താൾ:Mangalodhayam book-4 1911.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംളോദയം ണ് പാശ്ചാത്യസിദ്ധാന്തം. അപ്പോൾ ആ സൂര്യന്നു പ്രവൃത്തിയില്ലാതായിത്തീരും. ഇങ്ങിനെ പെൻഷ്യൻ പാറിപ്പിരിഞ്ഞ സൂര്യന്മാർ ഇപ്പോൾ ഒട്ടധികം ഉണ്ടെന്നും, ആ ഗോളങ്ങളിൽ വല്ലുതും ഭൂമിയോടു കൂട്ടിയുരുമ്മിയാൽ ഭൂമിയുടെ കഥ കഴിയുമെന്നാണ് മുൻപറഞ്ഞ ഗോളപണ്ഡിതൻ പറയുന്ന യുക്തി. പക്ഷേ, അങ്ങിനെ ഒരി ഗോളം ഇപ്പോൾ ഭൂമിയോടടുത്തെങ്ങും ഏത്തീട്ടില്ല. അഥവാ എത്തുന്നതായാൽത്തന്നെ അതിനെപറ്റി മുൻകൂട്ടി അറിവു തരുന്നവനായ ചില സംഭവങ്ങൾ ഉണ്ടാവുന്നതും, തന്മൂലം അപ്രതീക്ഷിതമായ ഒരു നാശം വരുവാനിടയില്ലാത്തതുമാകുന്നു. ഏതെങ്കിലും ഇപ്പോൾ ജീവിച്ചിരിക്കുന്നലക്കാക്കും ഈ ഭയത്തിന്നവകാശമില്ല.

    കുജലോകം: ലോകാവസാനത്കതെപറ്റിയ നിരുപണം അങ്ങിനെ നില്ക്കട്ടെ. ഭൂമിയോട് ഏറ്റവും അടുത്തുനില്ക്കുന്ന കുജഗോളത്തെക്കുറിച്ച് ചിലതു ആലോചിക്കുക. ഈ ഗോളം ഒരു കാലത്ത് ഭൂമിയുടെ ഒരു ഭാഗ്യമായി നിന്നിരുന്നതാണെന്നും, ഒരിക്കലുണ്ടായ ചലനവിശേഷത്താൽ ഭൂമിയിൽ നിന്നു വിട്ട് ഒരു പ്രത്യേകഗ്രഹമായിത്തീർന്നതാണെന്നുമാണ് പാശ്ചാത്യർ സിദ്ധാന്തിക്കുന്നത്. "അംഗാരകഃ കുജോഭൌമഃ" എന്നുള്ളതുകൊണ്ട്  കുജന്ന് ഭൂമിയുടെ ഒരു പുത്രവകാശമുണ്ടെന്നു പൌരസ്ത്യശാസ്ത്രജ്ഞന്മാരും സമ്മതിച്ചിട്ടുണ്ട്. ഇങ്ങിനെ ജന്യജനകത്വസം ബന്ധമുള്ളുകൊണ്ട്, ഭൂമിയിലും കുജനിലും ഏറക്കറെ പ്രകൃതിസാമ്യവും ഉണ്ടാവണമല്ലോ. കുളഗോളത്തിൽ ഭൂമിയിലെന്നപോലെ ജീവജാലങ്ങൾ പാർക്കുന്നുണ്ടെങ്കിലും, ചില സാമാന്യകായ്യങ്ങളുടെ പരിശോധനയിൽ വലൂതായ അന്തരം കണ്ടെത്തീട്ടുണ്ട്. ഭൂമിയിൽ മൂന്നിലൊരുയംശം കരയും ശേഷം ഭാഗം വെള്ളവും ആണ്; കുജനിൽ ഇതിന്നു വിപരിതമായി മൂന്നിലൊരുഭാഗം വെള്ളവും ബാക്കി കരയുമാണ്. ഭൂമിയുടെ അന്തഭാഗത്തിൽ നിന്നു നിരന്തമായിപ്പുറപ്പെടുന്ന ചൂടിനെ ശമിപ്പിക്കത്തവണ്ണം ബഹിഭാഗത്തിലുള്ള വെള്ളത്തിനു ശക്തിയില്ലെന്നും, അതുകൊണ്ടു കാലക്രമത്തിൽ ഭൂമിയുടെ അന്തഭാഗത്തെപ്പോലെ ബഹിഭാഗവും ചുട്ടുപഴുത്ത് ജലം തീരെ ഇല്ലാത്ത നിലയിലാവുമെന്നും, ഇപ്പോൾത്തന്നെ പണ്ടത്തെക്കാലത്തോക്കാൾ ജലം കുറവായിട്ടാണ് കാണുന്നതെന്നും പാശ്ചാത്യശാസ്ത്രങ്ങൾ ഘോഷിക്കുന്നു. വലിയ ഗോളമായ ഭൂമിയിൽത്തന്നെ ഇങ്ങിനെ ജലാംശം കുറഞ്ഞും  ചൂടു നിറഞ്ഞും വരുന്ന അവസ്ഥയ്ക്ക്, ഭൂമിയേക്കാൾ എത്രയോ ചെറുതായ കുജഗോളത്തിൽ എത്രമാത്രം ജലദൌല്ലഭ്യമുണ്ടായിരിക്കുമെന്നുഹിക്കാമല്ലോ. അതുകണ്ടു, വൃദ്ധനായ ഭൂമി നശിച്ചു പോവുന്നതിന്നുമുമ്പ് പുത്രനായ കുജന്റെ പുല കളിക്കേണ്ടതായി വരുമെന്നാണ് വിശ്വസിക്കേണ്ടത്.

ശുക്രൻ: കുജലോകത്തിൽനിന്നു നേരേ ശുക്രനിലേക്കു കടന്നാൽ നമുക്കു ചിലതൊക്കെ പഠിക്കാനുണ്ട്. ഭൂമിയുടെ ചക്രഗതി രണ്ടുവിധത്തിലാണ്. അത് അച്ചുതണ്ടിന്മേൽ അനദ്ധ്യായമില്ലാതെ തിരിഞ്ഞു തിരിഞ്ഞു കൊല്ലത്തിലൊരിക്കൽ സൂര്യനെ പ്രദക്ഷിണംവെക്കുന്നു. അതുകൊണ്ട് സൂര്യനിൽനിന്ന് ഭൂമിയിൽ എല്ലാടവും പ്രകാശം വ്യാപിക്കുവാനിടയുണ്ട്. ഭൂമിയെപ്പോലെതന്നെ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന മറ്റൊരു ഗ്രഹമായ ശുക്രനാകട്ടെ അച്ചുതണ്ടിന്മേൽ തിരിയാതെ പ്രദക്ഷിണം ചെയ്യുന്നതേയുള്ളു. അതിനാൽ ഭൂഗോളത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/423&oldid=165027" എന്ന താളിൽനിന്ന് ശേഖരിച്ചത്