദ്രത്തോടുതൊട്ട്, കുന്നുകൾ കൊണ്ടും വയലുകൾകൊണ്ടും നിറയപ്പെട്ടതായി, കരിമരം തുടങ്ങിയ വിലപിടിച്ച മരങ്ങൾ, ചന്ദനം, വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ ഇവകൊണ്ട് നല്ല ധനസമൃദ്ധിയോടുകൂടിയതായി, ചെമ്പുലി, പുള്ളിപ്പുലി, വാൽ നീളമുള്ള കുരങ്ങൻ എന്നീ കാട്ടുമൃഗങ്ങളും ധാരാളമുളളതായ ഒരു വലിയ രാജ്യമാകുന്നു. അവിടെ അത്ഭുതകരങ്ങളായ ചിറകുകളോടുകൂടിയ പറവകൾ പല അത്ഭുതവൃക്ഷങ്ങളുടെ, പ്രത്യേകിച്ചും ചന്ദനം, തെങ്ങ് ഇവയുടെ കൊമ്പുകളിന്മേൽ പറന്നുകളിയ്ക്കുന്നു." ഈജിപ്തുകാർ വിചാരിച്ചിരുന്ന രാജ്യം ഈ വിവരണങ്ങളെക്കൊണ്ട്

ഇപ്പോഴത്തെ സോമാളിലാണ്ടാണെന്നു തെളിയുന്നുണ്ടല്ലോ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/165&oldid=165112" എന്ന താളിൽനിന്ന് ശേഖരിച്ചത്