താൾ:Mangalodhayam book-4 1911.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിമാനൂർ

                 വിദ്വാൻകോയിത്തമ്പുരാൻ                                          

സംഗീതം, സാഹിത്യം എന്നുള്ള രണ്ടു കലകളിലും അദ്വിതീയമായ പാണ്ഡിത്യം സമ്പാദിച്ച തിരുവന്തപുരത്ത് സ്വാതിതിരുനാൾ മഹാരാജാവ് തിരുമനസ്സിലെ സന്നിധിയിൽ പാത്തിരുന്ന ഒരു കവിയാണ് കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ. സ്വതസ്സിദ്ധമായ കവിതാവാസനകൊണ്ടും, വിദ്വാന്മാരുടെ പേരിലുള്ള വാത്സല്യംകൊണ്ടും, അനേകം കവികളെ തന്റെ കൂടെ താമസിപ്പിച്ച് നിരന്തരമായി കവിതാപരിശ്രമം ചെയ്തിരുന്ന സ്വാതിതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ട് തീർച്ചയായും "കേരളഭോജരാജൻ" എന്ന പേരിന്നർഹമാണ്; എന്നാൽ, ആ ഭോജരാജന്റെ സദസ്സിലെ കാളിദാസൻ ഈ വിദ്വാൻ കോയിത്തമ്പുരാനായിരുന്നു എന്നു വേണം പറയുവാൻ. കേരളീയരുടെ ചരിത്രന്വേഷണക്കുറവു നിമിത്തം ഈ വിദ്വാൻതമ്പുരാന്റെ പേരു പരക്കെ അറിഞ്ഞിരിക്കുവാനിടവന്നിട്ടില്ല; എങ്കിലും, തന്റെ നിസ്തുല്യങ്ങളായ കൃതികളെക്കൊണ്ടു ഭാഷയെ പോർഷാഘിപ്പിക്കുന്നതിന്ന് ഹേതുഭൂതനായ അവിടുത്തെ കഥകളെ കേരളീയരെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഈ കോയിത്തമ്പുരാനവർകൾ കൊല്ലവർഷം 987-ാമതിൽ കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. ചെറുപ്പകാലത്ത് അവിടുത്തെ എല്ലാവരും "ചെറുണ്ണിക്കോയിത്തമ്പുരാൻ" എന്നാണ് പറഞ്ഞുവന്നിരുന്നത്. എന്നാൽ അവിടുത്തെ യഥാർഥ നാമധേയം രാജരാജവർമ്മാവെന്നായിരുന്നു. ബുക്തിശക്തി ധാരാളം ഉണ്ടായിരുന്നതിന്നാൽ കുട്ടിക്കാലത്തുതന്നെ വിദ്യാഭ്യാസത്തിൽ നല്ലവണ്ണം ജാഗ്രത ചെയ്യുവാനും, അക്കാലത്തെ സമ്പ്രദായപ്രകാരമുള്ള വിദ്യകളൊക്കയും പൂർത്തിയാക്കി നല്ല വിദ്വാനായിത്തീരുവാനും സംഗതിയായി. അന്നുമുതയ്ക്കുതന്നെ അവിടേയ്ക്ക് "വിദ്വാൻ കോയിത്തമ്പുരാൻ" എന്നുള്ള പേരു സിദ്ധിക്കുകയും ചെയ്തു. 1008-ാമാണ്ടിടയ്ക്ക് അതായത് അവിടുത്തെ ഇരുപത്തൊന്നാമത്തെ വയസ്സിൽ അവിടുന്നു തിരുവന്തപുരത്ത് ചെല്ലുകയും, 102-ാമതിൽ നാടുനീങ്ങിയ മഹാരാജാവു തിരുമനസ്സിലെ അടുക്കൽ ചില ശ്ലോകങ്ങളുണ്ടാക്കി അടിയറവെച്ചു മുഖം കാണിക്കുകയും ചെയ്തു. മഹാരാജാവുതിരുമനസ്സുകൊണ്ട് ആ 'ശ്ലോകങ്ങൾ കണ്ടു വളരെ സന്തോഷിച്ചു. കോയിത്തമ്പുരാൻ അവർകളുടെ സ്ഥിരതാമസം തിരുവന്തത്തപുരത്തുതന്നെ ആക്കേണമെന്ന് അവിടുന്ന് കല്പിച്ചതനുസരിച്ച്, അക്കാലം മുതല്ക്ക് തമ്പുരാൻ തിരുവന്തത്തപുരത്തുതന്നെ പാർപ്പതുടങ്ങി. നല്ല വൈദുഷ്യവും ബുദ്ധിശക്തിയും കവിതാവാസനയും ഉള്ള മഹാരാജാവുതിരുമനസ്സിലേക്ക്, കോയിത്തമ്പുരാനവർകളുടെ പാണ്ഡിത്യത്തേയും കവിതേയേയും പറ്റി ക്രമേണ നല്ല അഭിപ്രായം ജനിക്കുകയും, അവിടുന്ന് സന്തോഷിച്ച് മാസംതോറും 100 രൂപ ശമ്പളം തമ്പുരാന്റെ പേരിൽ പതിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/425&oldid=165029" എന്ന താളിൽനിന്ന് ശേഖരിച്ചത്