താൾ:Mangalodhayam book-6 1913.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൬ മംഗളോദയം ഭാഷിയിൽ ആശ്രിതജനം ഉപയോഗിക്കുന്നതല്ലാതെ; പ്രഭുജനം തന്നത്താൻ ഉപയോഗിക്കാറില്ലാത്തതിനാൽ പ്രസിദ്ധിഹതം. "സ-ആമിയുടെ അഭ്യുദയത്തിൽ ശിഷ്യന്മാർക്കുണ്ടാകുന്ന ആഹ്ളാദം വസന്തോൽ ഗമത്തിൽ വണ്ടുകൾക്കുണ്ടാകുന്നതിലും അധികം"-എന്ന വാക്യം സാകാംക്ഷം, എന്നു മാത്രമല്ല, സാദൃശ്യത്തെ പൂർത്തിവരുത്തിയാൽ ശിഷ്യന്മാർ ധനാപഹാരത്തിനു തരംനോക്കി നില്ക്കുന്നവരെന്നുള്ള അനുചിതാർത്ഥവും ജനിക്കും. ൫-ആംപുറത്തു, "കുഞ്ഞാമൻതളിർമേനിയെന്നു മുറിയേറ്റു'........എന്നേടത്തു നിർഹേതു. ൨-ആംശ്ലോകത്തിലും പറയുന്ന കാര്യ്യങ്ങൾക്കു തമ്മിൽ ചേർച്ചയില്ല. ഈ ശ്ലോകത്തിൽ, "വിതറി"ഏന്തി"-ഇവ അവാചകം. പിന്നെ, വർണ്ണന വാസ്തവികവുമല്ല! ചേല ചുറ്റി, കേശം ിവതറി, കുപ്പായമിട്ടു എന്നുപറയുമ്പോൾ, മുടി, കുപ്പായത്തനുള്ളിലാകുന്നു.കുചത്തിന്മേൽ കേശം വിതറുക, സാധാരണയല്ല. മുൻ ശ്ലോകത്തിൽ നായിക കുഞ്ഞാണെന്നും; ഈ ശ്ലോകത്തിൽ നായിക കുഞ്ഞാണെന്നും; ഈ ശ്ലോകത്തിൽ അതേ ദശയെപ്പറ്റി വർണ്ണിക്കുമ്പോൾ യുവതിയാണെന്നും പൂർവ്വാപംവിരുദ്ധമായ വിധം പറഞ്ഞിരിക്കുന്നു. ൬-ആം പുറത്തു ൪-ആംശ്ലോകത്തിൽ,'നേർത്താരെൻ കാന്തരെല്ലാം'-എന്നു പറയുന്നേടത്തെ 'കാന്തർ' മുൻവാക്യങ്ങളിൽ,'സ്വാമികൾ'എന്നും 'പിതാക്കൾ' എന്നും വർണ്ണിക്കപ്പെട്ടവരാണെന്നു കാണുന്നതും, നായികയുടെ ഭർത്താവ് കലേശൻ ആണെന്നു പിന്നാലെ വർണ്ണിയ്ക്കുന്നതും തമ്മിൽ യോജിയ്ക്കുന്നില്ല. നായികയുടെ ഗുണത്തെ മലിനമാക്കുകയും ചെയ്യുന്നു.൫-ആം പദ്യത്തൽ,'ദീനാപാംഗി',നേയാർത്ഥം. 'വടവക്ത്രപുലരി'ആലുവാപ്രദേശമാണെങ്കിൽ അതു 'കേരപ്പുറത്തിൽ ഉൾപ്പെടുമെന്ന തോന്നുന്നില്ല'. ൭-ആം പുറത്തു, ൬-ആം ശ്ലോകത്തിൽ, "കുടയ്ക്കു കാൽ അർപ്പിക്കുക" അപ്രസിദ്ധം. 'അർപ്പിക്കുക' അവാചകം. ൭-ആം ശ്ലോകത്തിൽ,"താതനെക്കൊണ്ടു പിള്ളർക്കുള്ള ആധി"-എന്നെടത്തു ദുഷ്പ്രതീതി. "ഉള്ളാധി"എന്നത് ഉള്ളിലെ ആധി എന്നർത്ഥമാക്കിയാൽ,'ഉള്ളു'നിഷ്പ്രയോജനമാകകൊണ്ട് അപുഷ്ടം. വിസന്ധി. ൮-ആം പുറത്ത്, "അനുരക്തന്മാർ"എന്ന ബാലയുടെ വാക്ക്,'അനുചിതാർത്ഥം. ക്ഷാമാവിഷ്ടയായിരുന്നപ്പോൾ ശസ്ത്രക്രീയ ചെയ്തു എന്നതു വൈദ്യശാസ്ത്രത്തെ സംബന്ധിച്ചെടത്തോളം അപ്രസിദ്ധം. "ക്ലേശമർപ്പിച്ചു", അവാചകം. ൯-ആം പുറത്തു, "കരവാഹനം കൊണ്ടു ഭവതിയെ 'ധാതുപുഷ്ടി'യുള്ള നല്ലൊരു'മേദിനി'യാക്കാൻ"-എന്നെടത്തു് അശ്ലീലം. പ്രകൃതത്തിൽ തന്നെയും, കരം ചുമത്തുന്നതുകൊണ്ടു. ഭൂമിക്കു ധാതുപുഷ്ടി ഉണ്ടാവുക അസംഗതമാകുന്നു. ധാതുപുഷ്ടിപ്രകൃത്യാ ഉണ്ടാവുന്നതും, കരാദാനം രാജ്യനിയമപ്രകാരം ചെയ്യുന്നതുമാകുന്നുവല്ലൊ.൯-ആം ശ്ലോകം വിരുദ്ധബുദ്ധിപ്രദം; സ്തുതിക്കു പകരം നിന്ദാർത്ഥം വ്യഞ്ജനിക്കുന്നു. ൧൦-ആം പുറത്ത്, മഴവില്ലിനെ വാളമക്കി രൂപണം ചെയ്തത് അസ്വരസമുളവാക്കുന്നു. ൧൧-ആം പുറത്തു, ൧൨-ആം ശ്ലോകത്തിൽ,"പതിയുടെ രഥവാജിശേഫയൂഥം"എന്നതിലെ ശേഫപദം കളമ്പ് എന്ന അർത്ഥം ഉദ്ദേശിച്ചു പ്രയോഗിച്ചതാണെങ്കിൽ, അബദ്ധം. 'ശഫം'ആണ് കളമ്പ്. 'ശേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/161&oldid=165108" എന്ന താളിൽനിന്ന് ശേഖരിച്ചത്