താൾ:Mangalodhayam book-4 1911.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വണ്ടിനോടു രണ്ടു വാക്ക് ഒർദ്ധത്തിൽമാത്രമേ സൂര്യപ്രഭ തട്ടുന്നുള്ളു; മറ്റേ അർദ്ധാ എന്നും അന്ധകാരം നിരഞ്ഞുകിടക്കുകയാകുന്നു. ഒരുഭാഗത്ത് അത്യുഗ്രമായിത്തപിക്കുന്ന സൂര്യന്റെ രസ്മികൾ തട്ടി പഴുത്തം, മറ്റേ ഭാഗത്ത് മഞ്ഞുകട്ടികളാലും മാറും എപ്പോഴും തണുത്ത് ഇരിക്കുന്നതുകൊണ്ട് ജീവികൾക്കു ജീവിപ്പാൻ ശുക്രഗോളത്തിൽ ഒരു നിവൃത്തിയുമില്ല. ഈ ഗതിതന്നെയാണ് ഭാവിയിൽ ഭൂമിക്കും വരുന്നതെന്ന് ഒരു ഗോളശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടുന്നു. ഭൂമിയുടെ അച്ചുതണ്ടിന്മേലുള്ള തിരിച്ചിലിന്ന് ക്രമേണ അയവുരുന്നുണ്ടെന്നു കണക്കാക്കിയിരിക്കുന്നു. തന്നിമിത്തം ക്രമേണ രാവും പകലും അധികപ്പെട്ടുവന്ന് ഒരിക്കൽ പെട്ടെന്നു ഭൂമിക്കു അച്ചുതണ്ടിന്മേലുള്ള ഭ്രമണം നില്ക്കുയും, അതിന്റെ ഫലമായി കിഴക്കേ അദ്ധഗോളത്തിൽ എപ്പോഴും പകലു പടിഞ്ഞാറേതിൽ എല്ലാപ്പോഴും രാത്രിയും ആയിത്തീരുകയും ചെയ്യും. ഇതാണ് ശുകരന്റെ ഇപ്പോഴത്തെ സ്ഥിതി മേലിൽ ഭൂമിക്കു വരുമെന്നുപറഞ്ഞതിന്റെ യുക്തി. ഇക്കാര്യമൊക്കെ വാസ്തവമാണെങ്കിൽ, ഒരു കാലത്ത് പാശ്ചാത്യർ പ്രാകാശത്തിന്നുവേണ്ടി ഭാരതഖന്ധത്തിലേയ്ക്ക് വരേണ്ടിരും.

                                                                                                                                  ഭാസ്കരാചായ്യർ.
                                                          വണ്ടിനോടു രണ്ടു വാക്ക്
       മുടിഞ്ഞു ഹേമന്ത, മണഞ്ഞു തേൻകണം 
       പൊടിഞ്ഞ പൂവേളയു,മപ്പൊഴിങ്ങിനെ 
       കടിഞ്ഞിൽകായ്ക്കാത്തൊരു വള്ളിയെജ്ജവാൽ
       വെടിഞ്ഞ വണ്ടേ! വിടുവിഡ്ഢിതന്നെ നീ
    
      വളന്ന വാർപൂങ്കലകൊണ്ടു തെല്ലുതാ-
      ന്നിളന്തിളിർക്കാന്തിയുമേന്തി നാൾക്കുനാൾ 
      വിളങ്ങുമി വള്ളിയെ വിട്ടു ഹന്ത! പൊ-
      യ്ക്കളഞ്ഞ വണ്ടേ! വിടുവിഡ്ഢിതന്നെ നീ
      ചെരിഞ്ഞ തേനുണ്ടിളകുന്ന ശാഖയിൽ 
      വിരിഞ്ഞുകെട്ടുംസുഖമേറ്റിടേണ്ടനാൾ 
      വിരിഞ്ഞപൂവാനു തെളിഞ്ഞ വള്ളിയെ-
      പ്പിരിഞ്ഞ വണ്ടേ!വിടുവിഡ്ഢിതന്നെ നീ.

കുറ്റിപ്പുറത്തു കേശവൻ നായർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/424&oldid=165028" എന്ന താളിൽനിന്ന് ശേഖരിച്ചത്