താൾ:Mangalodhayam book-6 1913.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

/media/DHANYA N N/wiki/jishnu N.K VIII C/mangalodhayambook6_1913_160_0164

പുസ്തകാഭിപ്രായം ൭൩൫ രു കുറ്റക്കാരനെ ആണ്ടമാൻ ദ്വീപിലേയ്ക്കു നാടുകടത്തുവാൻ നിയമം പരികല്പിയ്ക്കുന്നില്ല. പക്ഷെ, അനാചാരാദികളുടെ ഉന്മൂലനം ഭാവികാലത്തെ സംഭവങ്ങളായി സംഭാവനം ചെയ്തിരിയ്ക്കുയാണെന്നും ഇപ്പൊഴത്തെ നിയമങ്ങൾ ആ സംഗതിയെ ബാധിയ്ക്കയില്ലെന്നും സമാധാനം പറയുന്നതാണെങ്കിൽ: വിചാരണചെയ്യാതെ ശിക്ഷ കല്പിയ്ക്കാനും തന്റെ അതിർത്തിയിൽ ഉൾപ്പെട്ടതല്ലാത്ത ആണ്ടമാനിലെയ്ക്കു നാടുകടത്തുവാനും കൊച്ചിയ്ക്കു സ്വേച്ഛാധികാരം ലഭിയ്ക്കും എന്നുപ്രതീക്ഷിയ്ക്കുന്നതിനു,ഭാരതസാമ്രാജ്യത്തിന്റെ ഇപ്പോഴത്തെ നിലനോക്കിയാൽ, അവകാശമേയില്ല എന്ന് ആക്ഷേപം ചെയ്യേണ്ടതായുമിരിയ്ക്കുന്നു. 'ബാലകലേശം' ഇങ്ങിനെ ലോകസ്വഭാവത്തിന്നും വാസ്തവത്തിന്നും വിരുദ്ധമായ വർണ്ണനകൾ കലർന്നതായിരുന്നാലും, കേവലം ഒരു കാവ്യമെന്ന നിലയിൽ സ്വീകരിക്കപ്പെടുവാൻ തക്കവണ്ണം കാവ്യസാമാന്യമായ ഗുണദേഷങ്ങളുടെ ഏറ്റത്തുക്കം എങ്ങിനെയെന്നു നോക്കാം. ആകെ ൫൬.'പൃഷ്ഠ'ങ്ങൾ ഉള്ളതിൽ അയ്മ്പതിലധികം പദ്യങ്ങളും ശേഷം ഗദ്യങ്ങളുമാണ് അടക്കിയിരിയ്ക്കുന്നത്. ഇവയിൽ ഒരു'പൃഷ്ഠ'മെങ്കിലും ദോഷരഹിതമായി കണ്ടിട്ടില്ലെന്നു പറയാതെ കഴിയില്ല. ഗുണങ്ങളും ഇല്ലെന്നു പറയുന്നില്ല. ശ്ലേഷം, സമാസോക്തി മുതലായ അലങ്കാരങ്ങൾ പലേ പദ്യങ്ങളിലും, ഗദ്യങ്ങളിൽ കൂടിയും പ്രയോഗിച്ചു കാണുന്നുണ്ട്. ശബ്ദഭംഗിയും ദീക്ഷിച്ചിട്ടുണ്ട്. എന്നാൽ, പദ്യങ്ങൾ ചൊല്ലികേൾക്കുമ്പോൾ മധുരമായി തോന്നുമെന്നിരുന്നാലും, ചില പദസമൂഹങ്ങൾക്കു അർത്ഥചമൽക്കാരം ഉണ്ടെന്നിരുന്നാലും, ആകെക്കുടി നോക്കിയാൽ, പദ്യങ്ങൾ എന്നല്ല ഗദ്യങ്ങളുവം പദാർത്ഥദോഷദൂഷിതങ്ങളാണെന്നു പറഞ്ഞേ കഴിയൂ. വളരെ പ്രകടമായ ദൂഷ്യഭാഗങ്ങള്ി‍ ചിലതു മാത്രം ഇവിടെ എടുത്തുകാണിയ്ക്കാം. ൧-ആം പുറത്തു ൧-ആം പദ്യത്തിൽ "സാമാദിയ്ക്കൊത്ത വിശ്വംഭരത",അവാചകം,"സദ്ധാമാലങ്കാര" ത്തിൽ'സൽ',നിരർത്ഥം,൨-ആം പദ്യത്തിൽ, "കുവലയാധീശശീർഷൻ" അപ്രകൃതത്തൽ അനുചിതാർത്ഥം. ൨-ആം പുറത്തു,'ആര്യ്യെ!ഇങ്ങോട്ടുവരാം'-എന്ന വാക്യത്തിൽ അനുജ്ഞായകപ്രകാരമായ ക്രീയാപ്രയോഗം അനുചിതം. ൮-ആം പദ്യത്തിൽ , 'തണ്ടാരമ്പപ്രതാപക്കൊടിയുടെ വിജയസ്ഥൂണമെ', സന്ദിഗ്ദ്ധാർദ്ധം; ഈ രൂപകം പാസ്പരം ചേർച്ചയില്ലാത്ത ഘടകങ്ങളെ ചേർത്തുണ്ടാക്കിയതുമാകുന്നു. 'ഇണങ്ങും'അവാചകം. പൊയ്ക്കയ്ക്കിണങ്ങും ബുധകമലകുലം-എന്നുകഴിഞ്ഞു 'സഭികർ'എന്നു മാത്രം ആവർത്തിച്ചതിൽ അർത്ഥത്തിന്നു ന്യൂനത. "പോർക്കുചേ":ഗ്രാമ്യം. ൪ആം പദ്യത്തിന്റെ പൂർവാദ്ധാന്ത്യത്തിൽ "നിഷ്പക്ഷപാതാശയൻ" അന്യഥാ സിദ്ധമാകയാൽ അപുഷ്ടം. ൩ആം പുറത്ത് , യോജിച്ചു ഇതിൽ- എന്നതിനെ 'യോജിച്ചതിൽ' എന്നു സന്ധിചെയ്തിരിക്കുന്നതു വ്യാകരണവിരുദ്ധം. ൫-ആം പദ്യത്തിൽ,"ചുണ്ടിനുള്ളിൽ പല്ലുകാട്ടുക"അവാചകത്തിലും നേയാർത്ഥത്തിലും പെടുന്നു;"കുത്തിടിച്ചിടുന്നു", അനുചിതാർത്ഥം-൬ആം ശ്ലോകത്തിൽ, "കുത്തിടിച്ചിടുന്നു", അനുചിതാർത്ഥം-൬ആം ശ്ലോകത്തിൽ, 'ഉണർത്തി',വിരുദ്ധബുദ്ധിപ്രദം; 'താമരാധരി',വിസന്ധി'സാമഭാഷിണി',അവാചകം. ൪-ആംശ്ലേോകത്തിൽ,"കുട,മഹിയിൽ" എന്നേടത്തു ദുഷ്പ്രീതി; "ഓമൽ" ‌അപുഷ്ടം;"ശീലായ്മ",ആചാര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/160&oldid=165107" എന്ന താളിൽനിന്ന് ശേഖരിച്ചത്