താൾ:Mangalodhayam book-6 1913.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുസ്തകാഭിപ്രായം 131

പ്രകാരത്തിൽ അവഹേളനം ചെയ്തിരിയ്ക്കുന്നു. ഈ വർണ്ണനയുടെ യാഥാർത്ഥ്യത്തെയോ അയഥാർത്ഥതയോ പറ്റി ഈ സന്ദർഭത്തിൽ ഒന്നും പറയുന്നില്ല. എന്നാൽ ഇതു യഥാർത്ഥമായിരുന്നാൽക്കൂടിയും, വലിയ തമ്പുരാൻ തിരുമനസ്സിലെ ഭരണകീർത്തിയെ അപവദിയ്ക്കുന്നതായിത്തീരുമെന്ന് ശങ്കിയ്ക്കേണ്ടിവരുന്നു. എന്തെന്നാൽ: അവിടുത്തെ ഭരണത്താൽ, രാജ്യത്തിലുള്ള പ്രജകളിൽ പ്രധാനമായൊരു വർഗ്ഗക്കാർ ഇനിയും അന്ധകാരത്തിൽനിന്ന് ഉത്ഥാനം ചെയ്തിട്ടില്ലെന്നു പറയുന്നതു, നിശ്ചയമായും പ്രശംസയല്ല എന്നു പറഞ്ഞേ തീരൂ. ആ നമ്പൂതിരിപ്പാടിനെ മലയാളബ്രാഹ്മണസമുദായത്തിന്റെ മൂർദ്ധാഭിഷിക്തോദാഹരണമായിട്ടാണ് കവി സങ്കൽപ്പിച്ചിരിയ്ക്കുന്നതെങ്കിൽ, അദ്ദേഹത്തിൽ ആരോപിച്ചിട്ടുള്ള വിഡ്ഢിത്തങ്ങളെപ്പറ്റി രോഷപ്പെടുവാൻ ആ സമുദായത്തിന്നു ന്യായമായ കാരണമുണ്ട്. ഇതുകൊണ്ടും, 'ബാലാകലേശ'ത്തിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങൾ പലതും ദൂഷ്യമായിട്ടുള്ളവയാണെന്നും, അതിനാൽ, 'കൊച്ചിസാഹിത്യസമാജ'ത്തിന്റെ അധികാരത്തിൻകീഴിൽ പെട്ടതായ സാഹിത്യക്ഷേത്രത്തിനുള്ളിൽ ഇതിന്ന് ഒരു സ്ഥാനം അനുവദിച്ചുകൂടുന്നതല്ലെന്നും അഭിപിരായപ്പെടേണ്ടിയിരിയ്ക്കുന്നു.

നാടകം എന്ന പേരിന്ന് അർഹതയില്ലെങ്കിലും, 'കൊച്ചിസാഹിത്യസമാജ'ത്തിന്റെ അധികാരത്തിൻകീഴിൽ പെട്ടതായ സാഹിത്യലോകത്തിൽ ഒരു സ്ഥാനം കൊടുപ്പാൻ പാടില്ലാത്തപ്രകാരം വിഷയത്തിന്നു ദൂഷ്യം കാണുന്നുണ്ടെങ്കിലും, ഈ കൃതിയെ മറ്റ് ഏതാനുമൊരു ഗുണഭാഗം വിചാരിച്ചു സ്വീകാർയ്യമായിക്കരുതാമോ എന്നാണ് ഇനി ആലോചിയ്ക്കേണ്ടത്. ഇതിലെയ്ക്ക്, ഈ കൃതിയിലെ വർണ്ണനകൾ വാസ്തവത്തെ ആധാരമാക്കിയവയോ വാസ്തവികങ്ങളോ ആണോ എന്നു നോക്കേണ്ടിയിരിയ്ക്കുന്നു. മുഴുവനും വാസ്തവാദിഷ്ഠിതമോ വാസ്തവികമോ എന്ന് ആരായുന്നതിനുപകരം ഏതെങ്കിലും തദ്വിപരീതമായിട്ടുണ്ടോ എന്നു കണ്ടുപിടിച്ചാലും മതിയാവുമല്ലോ. ഒന്നാമങ്കത്തിൽ, ബാലയും തോഴി സുനീതിയും തമ്മിൽ സംഭാഷണം ചെയ്യുമ്പോൾ, കലേശനെപ്പറ്റി നല്ലവണ്ണം അറിയാവുന്നവളാണ് താൻ എന്നു തോഴിയുടെ പ്രാരംഭവാക്കുകൾ തെളിയിയ്ക്കുന്നുണ്ട്: അതില്ലെങ്കിലുംകൂടി ബാലയുടെ തോഴിയ്ക്ക് ബാലയുടെ ഭർത്താവിനെപ്പറ്റി ഏറെക്കുറെ എല്ലാ വാർത്തകളും അറിവുണ്ടായിരിയ്ക്കേണമെന്നു ന്യായമായി സങ്കൽപ്പിയ്ക്കാം. എന്നാൽ, കുറെ കഴിയുമ്പോഴേയ്ക്കും (9-ാം ഭാഗത്തു) ബാല ഭർത്തൃവിരഹത്തെക്കുറിച്ചു പറയുന്നതു കേട്ടു, തോഴി, ചോദിയ്ക്കുന്നതാവിത്:-'ഇപ്പോൾ ആ മഹാനുഭാവനാൽ ഏതു നാടകം അലങ്കരിയ്ക്കപ്പെടുന്നു' എന്ന്. ഇതിന്ന്, അചലപുരത്തെപ്പറ്റി തോഴിയ്ക്ക് സ്മരണയുണ്ടാക്കുകയാണ് നായികയുടെ മറുവടി. തോഴിയുടെ ചോദ്യം ലോകസ്വഭാവത്തിനു ചേരുന്നില്ലെന്ന് സ്പഷ്ടമാകുന്നു. കലേശൻ അചലപുരത്തേയ്ക്കു പോയിട്ടുള്ള വിവരം ആ നിമിഷംവരേയും തോഴി അറിഞ്ഞിട്ടില്ലെന്ന് വരുന്നത് തീരെ അവാസ്തവികവും അസ്വാഭാവികവും ആണെന്ന് നിശ്ചയം. വിശേഷിച്ചും, അപ്രസ്തുതത്തെ ചിന്തിയ്ക്കുമ്പോൾ തമ്പുരാൻ തിരുമനസ്സിതെ എഴുന്നള്ളത്തിനെപ്പറ്റി നാട്ടിലുള്ളവർക്കു, പ്രത്യേകിച്ചും അവിടുത്തെ കൊട്ടാരത്തിലുള്ളവർക്ക് അറിവില്ലെന്നു ഊഹിപ്പാൻപോലും പ്രയാസമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/156&oldid=165102" എന്ന താളിൽനിന്ന് ശേഖരിച്ചത്