താൾ:Mangalodhayam book-4 1911.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവിതരഹസ്യം

ന്റെ ജനനത്തിന്നുമുമ്പ് "പദാർത്ഥങ്ങളുടെ ഘനം"എന്നുള്ള പേരോടുകൂടി ലോകത്തിൽ ഗ്രഹിക്കഗപെട്ടിരുന്നു.പിന്നെ അതുതന്നെ ആകർഷണശക്തിയെന്നുള്ള പേരിനെഅവലംബിച്ചു.ഇനിയൊരിക്കൽ അതേശക്തി മറ്റൊരുനാമത്തോടുകൂടി വ്യവഹരിക്കപ്പെട്ടുകൂട എന്നില്ല.ഇങ്ങനെ വിചാരിച്ചുനോക്കിയാൽ കാലദേശങ്ങളുടെ ഭേദത്തേ അശ്രയിച്ചാണു പദാർത്ഥങ്ങളുടെ സ്വരൂപം പ്രത്യക്ഷപെടുന്നതെന്നുവരുന്നുണ്ട്. ഈനിയമം സ്വരൂപത്തിൽ മാത്രമല്ല,ഉപയേഗങ്ങളിലും ന്യായാന്യായങ്ങളിലും,ഹേയോപാദേയനിർണയത്തിലും വ്യാപിച്ചിരിക്കുന്നു. നാം ഈദിക്കിൽ ഔഷദങ്ങക്കും മറ്റും ഉപയേഗപ്പെടുത്തി വരുന്ന യവം ,കടല മുതലായ സാധനങ്ങൾ മറ്റൊരു ദിക്കിൽ ആഹാരദ്രവ്യമായി ഉപയോഗിക്കപ്പെടുന്നു.മലയാളത്തിൽ പ്രായേണ ഭാഗിനേയികൾ മാത്രതുല്യകളായി വിചാരിക്കപെടുന്നു.മറ്റു ചില ദിക്കുകളിൽ ഭാഗിനേയികളെ വിവാഹം ചെയ്യുന്ന ജാതിക്കാരധികമുണ്ട്.നാം അമേദ്ധ്യങ്ങളാമെന്നുവെച്ചു ദൂരെ ത്യജിക്കുന്ന തല രോമം മുതലായ ദ്രവ്യങ്ങൾ ചിലേടങ്ങളിൽ അത്യന്തം സ്പൃഹണിയമാണെന്നറിയുന്നു.അതുകൊണ്ടു ദേശഭദങ്ങൾക്കനുസരിച്ച് ഉപയോഗാദികളിൽ വരുന്ന വ്യത്യാസത്തെ നാം മനസ്സിലാക്കുന്നു.ഇപ്രകാരം കലാഭേദത്തേ സംബന്ധിച്ച് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ അനുഭവത്തിലുണ്ട്.കാലദേശങ്ങളെന്നു പറയപ്പെടുന്ന രണ്ടു തത്വങ്ങളും കേവലം കല്പിതങ്ങളാകുന്നു.ഒരു ദേശത്തിലും കാലത്തിലും ജീവിച്ചിരിക്കുന്ന ജനസാമാന്യത്തിന്റെ മനോവൃത്തിയ്ക്കു, ഗ്രഹണസൌകര്യത്തിനുവേണ്ടി നിശ്ചയിക്കുന്ന സംജ്ഞകളാകുന്നു ദേശകാലങ്ങൾ ഈ സജ്ഞങ്ങളുടെപത്മാർത്ഥത്തിനു നമ്മുടെ ഇഷ്ടംപേലെ എന്തു പേരും നിശ്ചയിക്കുന്നതിനു വിരോധമില്ല.പ്രപഞ്ചത്തിന്റെ ഭ്രമണത്തിൽ ഏതുതരം ജീവിതസംകല്പംവ്യവഹാരയോഗ്യമായി പരിണമിക്കുന്നുവോ ആ ജീവിതവ്യവഹാരത്തിനു ഭിന്നമായി.ദേശകലങ്ങൾക്കു സത്തയുണ്ടാകുന്നതല്ല.ഓരോ പ്രാണികളുടേയം സങ്കല്പത്തിന്റെ സ്വരൂപം വിചാരിക്കുമ്പോൾ ഒന്നോടൊന്നു ഭിന്നമായിക്കാണാം. എങ്കിലും നമ്മുടെ ബുദ്ധിവൃത്തിയെ ഒന്നു വിശാലമായി വികസിപ്പിച്ചു നോക്കിയാൽ ഇന്നവിധമെന്നു പ്രത്യേകം നിർദ്ദേശിക്കാൻ നിവൃത്തിയില്ലാത്ത ഒരു സംകല്പസാമാന്യം സർവ്വപ്രാണികളേയും ഭരിച്ചുംകൊണ്ടിരിക്കുന്നതായിക്കാണുന്നുണ്ട്. ഈ സംകല്പസാമാന്യം പ്രപഞ്ചത്തിലുള്ള ഏതുതരം ജാതി, മതാചാരങ്ങളുടേയും ഒരു സംക്ഷിപ്തമായ വാചകശബ്ദമാകുന്നു. ഇതിന്റെ അവാന്തരവിഭാഗങ്ങൾ എത്രയോ ഉണ്ട്. ഒരേ വ്യക്തിയുടേയും സംകല്പം ഓരോവിധമായിരിക്കും. എന്നാൽ വ്യക്തിസമുദായത്തെ അടക്കിഭരിക്കുന്ന ആ സംകല്പസാമാന്യത്തിന്റെ സർവ്വവ്യാപിയായ ശക്തിക്കു ആ വ്യുഷ്ടിസംകല്പങ്ങൾ കീഴടങ്ങിയിരിക്കും.വൃക്ഷങ്ങൾ ഭിന്നഭിന്നങ്ങളായ നാമരൂപങ്ങളോടുകൂടിയിരുന്നാലും വനം എന്നുള്ള സമഷ്ടിരൂപത്തിന്നു ഭംഗമുണ്ടാകുന്നതല്ലല്ലൊ. വ്യഷ്ടിസംകല്പങ്ങൾ ഈ സംകല്പസാമാന്യത്തിന്റെ ധർമ്മത്തിന്നു വിരുദ്ധങ്ങളായി. ചിലപ്പോൾ വന്നുകൂടും.അങ്ങിനെ യദൃച്ഛനാ ആ വ്യഷ്ടികൾ അധികം ഒന്നിച്ചു കൂടി ഏകരീതിയിലായിച്ചേർന്നാൽ സമഷ്ടിസംകല്പത്തിന്റെ ധർമ്മത്തിന്നു മുമ്പേത്തെ നില










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/410&oldid=165014" എന്ന താളിൽനിന്ന് ശേഖരിച്ചത്