താൾ:Mangalodhayam book-4 1911.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൦ മംഗളോദയം

വരാണ് ജന്മാന്തരത്തിൽ രാക്ഷസന്മാരായി ഭ്രമിയിൽ ജമിക്കുന്നത്, പൂർവ്വസമുദ്രത്തിന്റെഅന്തരാളത്തിൽ ഊൺകൂൺ വോങ്ങ എന്നു നാമധേയമായ ഒരു നരകപ്രമാണിയുടെ ഭരണത്തിൽ ഒരു ശിക്ഷാസ്ഥലമുണ്ട്. സർക്കാർനികുതിയോ വീട്ടുവാടകയോ കൊടുപ്പാൻ മനസ്സില്ലാത്ത കുടിയാന്മാരുണ്ടെങ്കിൽ, അവർ ഈ നകരത്തിലുള്ള ഒരു രക്തതടാകത്തിൽ കിടന്നു കഷ്ടപ്പെട്ടേ മതിയാവു. തങ്ങളുടെ രോഗികളുടെ കാര്യത്തിൽ മനസ്സുവെയ്ക്കാതെ അവർക്കു താണതരം ഔഷധങ്ങൾനല്ക്കുന്ന വൈഭ്യന്മാരെയും മോശമായ പട്ട, വ്യാപാരം ചെയ്യുന്ന പട്ടുനെയ് ത്തൂകാരെയും! ഉരലിലിട്ട് ഇടിച്ച പൊടിപ്പാനോ മറ്റോ ആയിരിയ്ക്കും ഇദേഹം കല്പന കൊടുക്കുന്നത് തെരുവുകളിലോ പൊതുസംഘങ്ങളിലോ വൃദ്ധന്മാർക്കും വഴിയൊഴിയാത്തവർ,മനഃപൂർമായി വിളനശിപ്പിയ്ക്കന്നവർ,തന്റെ അയൽവക്കക്കാരൻറ്റെ അതൃ ത്തിയെ ആക്രമിയ്ക്കുന്നവർ,മദ്യപായികൾഅനാവശ്യമായി പരകാര്യങ്ങളിൽ പ്രവേശിയ്ക്കുന്നവർ, ചൂതുകളിക്കാർ ഇങ്ങിനെയുള്ളവർക്ക് ഇവിടെ അനുഭവിപ്പാനുള്ള ശിക്ഷ,ഇരിമ്പുകൊളുത്തിന്മേൽ തൂങ്ങിക്കിടക്കുകയാണ്.ദരിദ്രന്മാരെ ശവസംസ്കാരം ചെയ്യുന്നതിന്നു തങ്ങളുടെ സ്വന്തചിലവിന്മേൽ ശവപ്പെട്ടിയുണ്ടാക്കിക്കൊടുക്കുന്നവരുണ്ടെകിൽ അവർക്ക് ഇവിടെ വലിയ സോല്ല കൂടാതെ കഴിയ്ക്കാം.

    ചൈനയുടെ വടക്കെകര തൊട്ടുള്ള സമുദ്രഭാഗത്തിന്നടിയിൽ ഒരു നരകമുണ്ട ഇതിന്റ ഭരണകർത്താവു'പിൻഷിങ്ങ് വോങ്ങ്'ആകുന്നു.  കാലാവസ്ഥയെപ്പറ്റി എപ്പോഴും ആക്ഷേപം പറഞ്ഞുകൊണ്ടിരിയ്ക്കുന്നവരുടെ പേരിൽ ഇദേഹത്തിന്നു വലിയവെറുപ്പാണ്." അവരെ രണ്ടായി അറുത്തൂ പിളർക്കുന്നതിൽ ലേശംപോലും ദയകാണ'യ്ക്കുകയില്ല. വിഗ്രഹങ്ങളെ അലങ്കരിച്ചിട്ടുള്ള കനകാഭരണങ്ങൾ കട്ടെടുക്കുന്നകള്ളന്മാരെയും,നല്ല പുസ്തകങ്ങളെ നശിപ്പിയ്ക്കുന്ന ദുഷ്ടന്മാരെയും ഉയരത്തിൽ കെട്ടത്തുക്കി ജീവനോടെ തോലുരിച്ചു കളയുന്നു. ദുഷ്ടകൃതികൾ വായിച്ചു രസിയ്ക്കുന്നതിലാണ്ഒരുവന്നു താല്പർയ്യമെങ്കിൽ അവൻ ഇദ്ദേഹത്തിന്റെ സന്നിധാനത്തിൽ ശുലാരോഹണം ചെയവാൻ മടിച്ചിട്ടാവശ്യമില്ല. ആരെങ്കിലും ദേഹശുദ്ധി വരുത്താതെ ദൈവാരാദന കഴിച്ചുപോയാൽ അവന്റെ പിന്നത്തെ കാർയ്യം മഹാകഷ്ടമാണ്.എന്നും ഇരിമ്പു കുന്തത്തിന്മേലായി വാസം.നേരംപോക്കിനായി ഭക്ഷണസാധനങ്ങൾ നശിപ്പിയ്ക്കുന്നവരും ഇദ്ദേഹത്തിന്റെ ക്രൂരശാസനയ്ക്കുകീഴടങ്ങേണ്ടതാണ്. ദൈവാലയങ്ങൾ പണി ചെയ്യിയ്ക്കുന്നതിന്നു ശേഖരിയ്ക്കുന്ന മുതലെടുപ്പിലേയ്ക്കു യഥശക്തി ധനസഹായം ചെയ്തിട്ടുള്ളവർ മാത്രമേ ഇവിടെ കുറെആശ്വാസം കിട്ടുമെന്ന ആശിച്ചിട്ടു കാർയ്യമുള്ളു.

വേറെ ഒരു നരകം കിടക്കുന്നതു വടക്കുപടിഞ്ഞാറെ സമുദ്രത്തിന്നടിയിലാണ് 'ടി-ഷാൻ-വോങ്ങ് എന്ന ഇതിന്റെ നായകൻ, ചൈനയിലെ ശ്മശാനങ്ങളിൽനിന്നു മനുഷ്യംസ്ഥികളെടുത്ത് ഔഷധങ്ങൾ ഉണ്ടാക്കുന്നവൈദ്യന്മാരെ പിടിച്ചു ചുട്ടു തിളയ്ക്കുന്ന നെയ്യിൽ മുക്കുന്നതിൽ വളരെ നിർബ്ബന്ധമുള്ളവനാണ്. ശവക്കല്ലറ കവർച്ച ചെയ്തട്ടുള്ളവർ അന്ധിപർവ്വതത്തിൽ താമസിക്കുവാൻ തെയ്യാറാവുകയേ വേണ്ടൂ. തങ്ങളുടെ ശിഷ്യന്മാരോടു വാത്സല്യമില്ലാത്ത ഉപാദ്ധ്യായന്മാരും ദരിദ്രന്മാരെയും അയൽവാസികളെയും ഉപദ്രവിയ്ക്കുന്നവരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/77&oldid=165057" എന്ന താളിൽനിന്ന് ശേഖരിച്ചത്