താൾ:Mangalodhayam book-4 1911.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൨ മംഗളോദയം ണ്ട്. 'ഖഗോളശാസ്ത്രി'യെ ജ്യോതിഷക്കാരന്റെസ്ഥാനത്തും 'ആദിരുപാവലംബനേപ്സ'യെ സ്ഥിതസ്ഥാപകത്തിനു പകരവും വെച്ചുപിടിപ്പിക്കാമെങ്കിൽ പുല്ലുമുളക്കാത്ത മരുഭൂമിയെ 'മണലാരണ്യ'മാക്കുവാനും പ്രയാസമില്ല. എന്നാൽ 'ഗ്രഹചാരനിർണ്ണയന്ത്രത്തിലകപ്പെടാൻ ഭയമുള്ളവർ പശമ ക്കുറഞ്ഞു വരണ്ടുകിടക്കുന്ന 'മണലാരണ്യ'ത്തിലക്കുകടന്നു കഷ്ണിക്കാതിരിപ്പാൻ പ്രത്യേകം മനസ്സിരുത്തേണ്ടതാണ്. 'മണലാരണ്യ'ത്തിലകപ്പെട്ടവരുടെ ക്ലേശത്തിന്നും താപത്തിന്നും ശമനം വരുത്തുവാൻ 'സജീവിനീമൂല'മല്ലാതെ മറ്റൊരു പ്രത്യൌഷധവും ഇല്ല 'സാഹിത്യസാഹ്യ'ത്തിൽ പറയുന്ന'സ്വയരക്ഷ'യും കൂരിരുട്ടത്തുവെച്ച വിളക്കുപോലെ മിന്നിത്തിളങ്ങുന്ന 'വേഗതയും' 'കഷ്ടതയും' കണ്ടറിവാനാഗ്രഹമുള്ളവർവേഗമുള്ള മനോരഥത്തിൽ കയറി 'മണലാരണ്യവിലാസം'കണ്ടുപോന്നാൽ കഷ്ടം കൂടാതെ സ്വരക്ഷ പ്രാപിക്കാം. ഇതെല്ലാമാണു'ഭാഷാവങ്കാട്ടി'ൽ 'സാഷീവിനി' നോക്കുവാൻ പുറപ്പെട്ടു 'മണലാരണ്യ'ത്തിൽചെന്നകപ്പെട്ട ഞങ്ങളുടെ അനുഭവം. അഭിപ്രായപ്രകടനത്തിൽ ശ്രഷ്കവും വൃഥാസ്ഥൂലവുമായി എന്നു തോന്നുന്നുണ്ടങ്കിൽ ഗ്രന്ഥാനുഗുണ്യ എന്നൊരു മെച്ചം അതിന്നിരിക്കുന്നതാണ്.

    നളിനി-[പ്രണേതാവ് എൻ,  കുമാരനാശാൻഅവർക. ബി.വി.ബുക്കഡിപ്പോ,തിരുവനന്തപുരം   വില 4  ണ ]
      'മണലാരണ്യ'ത്തിൽ പെട്ടിട്ടുണ്ടായപരിതാപത്തിന്നു ശാന്തി  വരുവാനാണ് ഞങ്ങൾ 'നളിനി'യിൽ സപ്രമോദം പ്രവേശിച്ചതെന്നു വായനക്കാർക്കു തോന്നാനിടയുണ്ട്. വാസ്തവവും അങ്ങിനെ തന്നെയാണ്. നളിനിയിൽ വിളങ്ങുന്നവാസന ഞങ്ങളുടെ ഹൃദയത്തെ ആകർഷിച്ചിരിക്കുന്നു മനോധർമ്മമുള്ളവർക്കു മലയാളഭാഷയിലും പുതിയമാതിരി കവിതകളെഴുതി സഹൃദയന്മാരെ രസിപ്പിക്കാൻ പ്രയാസമില്ലന്നു 'നളിനി' നന്നായി തെളിയിക്കുന്നുണ്ട്. സാത്ത്വികമായ രതിയെയാണ് ഈ ഖണ്ഡകാവ്യത്തിൽ വർണ്ണിച്ചിരിക്കുന്നത് 

അവസരോചിതമായി പ്രയോഗിച്ചിരിക്കുന്ന അത്ഥാന്തരന്യാസങ്ങൾക്കുള്ള ജീവൻ ഈ കാവ്യത്തിന്റെ മെച്ചങ്ങളിലെന്നാണ് . തന്നു- ഇവൻ=തന്നിവൻ ചെയ്തു+അനുഗ്രഹം=ചെയ്തനുഗ്രഹം ഇത്യാദിസന്ധികളെക്കൊണ്ട് അത്ഥബോധത്തിന്നു ക്ലേശമുണ്ടക്കിത്തീർത്തിരുന്നില്ലെങ്കിൽ ഈകാവ്യം എത്രസരളമാകുമായിരുന്നു! ദാക്ഷിണാത്യന്മാർക്കുമാത്രം രുചിക്കുന്ന ചില പ്രയോഗങ്ങൾ കാണുന്നതും കൂടാതെ കഴിക്കാമായിരുന്നു. നല്ല പാഠ്യപുസ്തകങ്ങളുടെ ക്ഷാമം നിമിത്തം വല്ലതും പലതവണപാഠ്യമാക്കിത്തീർക്കുന്ന പാഠപുസ്തകക്കമ്മിറ്റിക്കാരുടെ ദൃഷ്ടി ഈപുസ്തകത്തിൽ പതിയുന്നതായാൽ വിദ്യാർത്ഥികൾക്കു ചവച്ചതുതന്നെ ചവക്കാതെ കഴിക്കാം. പലവക

ഉപോദകയുടെ[വശള]സ്വരസത്തിൽ,ആ ഔഷധി സമൂലം കല്ക്കമായി ചേർത്തുകാച്ചിയ വെളിച്ചെണ്ണ തീപ്പൊള്ളലിന്നു സിദൗഷധമാകുന്നു.ഈഎണ്ണ പുരിട്ടിയാൽ ദാഹംപറ്റീട്ടുള്ള ഭാഗം പൊള്ളുകയൊപഴുക്കുകയൊ ചെയ്യുന്നതല്ല. ദശാവിശേഷങ്ങൾക്കു മനുഷ്യനെ നിയമിപ്പാൻ ശക്തിയില്ല. മനുഷ്യൻ ദശാവിശേഷങ്ങളുടെ നിയന്തവാണുതാനും. നാം സ്വതന്ത്രന്മാരാകുന്നു. പുരുഷൻ പ്രകൃതിയെക്കാൾ അധികം ശക്തിയുള്ളവനാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/79&oldid=165059" എന്ന താളിൽനിന്ന് ശേഖരിച്ചത്