താൾ:Mangalodhayam book-4 1911.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

യിൽനിന്നു മാറ്റം വരും. ഇങ്ങിനെ സമഷ്ടിവ്യഷ്ടിസംകല്പങ്ങൾ മാറിമാറിക്കൊണ്ടിരിക്കയല്ലാതെ വ്യവസ്ഥിതമായ ധർമ്മം അവക്കില്ലതന്നെ. ഉദാഹരണത്തിന്നു നമുക്കു പ്രപഞ്ചത്തെ മുഴുവനും എടുക്കാമെ‌ങ്കിലും ഒരു ചുരുങ്ങിയ വർഗ്ഗക്കാരെ പ്രപ‌ഞ്ചമായി നിശ്ചയിച്ചു പരീക്ഷിച്ചു നോക്കുക.

                                                      ഒരിക്കൽ നമ്പൂതിരിബ്രാഹ്മണസമുദായമാകുന്ന പ്രപഞ്ചം എങ്ങിനെയായിരുന്നു? ആ വർഗ്ഗത്തിൽ ഒരാൾക്കും ഹിന്ദുക്കളുടെ ധർമ്മശാസ്ത്രം, വേദം മുതലായ പരിശുദ്ധഗ്രന്ഥങ്ങളിൽ പാണ്ഡിത്യം ഉണ്ടാകാതിരുന്നിട്ടില്ല. വിവേകഹീനന്മാരായ മൂഢന്മാരെ ദർശിക്കുന്നതുകൂടി അവർക്കു ഹിതമല്ലായിരുന്നു. 'മ്ലേച്ഛഭാഷാം ന ചാഭ്യസേൽ' എന്നു അവരുടെ ധർമ്മശാസ്ത്രത്തിൽ പ്രതിപാദിക്കത്തക്കവണ്ണം അവരുടെ അന്നേത്തെ സ്വഭാവം മ്ലേച്ഛസംസർഗ്ഗത്തെ വെറുത്തുകൊണ്ടിരുന്നു.

സംസ്കൃതഭാഷ അറിഞ്ഞുകൂടാത്തവർ അവരുടെ ഇടയിലാരും തന്നെ ഇല്ല.മതാചാരങ്ങളെ വിധിപ്രകാരം അനുഷ്ഠിക്കയും സത്യധർമ്മാദികളിൽ നിഷ്ഠയും അവരുടെ ഗൃഹകൃതമായിരുന്നു.കൃഷി, കച്ചവടം, കൈത്തൊഴിൽ മുതലായ വ്യാപാരങ്ങൾകൊണ്ടൊന്നും അവരുടെ നിത്യകർമ്മങ്ങൾക്കു കളങ്കമുണ്ടാകാതിരിപ്പാൻ ശ്രദ്ധിച്ചിരുന്നു. ഈ ജീവിതസമ്പ്രദായം അവരുടെ അന്നേത്തെ സംകല്പസാമാന്യത്തിൽ അന്തർഭവിച്ചതാണെന്നു പറയാം. ഈ സംകല്പസാമാന്യത്തിന്റെ വ്യവസ്ഥയെ എല്ലാ നമ്പൂതിരിമാരും ഒരു വ്യത്യാസവും കൂടാതെ രക്ഷിച്ചിരുന്നു എന്നു പറഞ്ഞുകൂടാ. പലരും ഈ വ്യവസ്ഥയിൽനിന്നു അല്പാല്പം ഭേദപ്പെട്ട രീതിയിൽ അവരവരുടെ ജീവിതത്തെ നയിച്ചിരിക്കാം. എന്നാൽ ആ വ്യഷ്ടിസംകല്പങ്ങൾക്കു അവയുടെ ഉപരിസ്ഥിതമായ സംകല്പസാമാന്യത്തിന്റെ വ്യാപ്തിയെ ഇളക്കിമറിക്കത്തക്ക ശക്തിയുണ്ടായിരുന്നില്ല.ഇങ്ങിനെ കുറെക്കാലം കഴിഞ്ഞു എന്നേ ഉള്ളൂ. സമഷ്ടിയുടെ ധർമ്മത്തിന്നു പ്രതികുലങ്ങളായ വൃഷ്ടിസംകല്പങ്ങൾ ആരംഭിച്ചുതുടങ്ങി.ലൌകികജീവിതത്തിൽ സുഖസന്തോഷങ്ങളെ അന്വേഷിച്ചുകൊണ്ടു പലവിധത്തിൽ പൌരുഷത്തെ പ്രയോഗിച്ചുകൊണ്ടല്ലാതെ ഒരു സംകല്പവും പ്രപഞ്ചത്തിലില്ല. വ്യഷ്ടിസംകല്പങ്ങൾക്കു സംഭവിക്കുന്ന മാറ്റത്തിന്നു കാരണം ഇതാകുന്നു. ഇവിടെ കേരളത്തിലെ മറ്റുള്ള സമുദായങ്ങളേയും ഒന്നായി ചേർത്തു ഒരു പ്രപഞ്ചം വേറെയുണ്ടെന്നു

നാം നിശ്ചയിക്കേണ്ടിയിരിക്കുന്നു. ആ പ്രപഞ്ചത്തിലും മേൽപ്രകാരം സമഷ്ടിവ്യഷ്ടിസംകല്പങ്ങളും അവയെ അവലംബിച്ചുകൊണ്ടും ജീവിതസുഖങ്ങളെ ഉത്തരോത്തരം തൃഷ്ണയോടുകൂടി അന്വേഷിച്ചുകൊണ്ടും ഇരിക്കുന്ന പൌരുഷവും വ്യാപരിക്കുന്നുണ്ടെല്ലോ. ഈ ഇതര പ്രപഞ്ചത്തിന്റെ സമഷ്ടിവ്യഷ്ടിസംകല്പങ്ങളും പൌരുഷവുമാകുന്നു മേൽപ്പറഞ്ഞ കേരളബ്രാഹ്മണപ്രപഞ്ചസംകല്പത്തിന്നു ഒരു കാലത്തു വ്യത്യാസമുണ്ടാക്കിയത്. വിദ്യാഭ്യാസത്തിൽ പൌരുഷപ്രകടനം ചെയ്തുകൊണ്ടു ,ഉന്നതസ്ഥിതിയിൽ വരുന്ന ശുദ്രസമുദായത്തെ പൂർവ്വാധികം ഗണ്യമാക്കുന്നതിന്നു ബ്രാഹ്മണർ നിർബ്ബന്ധിതന്മാരായി. രാമവാരിയർ മുതലായ മഹാപണ്ഡിതന്മാർ വാരിയസമുദായത്തിൽ ഉണ്ടായതുകൊണ്ട് അവർക്കു മാത്രമെങ്കിലും അമ്പലവാസികളാണെന്നുള്ള നിലക്ക് വിദ്യാഭ്യാസകാര്യത്തിൽ ചില പ്രത്യേക അവകാശങ്ങളെ അനുവദിച്ചുകൊടുക്കുന്നതു ബ്രാഹ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/411&oldid=165015" എന്ന താളിൽനിന്ന് ശേഖരിച്ചത്