താൾ:Mangalodhayam book-4 1911.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞങ്ങളുടെ വായനശാല ൬൧

സമ്പന്നന്മാരോടും സമുദായനേതാക്കന്മാരോടും സേവയ്ക്കു കൂടി നില്ക്കുന്നവരും ഇദ്ദേഹത്തിന്റെ സന്നിധാനത്തിൽ സമാധാനം പറയേണ്ടി വരും. വില്പനയ്ക്കായി കൂട്ടിലിട്ടടിച്ചിരക്കുന്ന പക്ഷികളെ വിലകൊടുത്തൂ വാങ്ങി സ്വാതന്ത്ര്യപ്പെടുത്തൂകയോ ചൈനയിലെ ചിലപട്ടണങ്ങളിൽ ചിലപ്പോൾ അവിടവിടെ ചത്തൂം ചാവാറായും കിടക്കുന്ന നിർദ്ധനന്മാരുടെ ശവസംസ്കാരത്തിന്നു ധനസഹായം ചെയ്കയോ ചെയ്യുന്നത് മേൽവിവരിച്ചപാപങ്ങൾക്കു പ്രതിവിധിയാണ്. ഔഷധത്തിൽ ചേർപ്പാനായി മനുഷ്യരക്തം ആവശ്യമുണ്ടന്നു വന്നാൽ,അതിനെ പൂർണ്ണമനസ്സോടെ തന്റെ ശരീരത്തിൽ നിന്നു കൊടുക്കുന്നവരോടു ഈ നരകപ്രധാനിയ്ക്കു വളരെ പ്രീതിയാണത്രെ.

     ഇനി ഒരു നരകമുണ്ട്. അതൂ പിങ്ങ്-ടിങ്ങ്. വോങ്ങിന്റെ അധീനത്തിലാണ്. മാളികമുകളിൽ അലക്കിയ വസ്ത്രങ്ങൾ ഉണങ്ങുവാൻ വിരിയ്ക്കുന്നതൂ  ചൈനക്കാരുടെ ഇടയിൽ വലിയ ആക്ഷപാർഹമായിട്ടുള്ളതാണ്. അങ്ങിനെ ചെയ്യുന്നതുകൊണ്ടു മരിച്ചുപോയ ആത്മാക്കളുടെ വിയന്മാർഗ്ഗമായുള്ള  ഗതിയ്ക്കു പ്രതിബന്ധാ നേരിടുന്നുവെന്നാണ് അവർ വിശ്വസിയ്ക്കുന്നത്. ഇതിനെ ഗണ്യമാക്കാതെ ആരെങ്കിലും മേൽപ്പറഞ്ഞവിധം പ്രവർത്തിച്ചാൽ അവരെ ഇദ്ദേഹം ഒരു രക്തക്കിണറ്റിൽ ഇട്ടടയ്ക്കുന്നതാണ്.മാതാപിതാക്കന്മാരോടുള്ള കർത്തവ്യകർങ്ങളിൽ വിരക്തി പ്രദശിപ്പിയ്ക്കുന്ന സന്താനങ്ങളെ,മ്യഗമായി രൂപാന്തരപ്പെടുത്തൂകയോ, കുതിരയെക്കൊണ്ട് അതിന്റെ കുളമ്പിന്നടിയിലിട്ടു ചവിട്ടിയ്ക്കയോ ചെയ്യുന്നു. സമസൃഷ്ടികളോടു കാരുണ്യലേശമില്ലാത്ത നിഷറ്റരന്മാരെ ഇദ്ദേഹം രണ്ടായി ഛേദിച്ചു കളയും. ബുദ്ധമതസന്യാസികളുടെ ആശ്രമം പണി ചെയ്യുന്നവർക്ക് ഇവിടെ പരമസുഖമാണുതാനും.
 ജെ-പി-എം

ഞങ്ങളുടെ വായനശാല സഞ്ജീവിനി അഥവാ ടാലിസ്മാൻ-പരിഭാഷകൻ കോവിലകത്തൂം പറമ്പിൽ ഗോവിന്ദമേനോവർകൾ വില ഉറപ്പികമാ

ആംഗലേയാഖ്യായികാകാരന്മാരിൽ പ്രഥമഗണനീയനായ സ്കോട്ടിന്റെ 'ടാലിസ്മാ'എന്ന ആഖ്യായികയുടെ 'ഭാഷാന്തര'മാണു പ്രസ്തുതപുസ്തകം. മൂലകർത്താവിന്റെ രചനാചാതുയ്യർവും, വർണ്ണനാവൈദശദ്ധ്യവും സുപ്രസിദ്ധമാകയാൽ അതിനെപ്പറ്റി ഒന്നും പറയേണ്ടതില്ല. പരിഭാഷകന്റെ പരിശ്രമത്തിന്നു വിഷയദോഷമില്ലെന്നു മൂലത്തിന്റെ യോഗ്യതകൊണ്ടു തന്നെ സാധിയ്ക്കാം. 'തർജ്ജമയെന്നു തോന്നിക്കുന്നതിലാണു തജ്ജർമയുടെ ജീവനെന്നുള്ള തോതു പിടിച്ചുനോക്കുവമ്പോൾ 'സംജീവിനി'ക്കുവല്ല ന്യൂനതയും കാണുന്നുണ്ടെങ്കിൽ അതു ഭാഷാദേവിയുടെ ഭാഗ്യദോഷത്തിന്നൊരു ലക്ഷ്യമാണെന്നേ പറവാൻ കോന്നുന്നുള്ളു. പ്രതിപദതജ്ജർമയെക്കാൽ അർത്ഥം വരുത്തി തജ്ജർമചെയ്യുന്നതാണു നല്ലതെന്ന്. ഈപുസ്തകം വായിക്കുന്തോറും വെളിവാകന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/78&oldid=165058" എന്ന താളിൽനിന്ന് ശേഖരിച്ചത്