താൾ:Mangalodhayam book-4 1911.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം "അന്തർവാണിഭിരത്യഗാധമതിഭി രാദ്ധാന്തീതംബ്രഹ്മയ-ന്നിത്യാസച്ചിദനന്തമദ്വയമിതി ശ്രുത്യായഥോദ്ഘുഷ്യതേ ഏവംസത്യുരരീകൃതേഭാഗവതാ ധ്യാനാദയേസ്വേച്ഛയാ നിത്യത്വംവപുഷീഹയഃകഥയതേ തസ്യൈവസർവ്വജ്ഞതാ' താൽപര്യം:_ "ബ്രഹ്മം എന്നതു നാശമില്ലാത്തതും ജ്ഞാനസ്വരൂപവും അദ്വിതിയവും ആണെന്നു, ഗംഭീരാശയന്മാരായ വളരെ വിദ്വാന്മാർ സിദ്ധന്തിച്ചിരിക്കുന്നു; വേദത്തിലും അങ്ങിനെതന്നെ.ഘോഷിക്കുന്നു-നിർഗ്ഗുണോപാസന ദുസ്സാദ്ധ്യമാകയാൽ ധ്യാനസൌകര്യത്തിന്നുവേണ്ടി ആ ബ്രഹ്മത്തിന്നു ഒരു മൂർത്തിയെ കല്പിച്ചിരിക്കുന്നുവെന്നേ ഉള്ളൂ. ഈ സ്ഥിതിക്ക്, വെറും കല്പിതമായ ആ മൂത്ത_ അതായതു വിഷ്ണുമുതലായ സംജ്ഞകൾ_ നിത്യമാണെന്ന് ആരുപറയുന്നുവോ അദ്ദേഹംതന്നെയാണ് സർവജ്ഞൻ.*

   കൊച്ചിത്തമ്പുരാൻ തിരുമനസ്സിലെ ശ്ലോകം മേൽക്കാണിച്ചതിൽനിന്ന്, അവിടേയ്ക്കു മാദ്ധ്വമതത്തിൽ ഉണ്ടായിരുന്ന പ്രതിപത്തി എത്രമാത്രമാണെന്നൂഹിക്കാമല്ലൊ. അതിന്നു സാമൂതിരികോവിലകത്തുനിന്നയച്ച മറുവടികൊണ്ട് അവിടേയ്ക്ക് അതിലുള്ള വിപ്രതിപത്തിയും ധാരാളം തെളിയുന്നുണ്ട്. സാമൂതിരിപ്പാട്ടിലേയ്ക്കുഭിപ്രായമുണ്ടായിരുന്നതുപോലെതന്നെ വേറേയും പല മഹാന്മാർക്ക് അഭിപ്രായമുണ്ടായിരുന്നു. കൊച്ചിയിൽത്തന്നെയും പ്രബലന്മാരായ പലരും വലിയതമ്പുരാൻ തിരുമനസ്സിലെ അഭിപ്രായത്തിന്നെതിരായിനിന്നു.ആചാര്യസ്വാമികളുടെ കാലത്തിന്നു ശേഷം ഈ വക മതപരിവർത്തനങ്ങൾ കേരളത്തിൽ ദുർല്ലഭമായിരുന്നതിനാൽ കേരളീയർക്കു പൊതുവായും ആചാരനിഷ്ഠയേറിയ നമ്പൂതിരിമാർക്കു പ്രത്യേകിച്ചും ഇതുകൊണ്ടു വലിയ ക്ഷോഭം ജനിക്കുവാനിടയായി. എങ്കിലും, ഗുരുഭക്തനായ ആ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടും രാജകുടുംബക്കാർ മുഴുവനും മാദ്ധ്വമതത്തെ കൈവെടിഞ്ഞില്ല.
          പിന്നീട് അര നൂറ്റാണ്ടിലധികം കാലത്തേയ്ക്കു് കൊച്ചി രാജകുടുംബം മദ്ധ്വമതം തന്നെ സ്വീകരിച്ചുപോന്നു. ആ രാജകുടുംബത്തിലെ ഒടുവിലത്തെ മാദ്ധമൻ ആദ്യത്തെ ആളെപ്പോലെതന്നെ കുറെയധികം മതപ്രതിപത്തി ഉള്ള ആളായിരുന്നു അവിടുന്ന് അന്യമതക്കാരെ ദ്വേഷിക്കുകയും അന്യാതസിദ്ധാന്തങ്ങളെ ണ്ഡിക്കുകയും ചെയ്തിരുന്നു. 1864-ൽ ആണ് അവിടുന്നു തീപ്പെട്ടത്.അതിന്നുശേഷം കൊച്ചിരാജകുടുംബം പുരാതനമായ സ്മാത്തമതത്തെത്തന്നെ വിണ്ടും സ്വീകരിച്ചു.

*സർവജ്ഞൻ. ബുദ്ധൻ എന്നുകൂടി അർത്ഥമുണ്ടു.ബുദ്ധതുല്യരെന്ന് അദ്വൈതികളെപ്പറഞ്ഞിരിന്നു പകരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/408&oldid=165012" എന്ന താളിൽനിന്ന് ശേഖരിച്ചത്