താൾ:Mangalodhayam book-4 1911.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൈനക്കാരുടെ നരകങ്ങൾ

ആയുഷ്കാലത്തിൽ ആരും തന്നെ കണ്ടിട്ടില്ലാത്ത പരലോകത്തെ സംബന്ധിച്ചു ചൈനക്കാർക്കുള്ള ധാരണ വളരെ വിനോദകരമായിട്ടുള്ളതാണ്. ചൈനയിലെ നീതിന്യായക്കോടതികളിൽ കേസു വിചാരണ കഴിച്ചു കുറ്റക്കാരെ ഏതുപ്രകാരം ശിക്ഷിയ്കുന്നുവോ, ആ വിധത്തിൽ തന്നെയാണത്രെ പരലോകത്തിലും നടക്കുന്നത്. അവരുടെ ധർമ്മരാജാവും ചിത്രഗുപ്തനും പരലോകനിയമങ്ങൾ ഉണ്ടാക്കീട്ടുള്ളതു മിക്കവാറും ഭൂലോകസമ്പ്രദായത്തെ അനുസരിച്ചാണ്. കുറ്റങ്ങളുടെ ഗൌരവംപോലെ ശിക്ഷകൾക്കും എണ്ണത്തിലും വണ്ണത്തിലും മറ്റമുണ്ട്.

               ചൈനക്കാരുടെ അഭിപ്രായത്തിൽ നരകം പത്തു വകുപ്പായിട്ടാണ്  വിഭജിച്ചിരിയ്ക്കുന്നത്. ഇവ, ഭൂമിയുടെ മേൽത്തട്ടിൽ നിന്നു 11,900,നാഴിക ചോടെ തുടങ്ങി അതിനുതാഴെ 40,000 നാഴികവരെ ചെല്ലുമ്പോൾ അവസാനിയ്ക്കുന്നു. ഭൂമിയുടെ അന്തർഭാഗത്തിലുള്ള ഈ നരകങ്ങൾ ഓരോന്നും ഭിന്നപ്രദേശങ്ങളിൽ ഒന്നിന്നുമീതെ ഒന്നായിവരിവരിയായിട്ടാണ് കിടക്കുന്നത്. കടുപ്പം കൂടിയതും കുറഞ്ഞതും എന്നൊരു തരഭേദം കൂടി ഇവയ്ക്കുണ്ട്. നന്നാലുപടിവാതിലുകൾ അവയ്ക്കു ചുറ്റും നന്നാലു പ്രാന്തദേശങ്ങളുമുള്ള ഈ നരകങ്ങളുടെ വ്യോനമമണ്ഡലം കറുത്തിരുണ്ടതും ഭിത്തികൾ അഗ്നിമയവുമാണ്. പ്രസ്തുതനരകങ്ങളിലേയ്ക്കുളള പ്രവേശമാർഗ്ഗത്തിൽ, ഹിന്തുക്കളുടെ വൈതരണിപോലെ, ഒരു നദിയുണ്ടെന്നുതന്നെയാണ് ചൈനക്കാരുടെ വിശ്വാസം. ഇതുഭുമിയുടെ അന്തരാളത്തിൽ കൂടിയാണു പ്രവഹിക്കുന്നത്. ഈ നദീതീരത്തിൽ ഒരു വൃക്ഷത്തിന്റെ ചുവട്ടിലായി വയോവൃദ്ധയും ഭയങ്കരരൂപിണിയുമായി ഒരു പാതാളദേവി അതിവസിയ്ക്കുന്നുണ്ട്, ശിക്ഷാവിധിപ്രകാരം തന്റെ സന്നിധാനത്തെ പ്രാപിയ്ക്കുന്ന ഓരോ കുറ്റക്കാരുടേയും വസ്ത്രങ്ങൾ ഈ കിഴവി അഴിച്ചുവാങ്ങി തന്റെ പിൻഭാഗത്തുള്ള വൃക്ഷത്തിന്റെ കൊമ്പുകളിൽ കട്ടിത്തൂക്കുകയും നിശ്ചിതനരകത്തിലേയ്ക്കുള്ള പ്രത്യേകമാർഗ്ഗത്തിൽക്കൂടി അവരെ തള്ളിവിടുകയും ചെയ്യുന്നു. ചിലപ്പോൾ ഈ വൃദ്ധ, ഭാരമേറിയകല്ലുകൾ ചുമന്നു കൊണ്ടുവന്നു നദീതീരത്തിൽ കുന്നുകൂട്ടുകയെന്ന അദ്ധ്വാനമേറിയ വേല ചെയ്യുവാൻ ചിലരെ ആജ്ഞാപിയ്ക്കാറുണ്ട്. 
                  ഓരോ നരകത്തിലും ഓരോ വിധത്തിലാണ് ശിക്ഷകൾ നടക്കുന്നത്. ഒരു ദിക്കിൽ ശരീരം മുഴുവൻ പുലികൾക്കാഹാരമായി എറിഞ്ഞു കൊടുക്കുന്നു. ശരീരം നിരന്തരം ഭക്ഷിക്കപ്പെടുന്നുവെങ്കിലും, ദ്രൌപതിയുടെ വസ്ത്രം പോലെ, പൂർവ്വാവസ്ഥയിൽ തന്നെ ഇരിയ്ക്കും. മറ്റൊരുദിക്കിൽ ശരീരത്തെ എടവിടാതെ കൂർത്തമുനയുള്ള കഠാരംകൊണ്ടു കുത്തിത്തുളയ്ക്കുകയാണ്. വേറെ ഒരു നരകത്തിൽ ചെന്നാൽ കാണുന്നതു ചില ശരീരങ്ങളെ ചുട്ടു പഴുപ്പിച്ച ഇരുമ്പുസ്തംഭങ്ങളോടു ചേർത്തു കെട്ടുന്ന കാഴ്ചയായിരിയ്ക്കും. ഇങ്ങിനെയുള്ള ഭയങ്കരശിക്ഷകൾ അനുഭവിയ്ക്കുന്ന

12*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/76&oldid=165056" എന്ന താളിൽനിന്ന് ശേഖരിച്ചത്