താൾ:Mangalodhayam book-4 1911.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജീവിത രഹസ്യം*

                                                                                                                                             ബന്ധമോക്ഷ നിരൂപണം

ഈ പ്രപഞ്ചത്തിൽ നാം ഇപ്പോൾ കാണുന്ന ഓരോവിധ വ്യാപാരങ്ങളും പദാർത്ഥവിശേഷങ്ങളും ഒരുകാലത്തു വ്യവഹാരയോഗ്യമല്ലാത്ത നിലയിലായിരുന്നു. വിദ്യുച്ഛക്തിയുടെ പ്രയോഗസംപ്രദായങ്ങളെ കണ്ടുപിടിച്ചു നമ്മുടെ നിത്യോപയോഗങ്ങളിലേക്കു കൂടിച്ചേർത്തതു, ആവിശക്തിയെക്കൊണ്ടു നമ്മുടെ ലൌകികജീവിതത്തിന്നു സൌകര്യങ്ങളെ സമ്പാദിച്ചതും. ഇതുപോലെനവീനങ്ങളായ ശാസ്ത്രതത്വങ്ങളെക്കൊണ്ടു നമ്മുടെ ഓരോരൊ ആവശ്യങ്ങളെ നിർവ്വഹിച്ചുകൊണ്ടു വരുന്നതും ഒരുകാലത്തുനമ്മുടെ ജ്ഞാനത്തിന്നു വിഷയമല്ലാത്തനിലയെ ആശ്രയിച്ചിരുന്നു. "ന്യൂട്ടൻ" എന്ന മഹാനാണു ഭൂമിയുടെ ആകർഷണശക്തിയെകണ്ടു പിടിച്ചതെന്നു പറയുന്നുണ്ടു്. അതീന്നുമുമ്പെ ഈ ശക്തി ഭൂമിയിൽ തന്നെ ഉണ്ടായിരുന്നുവല്ലൊ. ആ ആകർഷണശക്തിയുടെ നിലീനാവസ്ഥ നമ്മുടെ അറിവിന്നുഗോചരമായതു "ന്യൂട്ടന്നു" ശേഷമാണെന്നു മാത്രമെ ഉള്ളൂ. ഈ ശാസ്ത്രജ്ഞന്റെ ബുദ്ധിയിൽ വളരെകാലത്തെക്കു ഈ തത്വത്തിന്റെ സ്ഫരണംതന്നെ വേറെഏതൊ ഒരുപ്രതികൂലശക്തിയാൽ തടുക്കപ്പെട്ടിരിക്കണം. ഇങ്ങിനെ ആവൃതമായിരുന്ന അവസ്ഥയിൽ ആകർഷണശക്തിയുടെ സ്വരൂപമെന്തായിരുന്നു എന്നു നാം ആലോചിക്കണം ആവിയന്ത്രങ്ങളും കമ്പിത്തപ്പാൽ മാർഗ്ഗങ്ങളും വ്യവാഹാരയോഗ്യമായ.നിലയിൽ നമുക്കു പ്രത്യക്ഷപ്പെട്ടു തുടങ്ങിയതു ഒരുദേശത്തുവെച്ചും ഒരുകാലത്തിലും ആയിരിക്കണം എന്നതിന്നുസംശയമില്ല. ഈ ദേശകാലങ്ങളുടെ വ്യാപ്തിക്കു കീഴടങ്ങുന്നതിന്നു മുമ്പെ അതുകൾ ഏതുനിലയിലിരുന്നിരിക്കണം. ഓരൊ ദിവസങ്ങൾ കഴിയും തോറും നവന്നവങ്ങളായ വിജ്ഞാനങ്ങളും യന്ത്രാദികളും നമ്മുടെ ദർശനശക്തിയിലേക്ക് അവതരിക്കന്നു. ഈ അവതരണത്തിന്നുമുമ്പെ അവകളുടെ സത്തയില്ലെന്നു നമുക്കു വിചാരിപ്പാൻ ന്യായമില്ല. പക്ഷെ അവയുടെ സ്വരൂപം നമുക്കു ഗോചരമല്ലാത്തതും ഇന്നവിധമെന്നുപറവാൻ നിവൃത്തിയില്ലാത്തതുമായ ഒന്നായിരുന്നു എന്നു നാം വിശ്വസിക്കണം. ഇപ്പോൾ നാം കാണുന്ന സകലപദാർത്ഥളുടെയും പൂർവ്വരൂപം മേൽപറഞ്ഞപ്രകാരം അനിർവ്വാച്യമായ ഒരു സ്ഥിതിയിലായിരുന്നു എന്നതിന്നു സംശയമില്ല. ഈ രൂപത്തെ ബിംബമെന്നും മുമ്പറഞ്ഞ പ്രത്യക്ഷരൂപത്തെ നാം പ്രതിബിംബമെന്നും വ്യവഹാരസൌകര്യത്തിന്നുവേണ്ടി നിശ്ചയിക്കുക. പ്രതിബിംബത്തിന്റെ സ്ഥിതി കാലദേശങ്ങളുടെ പ്രമാണത്തിന്നു കീഴടങ്ങിയിരിക്കുന്നതുകൊണ്ട് അത് എപ്പോഴും ഒരുപോലെ ആയിരിക്കയില്ല. ഭൂമിയുടെ ആകർഷണശക്തി 'ന്യൂട്ടൺ' എന്ന മഹാ

*പകർപ്പവകാശം രേഫകുന്നു സ്വായത്തം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/409&oldid=165013" എന്ന താളിൽനിന്ന് ശേഖരിച്ചത്