താൾ:Mangalodhayam book-6 1913.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

132 മംഗളോദയം

യിരിയ്ക്കുന്നു. അതങ്ങിനെയിരിയ്ക്കട്ടെ. നായികയും തോഴിയും തമ്മിൽ ഏതാനും ചില വാക്കുകൾകൂടെ സംസാരിയ്ക്കുന്നതിനിടയിൽ, കലേശന്റെ രഥഘോഷം കേൾക്കുന്നു; കലേശൻ അവരിരുന്ന ഉദ്യാനത്തിലേയ്ക്കു വരുന്നു. അല്പം മുമ്പു അചലപുരത്തെ അലങ്കരിയ്ക്കുന്നു എന്നു വർണ്ണിയ്ക്കപ്പെട്ട നായകൻ; നായിക കണ്ണടച്ചു തുറക്കുന്നതിനിടയിൽ അചലപുരത്തുനിന്നു നായികയുടെ, അരികിലെത്തുന്നതും, അങ്ങിനെ മടങ്ങിവരുന്നുണ്ടെന്ന വിവരം മുൻകൂട്ടി നായികയെ അറിയിയ്ക്കാതിരിയ്ക്കുന്നതും വാസ്തവികമായിരിയ്ക്കുന്നില്ല. വിശേഷിച്ചും, കലേശൻ അചലപുരത്തിലാണെന്നു അല്പം മുമ്പു മനസിലാക്കിയ സുനീതി, 'ഹയേഹം! ഹയേഹം' എന്ന ശബ്ദം കേട്ട ക്ഷണത്തിൽത്തന്നെ പരിഭ്രമിച്ച്, 'അതെന്താ, കലേശന്റെ രഥാഗമനഘോഷമോ? എന്നു നായികയോട് ചോദിയ്ക്കുന്നതിൽ അടങ്ങിയ കലേശാഗമനബോധം ആ സന്ദർഭത്തെ അപേക്ഷിച്ചെടത്തോളം പൂർവ്വാപാവിരുദ്ധംമായിരിയ്ക്കുന്നു. ആ ചോദ്യത്തെ തുടർന്ന് 'അതുതന്നെ, സംശയമില്ല' എന്നു നായിക മറുവടി പറയുന്നത്, കലേശന്റെ ആഗമനത്തെ പ്രത്യക്ഷമായി കാണും മുമ്പാണെന്നുള്ളതോർത്താൽ, നായികയുടെ പൂർവ്വക്ഷണത്തിലുള്ള ഭർത്തൃവിരഹവ്യാമോഹവും മനശ്ശാസ്ത്രനിയമങ്ങളെ ഉല്ലംഘിയ്ക്കുന്നു എന്നു നിശ്ചതംതന്നെ.

ഇനി, രണ്ടാമങ്കത്തിലെ നമ്പൂരി മുതലായ കഥാപാത്രങ്ങളുടെ കഥകൾ നോക്കുക. ആദ്യനായി, പുതിയ പരിഷ്കാരത്തിന്നു ദൃഷ്ടാന്തഭൂതനും സാമാന്യജനപ്രതിനിധിയും ആയ കൃഷ്ണമേനോൻ ഉച്ചവണ്ടിയ്ക്കു കലേശൻ വരുന്നതിനെ പ്രതീക്ഷിച്ചുംകൊണ്ട് പ്രഭാതത്തിൽതന്നെ സ്റ്റേഷനിൽ ചെന്നിരിയ്ക്കുന്നു. വേറെ പണിയൊന്നുമില്ലാഞ്ഞു കാലദുർവ്യയം ചെയ്യുന്ന ഒരു പടുവങ്കനാണെങ്കിലല്ലാതെ, കൃഷ്ണമേനോൻ, പുലർച്ചയ്ക്കേ തീവണ്ടി സ്റ്റേഷനിൽ കാത്തുകിടക്കുവാൻ സംഗതിയില്ലല്ലൊ. എന്നാൽ, ആ കഥാപാത്രത്തിന്റെ മറ്റുള്ള വർണ്ണനകണ്ട് അങ്ങിനെ ഊഹിപ്പാനും തരമില്ല. അതിനാൽ, ഉച്ചവണ്ടിയെ പ്രതീക്ഷിച്ചുകൊണ്ട് പുലർച്ച മുതൽക്കേ സ്റ്റേഷനിലിരിയ്ക്കുക എന്നത് വാസ്തവാനുരോധമായി തോന്നുന്നില്ല. കൃഷ്ണമേനോൻ രാജഭക്തനും രാജാവിനെപ്പറ്റി അന്യന്മാർക്കുള്ള അബദ്ധധാരണകളെ നീക്കം ചെയ്യാൻ ജാഗരൂഗനും ആണെന്നു വർണ്ണിയ്ക്കേണ്ടതായിരിയ്ക്കാം, നമ്പൂതിരിപ്പാടിനോടു വാദിപ്പാനായി ആ കഥാപാത്രത്തെ കവി ഇങ്ങിനെ വങ്കവേഷം കെട്ടിച്ചു ആടിച്ചിരിക്കുന്നത്.അതെന്തായാലും, വിഡ്ഢിയായി വർണ്ണിയ്ക്കപ്പെട്ടിരിയ്ക്കുന്ന നമ്പൂരിപ്പാടിന്റെ വിഡ്ഢിത്തം, വാസ്തവത്തിലുള്ളതായിരുന്നാൽ കൂടിയും, നേനോന്റെ വങ്കത്തത്തേക്കാൾ എത്രയോ ഭേദമാണ്. എന്തെന്നാൽ: നമ്പൂരിപ്പാട് വിദ്യാഭ്യാസപരിഷ്കാരത്താൽ അസൃപൃഷ്ടനാണെന്നാണെല്ലോ കവി വർണ്ണിച്ചിരിയ്ക്കുന്നത്; മേനോൻ നേരെ മറിച്ചും. പഠിപ്പില്ലായ്മയാൽ കാണിച്ചുപോകുന്ന വിഡ്ഢിത്തം സമാധേയവും, നേരെ മറിച്ചുള്ളത് പരിഹാസ്യവും ആകുന്നു. എന്നാൽ, നമ്പൂരിപ്പാടിന്നു കവി വർണിച്ചിരിയ്ക്കുന്ന മാതിരി വിഡ്ഢിത്തം ഇക്കാലത്തു സംഭവിയ്ക്കുമോ എന്നാലോചിയ്ക്കേണ്ടതായിട്ടുണ്ട്. കൊച്ചിയിൽ തീവണ്ടി ഏർപ്പെടുത്തീട്ടു പത്തു കൊല്ലത്തിനു മേലായിരിയ്ക്കുന്നു: രണ്ടാമങ്കത്തിലെ കഥാകാലം ജോർജ്ജ് അഞ്ചാമൻ തിരുമനസ്സിലെ ദില്ലീദർബാർ കഴിഞ്ഞിരിയ്ക്കുന്ന


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/157&oldid=165103" എന്ന താളിൽനിന്ന് ശേഖരിച്ചത്