താൾ:Mangalodhayam book-6 1913.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

130 മംഗളോദയം

ബാധിയ്ക്കുകയില്ലയോ എന്ന് സംശയിയ്ക്കേണ്ടിവരുന്നു. ഇനി, 17-ആം ഭാഗത്തുള്ള 26-ആം പദ്യം നോക്കുക. 'ധാരാളപ്രഭയറ്റിടുന്ന'നളിനീ-

   കാന്തൻ'കലേശോദയ-

ശ്രീരാജിയ്ക്കുവതിന്നു'പശ്ചിമദിശ'-

  യ്ക്കെത്തുന്നുകൌതൂഹലാൽ.'

എന്ന ശ്ലോകാർദ്ധംകൊണ്ട്, അപ്രസ്തുതത്തിൽ, 'നളിനീകാന്തൻ' ആയ ദിവാൻ, 'കലേശൻ' ആയ കഥാനായകന്റെ ശോഭാമഹിമയ്ക്ക് ആശ്രയമാകുന്നു എന്ന് പറയുമ്പോൾ, നായകന്റെ മാഹാത്മ്യത്തിന് അപവാദമായിത്തീരുകയില്ലയോ എന്നും ശങ്കിയ്ക്കേണ്ടിവരുന്നു. എന്തെന്നാൽ, ചന്ദ്രന്റെ ശോഭ സൂർയ്യനിൽനിന്നു ലഭിയ്ക്കുന്നതാണെന്ന് പ്രസിദ്ധം. ഇനി 42-ആംഭാഗം നോക്കുക. 'അനാചാരം, അസത്യം, ചൌർയ്യം, ക്ഷാമം എന്ന ലോകോപദ്രവകാരികളായ നാലു ദുർദ്ദേവതകൾ മനുഷ്യാകൃതിയെ അവലംബിച്ച്' കലേശന്റെ 'രാജ്യത്തു ചുറ്റുന്നു. ഇവർ ജീവപർയ്യന്തം ശിക്ഷിക്കപ്പെട്ടു ജെയിലിൽനിന്നു ചാടിപ്പോയ അക്രമികളും രാജ്യദ്രോഹികളുമാണ്.' എന്നു പറഞ്ഞുകാണുന്നതുകൊണ്ടു, കലേശന്റെ നാട്ടിൽ അക്രമികളെ ബന്ധനത്തിൽ വയ്ക്കുന്നതിനുള്ള നിയമങ്ങൾക്കു എന്തോ ഉലച്ചൽ തട്ടീട്ടുണ്ടെന്നും, ജേൽ ചാടിപ്പോയ അക്രമികൾക്കു നിർബാധമായി രാജപാഥകളിൽ സഞ്ചരിയ്ക്കാമെന്നും അർത്ഥമാവുന്നതാകയാൽ, ഇതും നായകന്റെ ഭരണകീർത്തിയെ അപവദിയ്ക്കുന്നതായിത്തീരുന്നു. എന്നല്ല, ഈ അക്രമികൾ ഒരു പുലയനെ തല്ലിയതിന് അവരെ 'കുന്നലക്കോൻ' എന്ന ഒരുദ്യോഗസ്ഥൻ തന്റെ ശിപായിയെക്കൊണ്ടു പിടിപ്പിച്ച്, ആറാച്ചാരെ വരുത്തി, അക്രമികളിലി‍ രണ്ടാളെ തൂക്കിക്കൊല്ലാനും, രണ്ടാളെ നാടുകടത്താനും കല്പിയ്ക്കുന്നു. ഈ ശിക്ഷ അടികലശലിനാണെന്നും; കുറ്റക്കാരെ നീതിനിയമപ്രകാരം വിചാരണചെയ്കയോ മറ്റോ ചെയ്യുന്നില്ലെന്നും ഉള്ള സംഗതികൾ ഓർത്താൽ, കലേശന്റെ രാജ്യത്തു നീതിനടത്തുന്നതു പരിഷികൃതനിയമങ്ങൾക്കു ചേർച്ചയായ വിധത്തിലല്ലെന്നു തോന്നുന്നതാണ്. ഇതും നായകന്റെ മഹത്വത്തിന്ന് അപകർഷകമായിത്തീരുന്നു. 50-ആംഭാഗത്തു, കലേശന്റെ പുത്രനായ സുയശസ്സു ചെയ്യുന്ന ചന്ദ്രോപാലംഭത്തിനിടയിൽ പിതാവിനെ പ്രശംസിയ്ക്കുന്നതു കേട്ടിട്ടും പിതാവ് ആ മുഖസ്തുതിയെ തടയാതെ, ചിരിച്ചുംകൊണ്ട് സുയശസ്സിനെ ചുംബിയ്ക്കുന്നതും നായകഗുണശ്രേഷ്ടതയ്ക്ക് അപകർഷമായിരിയ്ക്കുന്നു. ഈ കൃതി ആദ്യന്തം ശ്ലേഷോക്തികളെക്കൊണ്ടു ഗ്രഥിയ്ക്കപ്പെട്ടിരിക്കയാൽ, അപ്രസ്തുതത്തിൽ നായകനായ വലിയതമ്പുരാൻ തിരുമനസിലെ ഉത്തമഗുണങ്ങളെ മലിനമാക്കിക്കാണിയ്ക്കുന്നതായുള്ള മേല്പടി വർണ്ണനകൾ തന്നെ ഈ കൃതിയെ ത്യാജ്യകോടിയിൽ ചേർക്കുന്നതിന്നു കാരണമായിരിയ്ക്കുന്നുണ്ട്. ഇതിലുമധികമായി, മറ്റെന്തുതന്നെ വേണം? 15-ഉം 16-ഉം ഭാഗങ്ങളിൽ ഉദ്യാനകോകിലങ്ങളെ വർണ്ണിയ്ക്കുക വഴിയായി അപ്രസ്തുതത്തിൽ സ്വദേശി-പരദേശി-സർക്കാരുദ്യോഗസ്ഥന്മാരെ സൂചിപ്പിച്ചുചെയ്തിരിയ്ക്കുന്ന പ്രസ്താവങ്ങൾ ജാതിസ്പർദ്ധാനലനെ ഉജ്ജ്വലിപ്പിയ്ക്കുമെന്നു ശങ്കിയ്ക്കേണ്ടതായുമിരിയ്ക്കുന്നു. പിന്നെയും, രണ്ടാമങ്കത്തിൽ, ഒരു നമ്പൂതിരിപ്പാടിനെ പ്രവേശിപ്പിച്ച് അദ്ദേഹത്തെ അപരിഷ്കൃതനാക്കിക്കാണിച്ചു പലേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/155&oldid=165101" എന്ന താളിൽനിന്ന് ശേഖരിച്ചത്