താൾ:Mangalodhayam book-4 1911.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം തു മിഥിലാരാജധാനിയിൽ വെച്ചാണല്ലോ.അപ്പോൾ, അവൾ എണപ്പുടവയും ഉടുത്ത് വിവാഹാർഹമായ വേഷത്തിൽ ഇരിക്കയായിരുന്നു. അവിടുന്നു ദശരഥമഹാരാജാവിന്റെ അന്തഃപുരത്തിലേയ്ക്കു ചെന്നതിനു ശേഷം അവളെ ഒരിക്കലും കണ്ടതായി ഓർക്കുന്നില്ല. എന്നാൽ, അന്നു വിവാഹവേഷത്തോടുകൂടി കണ്ട കാഴ്ച തന്നെ ഇന്നും മനസ്സിൽ നിന്നു മാഞ്ഞുപോകാതെ കിടന്നു മിന്നുന്നുണ്ട്. ഊർമ്മിള മൂടുപടവും ധരിച്ച് നിശ്ശബ്ദമായി സഞ്ചരിക്കുന്ന ഒരു"നിത്യവധു" ആയിരിക്കുമോ? വാല്മീകിയുടെ കാവ്യത്തിൽ മാത്രമല്ല, ഭവഭ്രതിയുടെ കാവ്യത്തിലും ആ ദീപ്തി അല്പനേരത്തേയ്ക്കു മാത്രം മിന്നിക്കാണുന്നതേയുള്ളൂ. സീത ചിത്രപടത്തെ ചൂണ്ടിക്കാണിച്ച് സ്നേഹകൌതുകങ്ങളോടുകൂടി, "വത്സാ! ഇതാ വേറെ ഒരു കന്യകയെ കാണുന്നുവല്ലോ; ഇവൾ ആരാണ്?" എന്നു ലക്ഷ്മണനോടു ചോദിച്ചു.അപ്പോൾ ലക്ഷ്മണൻ ലജ്ജാവശഗനായി ,"ആ! ഊർമ്മിളയെപ്പറ്റിയാണ് ആര്യ ചോദിക്കുന്നത്" എന്ന് ആത്മഗതം ചെയ്ത്,ആ ഭാഗം മറിച്ചുവിടുകയെ ഉണ്ടായുള്ളൂ.അതിനു മേൽ രാമായണകഥയിൽ കണ്ടിട്ടുള്ള അദീർഗ്ഘങ്ങളായ ആ സുഖദുഃഖചിത്രങ്ങളിലൊന്നിലെങ്കിലും,ഒരാളുടേയും ദൃഷ്ടി ഒരിക്കൽപ്പോലും ആ ചിത്രത്തിൽ പതിഞ്ഞിട്ടില്ല.

   രാമാഭിഷേകത്തിന്നു വേണ്ട ഒരുക്കങ്ങൾ ചെയ്വാനായി അയോദ്ധ്യയിലെ അന്തഃപുരസ്ത്രീകൾ ഒരു ദിവസം ആദ്യവസാനമായി ശ്രമിച്ചിരുന്നു. അവരുടെ കൂട്ടത്തിലെങ്ങാനും തലയിൽ മൂടുപടം ധരിച്ച് ഊർമ്മിള കൂടി ഉണ്ടായിരുന്നുവോ ആവോ? അഭിഷേകസംഭാരമൊരുക്കിയ ആ ദിവസത്തെപ്പോലെ തന്നെ ഊർമ്മിളയ്ക്കു വിസ്മരണീയമല്ലാത്ത മറ്റൊരുദിവസം കൂടിയുണ്ടായിരുന്നു. ബാലന്മാരായ രാമലക്ഷ്മണന്മാർ സീതയോടുകൂടു അയോദ്ധ്യപുരിയെ അന്ധകാരമയമാക്കിച്ചെയ്ത് ജടയും മരവിരിയും ധരിച്ച് വനത്തിലേയ്ക്ക് പുറപ്പെട്ടുവല്ലൊ. ആ സമയത്തു ബാലികയായ ഊർമ്മിള "ഞെട്ടറ്റുവീണ നവമാലികയെപോലെ" പൊടിപുരണ്ട് എവിടെയാണുകിടന്നുരുണ്ടിരുന്നതെന്ന് ആർക്കറിയാം?  അയോദ്ധ്യയിലെ ജനങ്ങളൊക്കയും കരച്ചിലും പിഴിച്ചിലുമായിക്കഴിച്ചുകൂട്ടിയ ആ ദിവസം, മനസ്സു തകർന്നു വീർപ്പുമുട്ടുന്ന ഊർമ്മിളയുടെ ദുസ്സഹമായ ശോകാവേഗത്തെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഹാ! ആ കവികൂടി __ ഇണപിരിഞ്ഞുപോയ ക്രൌഞ്ചപ്പേടയുടെ വൈധവ്യം കണ്ടിട്ടുപോലും സഹിക്കാത്ത ആ കവി കൂടി__ ഊർമ്മിളയുടെ ഈ വ്യസനഘട്ടത്തെ കാണുകയുണ്ടായില്ല.
  ലക്ഷ്മണൻ ശ്രീരാമന്നു വേണ്ടി ആത്മാവിനെപ്പോലും ബലിചെയ്തു. അതുനിമിത്തം ലക്ഷ്മണന്നുണ്ടായിട്ടുള്ള ഗൌരവം ഇന്നും ഗൃഹങ്ങൾതോറും പുകഴ്ത്തപ്പെടുന്നു.ലക്ഷ്മണൻ തന്റെ ഉപാസനാമൂർത്തികളായ രണ്ടു ദേവതമാർക്കുവേണ്ടി തന്നെ മറന്നിരുന്നു; ഊർമ്മിളയാകട്ടെ തന്റെ ഭർത്താവിനെപ്പോലും മറന്നിരുന്നു; എന്നിട്ടുകൂടി അവളുടെ വർത്തമാനം കവിയുടെ തൂലികയ്ക്കു  വിഷയീഭവിച്ചില്ല. പാവപ്പെട്ട അവളെ സീതയുടെ കണ്ണീർക്കണങ്ങളെക്കൊണ്ടു കഴുകുകയേ കവി ചെയ്തുള്ളൂ.

ലക്ഷ്മണൻ തന്റെ ഇഷ്ടദേവതകളെ ആരാധിപ്പാനായി ഒരു പന്തീരാണ്ടു കാലം കാട്ടിൽ കഴിച്ചുകൂട്ടി. എന്നാൽ അത്രയും ദീർഗ്ഘമായ കാലപ്രവാഹത്തെ ഊർമ്മി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/421&oldid=165025" എന്ന താളിൽനിന്ന് ശേഖരിച്ചത്