താൾ:Mangalodhayam book-4 1911.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗ്രഹങ്ങളുടെ സ്ഥിതിഭേദങ്ങൾ ള അക്രിമിച്ചത് എങ്ങിനെയാണ്! നവമായ പ്രണയബന്ധംകൊണ്ടു ബന്ധുരവും ലജ്ജാവശവുമായ അവളുടെ ഹൃദയമുകുളത്തിന്ന് ഭർത്താവിനോടുകൂടി പരിചയം വന്നുകഴഞ്ഞപ്പോഴ്ക്കേ തന്നെ ആ ഭർത്താവ് സീതയുടെ കാല്ക്കൽ കുമ്പിട്ട് കാട്ടിലേയ്കക്കു പുറപ്പെട്ടു. പിന്നെ മടങ്ങിവന്നപ്പോൾ വിരഹതമായ അവളുടെ ഹൃദയം ഏതു നിലയില്ലായിരുന്നു! പക്ഷേ ഊമ്മിളയുടെ ദുഃഖത്തെ വല്ലവരും സീതയുടേതിനോടു തട്ടിച്ചു നോക്കിയെങ്കില്ലോ എന്നു ഭയംകൊണ്ടായിരിക്കുമോ കവി അവളെ വിട്ടുകളഞ്ഞത്? അല്ലെങ്കിൽ സീതയുടെ കാലടികൾക്കടുത്ത് ഒരിടത്തെങ്കിലും ഊമ്മിളയ്ക്ക് ഒരു സ്ഥാനം കവി അനുവദിക്കാഞ്ഞത് എന്തുകൊണ്ടായിരിക്കും?

                                                                                                                           കെ. വി. എം.
 
                                                  ഗ്രഹങ്ങളുടെ സ്ഥിതിഭേദങ്ങൾ

ലോകാവസാനം: ഭൂമിയിലുള്ള ചരാചരങ്ങളടെ അവസാനത്തെപറ്റി അറിയുന്നതിൽപരമായി ജീവജാലങ്ങൾക്ക് ഒരറിവും ഉണ്ടാവേണ്ടതില്ല. ജീവികൾ ഇതിൽ പരമായി ഭയത്തോടുകൂടി പ്രതീക്ഷിച്ചിരിക്കുന്ന ഒരു ഭയത്തോടുകൂടി പ്രതീക്ഷിച്ചിരിക്കുന്ന ഒരു സംഭവും ലോകത്തിലില്ല. നമ്മുടെ ശ്രൂതിസൂത്യാദിപ്രമാണങ്ങളെക്കൊണ്ടു നോക്കിയാൽ, ചതുയുഗങ്ങളും മന്വന്തരങ്ങളുമായി അനേകം പരിവ്യത്തികളുള്ളതുകൊണ്ട് ലോകാവസാനത്തെപറ്റി ചിന്തിക്കവാൻ തന്നെ സമയമായിട്ടില്ല. ആവക വിവിധപരിവ്യത്തികൾ കഴിഞ്ഞിട്ടുമാത്രം സംഭവിക്കുന്നതായ ബ്രഹ്മപ്രളയം വരുവാൻ എത്രയോ കാലം വേണ്ടി വരും. എന്നാൽ, പാശ്ചാത്യതത്ത പശാസൂജ്ഞന്മാർ നിരന്തരമായി നടത്തിവരുന്ന പരിശോധനകൊണ്ടു വെളിപ്പെട്ടിട്ടുള്ള തത്ത്വങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടവയാണ്. അപാരമായ ഈ ലോകം എന്തെങ്കില്ലും സംഭവങ്ങളെക്കൊണ്ട് ഒരു നിമിഷത്തിന്നുള്ളിൽ നശിച്ചുപോകയോ, അതല്ലാ ക്രമേണ വരുന്ന പരിണാമങ്ങളെക്കൊണ്ട് ജീവികൾക്കു വളരെ സങ്കടമനുഭവിപ്പാനിടയാക്കി കാലക്രമേണ നശിച്ചുപോകയോ എങ്ങിനെയാണു ചെയ്യുക എന്നാണ് പാശ്ചാത്യർ ഈ വിഷയത്തിൽ ഒന്നാമത്തായി ആലോചിച്ചത്.

ഈ വിഷയത്തെപ്പറ്റി പല പന്ധിതന്മാരും പലവിധത്തിൽ അഭിപ്രായപ്പെട്ടതിൽ വെച്ച്, പ്രസിദ്ധനായ ഒരു ഗോളശാസ്ത്രജ്ഞൻ പറഞ്ഞ അഭിപ്രായമാണ് ഏറ്റവുമധികം ഭയങ്കരമായിത്തോന്നുന്നത്. ഈ ഭൂമി ഒരിക്കൽ ഇതുപോലെതന്നെ വലുപ്പമുള്ള മറ്റൊരു ഗോളത്തോടുകൂട്ടിമുട്ടി തട്ടിതകർന്ന് ഛിന്നഭിന്നമായപ്പോയേയ്ക്കുമെന്നാണ് ആ വിദ്വന്റെ അഭിപ്രായം. ഈ പക്ഷപ്രകാരം നോക്കുമ്പോൾ, ഓടുന്ന രണ്ടു തീവണ്ടികൾ അനോന്യം കുട്ടിമുട്ടന്നതിനോടു അപ്രതീക്ഷിതമായ ഭൂമിയുടെ നാശത്തെ ഉപമിക്കാം. അപാരമായിക്കാണുന്ന ഈ ബ്രഹ്മാണ്ഡകടാഹത്തിവ്‍ അത്യുജ്ജ്വലമായി ജ്വലിക്കുന്ന സൂര്യഗോളം വളരെക്കാലം ചെല്ലുമ്പോൾ, കത്തുന്ന തൂയ്യുമായി കരിക്കട്ടയാവുന്നതുപോലെ കാലാന്തരത്തിൽ നിഷ്പ്രഭമായിത്തീരുമെന്നാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/422&oldid=165026" എന്ന താളിൽനിന്ന് ശേഖരിച്ചത്